താളുകള്‍

ബുധനാഴ്‌ച, ജൂലൈ 21, 2010

കല്‍പാന്തകാലത്തോളം...

ചിത്രം : എന്‍റെ ഗ്രാമം(1984)
രചന : ശ്രീമൂലനഗരം വിജയന്‍
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ ജെ യേശുദാസ്

കല്‍പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ്‌ നില്‍ക്കും
കല്യാണരൂപനാകും
കണ്ണന്‍റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ

കണ്ണടച്ചാലുമെന്‍റെ
കണ്‍മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ
കന്‍മദപ്പൂ വിടര്‍ന്നാല്‍
കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ

കര്‍പ്പൂരമെരിയുന്ന
കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ
കദനകാവ്യംപോലെ
കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ



അനുരാഗ ഗാനം പോലെ...

ചിത്രം : ഉദ്യോഗസ്ഥ(1967)
രചന : യൂസഫലി കേച്ചേരി
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : പി ജയചന്ദ്രന്‍ 




അനുരാഗ ഗാനം പോലെ 
അഴകിന്‍റെ അല പോലെ
ആരു നീ...
ആരു നീ ദേവതേ...

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യമണിയാണോ...

പൂമണിമാരന്‍റെ മാനസക്ഷേത്രത്തില്‍
പൂജയ്ക്കു വന്നൊരു പൂവാണോ
കനിവോലുമീശ്വരന്‍ അഴകിന്‍റെ പാലാഴി
കടഞ്ഞുകടഞ്ഞെടുത്തോരഴകാണോ... 



ചൊവ്വാഴ്ച, ജൂലൈ 20, 2010

ആയിരം പാദസരങ്ങള്‍ കിലുങ്ങി...

ചിത്രം : നദി(1969)
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ…മുഴുകീ…

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലെ…ആരോമലേ….
ഒന്നുചിരിക്കൂ ഒരിക്കല്‍ക്കൂടി …

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും…
ഓമലെ….ആരോമലേ…
ഒന്നുചിരിക്കൂ…ഒരിക്കല്‍ക്കൂടി…




അകലെ അകലെ നീലാകാശം...

ചിത്രം : മിടുമിടുക്കി(1968) 
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്,എസ് ജാനകി



അകലെ അകലെ നീലാകാശം 
അലതല്ലും മേഘതീര്‍ത്ഥം.
അരികിലെന്‍റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം.

പാടിവരും നദിയും കുളിരും
പാരിജാതമലരും മണവും
ഒന്നിലൊന്നു കലരുംപോലെ
നമ്മളൊന്നായ്‌ അലിയുകയില്ലേ...

നിത്യസുന്ദരനിര്‍വൃതിയായ്‌ നീ
നില്‍ക്കുകയാണെന്നാത്മാവില്‍.
വിശ്വമില്ല നീയില്ലെങ്കില്‍;
വീണടിയും ഞാനീ മണ്ണില്‍.




തിങ്കളാഴ്‌ച, ജൂലൈ 19, 2010

ഹൃദയഗീതമായ് കേള്‍പ്പു...

ചിത്രം : അമ്മക്കിളിക്കൂട്(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : രവീന്ദ്രന്‍
ആലാപനം : പി.സുശീല




ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ
സ്നേഹഗാനധാര...
വിശ്വമാകവേ പുല്കിനില്‍ക്കുമാ
ജീവരാഗധാര...
അലയാഴി പോലെ....തൊഴു കൈകളോടെ....
ആ പ്രേമമന്ത്രനെടുവീര്‍പ്പു ഞങ്ങള്‍ പാടുന്നൂ...

നിന്‍റെ മനോഹര നാമാവലികള്‍
പാടി,കടലും തിരയും...
നിന്നോടലിയാന്‍ ശ്രുതിമീട്ടുന്നൂ
പാവം മാനവജന്‍മം.
ഒന്നു നീ കൈചേര്‍ക്കുകില്‍
കരളില്‍ നിറയുമമൃതം...അമൃതം...

ജീവിതവീഥിയില്‍ ഇരുളണയുമ്പോള്‍
സാന്ത്വനഗാനം നീളേ...
കണ്ണുംകരളും കര്‍മ്മകാണ്ഡങ്ങളും
കനിവും പൊരുളും നീയേ...
ശ്വാസവും ആശ്വാസവും
തവപദങ്ങള്‍ മാത്രം...



മിഴികളില്‍ നിറകതിരായി...

ചിത്രം : യവനിക(1982)
രചന : എം ബി ശ്രീനിവാസന്‍ 
സംഗീതം :  ഓ എന്‍ വി കുറുപ്പ് 
ആലാപനം : കെ ജെ യേശുദാസ്

മിഴികളില്‍ നിറകതിരായി,സ്നേഹം-
മോഹികളില്‍ സംഗീതമായി...
മൃദുകരസ്പര്‍ശനം പോലും
മധുരമൊരനുഭൂതിയായി...ആ....
മധുരമൊരനുഭൂതിയായി...

ചിരികളില്‍ മണിനാദമായി,സ്നേഹം-
അനുപദമൊരുതാളമായി...
കരളിന്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍തന്‍ കുറുമൊഴിയായി...

ഒരു വാക്കില്‍ തേന്‍കണമായി,സ്നേഹം-
ഒരു നോക്കില്‍ ഉത്സവമായി...
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമലിഖിതത്തിന്‍ പൊന്‍നിധിയായി...




സുറുമയെഴിതിയ മിഴികളേ...

ചിത്രം : ഖദീജ (1967)
രചന : യൂസഫലി കേച്ചേരി
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കേ ജെ യേശുദാസ്

സുറുമയെഴിതിയ മിഴികളേ
പ്രണയമധുര തേന്‍ തുളുമ്പും
സൂര്യകാന്തിപ്പൂക്കളേ...

ജാലകത്തിരശീല നീക്കി
ജാലമെറിയുവതെന്തിനോ....
തേന്‍പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ...

ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളെ നീ വരൂ...
നീലമിഴിയിലെ രാഗലഹരി
നീ പകര്‍ന്നു തരൂ...തരൂ...


കണ്ണീരും സ്വപ്നങ്ങളും...

ചിത്രം : മനസ്വിനി(1968)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്


കണ്ണീരും സ്വപ്നങ്ങളും
വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍...
ഇന്നു നിന്‍റെ മന്ദിരത്തില്‍,
സുന്ദരമാം ഗോപുരത്തില്‍...

കണ്മഷിയും കുങ്കുമവും
കരിവളയും വാങ്ങിടുവാന്‍
കണ്മണി നീ ഓടിവന്നു;
പൊന്‍പണമായ് മുന്നില്‍ നിന്നു.

ജീവിതമെന്നാല്‍ നിനക്കൊരു
മാതളപ്പൂ മലര്‍വനം താന്‍;
ജീവിതമേ പാവങ്ങള്‍ക്കോ
പാദംപൊള്ളും പാഴ്മരുതായ്

താരകങ്ങള്‍ നിന്‍റെ കണ്ണില്‍
പ്രേമപൂജാ മാലികകള്‍;
താഴെ നില്‍ക്കുമെന്‍റെ കണ്ണില്‍
പാരിന്‍ ബാഷ്പഭാരമല്ലോ!






വിജനതീരമേ...

ചിത്രം : രാത്രിവണ്ടി(1971)
രചന : വയലാര്‍ രാമവര്‍മ 
സംഗീതം : എം എസ് ബാബുരാജ്‌ 
ആലാപനം : കെ ജെ യേശുദാസ്




വിജനതീരമേ എവിടെ...
രജതമേഘമേ എവിടെ...

വിജനതീരമേ കണ്ടുവോ നീ
വിരഹിണിയായൊരു ഗായികയെ
മരണകുടീരത്തില്‍ മാസ്മരനിദ്ര വിട്ടു
മടങ്ങിവന്നോരെന്‍ പ്രിയസഖിയെ

രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ഞികയെ
മുനിയുടെ മാളത്തില്‍ വീണു തളര്‍ന്നു
ചിറകുപോയൊരെന്‍ പൈങ്കിളിയെ

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയില്‍ എന്നെ തള്ളി
പറന്നുപോയൊരെന്‍ രാക്കിളിയെ