താളുകള്‍

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ഇരു കണ്ണീര്‍ത്തുള്ളികള്‍...

ചിത്രം : ഇരുട്ടിന്‍റെ ആത്മാവ്(1967)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌  
ആലാപനം : എസ് ജാനകി


ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടുമുട്ടി
കണ്ടുമുട്ടീ അവര്‍ കണ്ടു മുട്ടി-പിന്നെ
കണ്ടുവന്ന സ്വപ്‌നത്തിന്‍ കഥ ചൊല്ലി
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈനീട്ടീ...      


അടുക്കുവാന്‍ അവര്‍ക്കെന്നും കഴിഞ്ഞില്ലാ 
അകലത്താണകലത്താണിരുപേരും...
കവിളിലേക്കൊഴുകുമ്പോള്‍ ഒരുമിക്കാമെന്നോര്‍ത്തു
കരളില്‍ പ്രതീക്ഷയുമായ് യാത്രതുടര്‍ന്നൂ... 


അടുത്തതില്ലാ അവര്‍ അടുത്തതില്ല
ഒരു നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍ പിരിഞ്ഞുപോയി...
മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണു രണ്ടു-
മഴത്തുള്ളിപോലെയവര്‍ തകര്‍ന്നുപോയീ...   
      

പടച്ചവന്‍ പടച്ചപ്പോള്‍...

ചിത്രം : കായംകുളം കൊച്ചുണ്ണി(1966) 
രചന : പി ഭാസ്കരന്‍
സംഗീതം : ബി എ ചിദംബരനാഥ് 
ആലാപനം : കമുകറ പുരുഷോത്തമന്‍


പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യരെപ്പടച്ചു
മനുജന്‍മാര്‍ മണ്ണിതില്‍ പണക്കാരെപ്പടച്ചു
പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു
പാവങ്ങളെന്നവരെ കളിയാക്കി ചിരിച്ചു


ഉലകിതു നന്നാക്കും പണ്ഡിതപ്രസംഗം
അലയടിച്ചെത്തുന്നു കവലകള്‍ തോറും
പശിതിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍
തുനിയുന്നവനേ ദേവദൂതന്‍ 


പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും
കൊടുക്കുന്ന കയ്യാ,ണവന്‍റെതെങ്കില്‍
അള്ളാവിന്‍ പ്രിയപുത്രനവ,നാണല്ലോ
സ്വര്‍ല്ലോകകൊട്ടാരം അവന്‍റെതല്ലോ        
  

       

സുന്ദരരാവില്‍...

ചിത്രം : കൊച്ചനിയത്തി(1971) 
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : പുകഴേന്തി
ആലാപനം : എസ്.ജാനകി 

സുന്ദരരാവില്‍ ചന്ദനമുകിലില്‍ 
മന്ത്രങ്ങളെഴുതും ചന്ദ്രികേ 
അനുരാഗത്തിന്‍ ആദ്യനൊമ്പരം
ആത്മനാഥനോടെങ്ങിനെ പറയും

വാസരസ്വപ്നം വാനില്‍വിടരും
വാടിക്കൊഴിയും രാവിന്‍മടിയില്‍
ആയിരം കഥകള്‍ പറയാന്‍ കൊതിക്കും 
അരികത്തു കണ്ടാല്‍ അടിമുടി വിറക്കും
എങ്ങിനെ...എങ്ങിനെ...
പറയുവതെങ്ങിനെ...

ആ വിളി കേള്‍ക്കാന്‍ ആ മാറില്‍ ചായാന്‍
ആ കാലടിയില്‍ മലരായ് വീഴാന്‍ 
ആത്മാവാം കിളി കൊതികൊള്ളുന്നു
അന്തര്‍ദ്ദാഹമിതെങ്ങിനെ പറയും
എങ്ങിനെ...എങ്ങിനെ...
പറയുവതെങ്ങിനെ...





       

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ആദിയില്‍ വചനമുണ്ടായി...

ചിത്രം : ചേട്ടത്തി(1965) 
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്


ആദിയില്‍ വചനമുണ്ടായി
ആ വചനം രൂപമായി
പ്രളയജലധിയില്‍ പ്രണവരൂപിയായ്     
പ്രപഞ്ചശില്പിയുറങ്ങിയുണര്‍ന്നൂ  


അശ്രുസമുദ്രതിരകളിലങ്ങനെ 
ചിപ്പികളുണ്ടായീ...
മുത്തുച്ചിപ്പികളുണ്ടായീ...
കണ്ണുനീര്‍മുത്തിനു പെണ്ണെന്നു പേരിട്ടൂ
കാലമാം അജ്ഞാതശില്പി...


കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി...കണ്ണാല്‍
കാമ വലവീശി...
കവികള്‍ പാടി- കാണാദ്വീപിലെ-
പവിഴമല്ലോ സ്ത്രീഹൃദയം.
          
 (പാട്ടിലൂടെയും ചിത്രങ്ങളിലൂടെയും അല്ലാതെ ജീവനോടെ ശ്രീ.വയലാര്‍ രാമവര്‍മ്മയെ കാണാന്‍ ഈ ഗാനത്തിലൂടെ മാത്രമേ നമുക്ക് കഴിയൂ...)

അമ്പലവെളിയിലൊരാല്‍ത്തറയില്‍...

ചിത്രം : സ്ത്രീ(1970)
രചന : പി ഭാസ്കരന്‍
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : എസ് ജാനകി


അമ്പലവെളിയിലൊരാല്‍ത്തറയില്‍ 
കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്‌ 
കണ്ണുനീര്‍ചരടിന്‍മേല്‍
മാലകോര്‍ത്തിരിക്കുന്ന
സന്യാസിനിയാണ് ഞാന്‍-പ്രേമ-
സന്യാസിനിയാണ് ഞാന്‍...


ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്‍റെ         
വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍   
കനവില്‍ നമസ്കരിച്ചു 
നിര്‍വൃതി കൊള്ളുമ്പോള്‍ 
നിഴലില്‍ മറയുന്നു ഞാന്‍-ദൂരെ- 
നിഴലില്‍ മറയുന്നു ഞാന്‍...


എന്തിനെന്നറിയീല എന്‍റെയീ പൂജാമാല്യം
എന്നും ഞാന്‍ കോര്‍ക്കുന്നു വിദൂരതയില്‍
ആരാധനയ്ക്കുമല്ല അലങ്കരിക്കാനുമല്ല
അധകൃതയല്ലോ ഞാന്‍-വെറും-
അധകൃതയല്ലോ ഞാന്‍...     



പ്രേമ ഭിക്ഷുകീ...

ചിത്രം : പുനര്‍ജ്ജന്‍മം(1972)  
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


പ്രേമ ഭിക്ഷുകീ...ഭിക്ഷുകീ...
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വച്ചു നാം കണ്ടു
ആദ്യമായ്
എവിടെ വച്ചു നാം കണ്ടു

ചിരിച്ചും കരഞ്ഞും തലമുറകള്‍ വന്നൂ
ചവുട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടികൊണ്ടു മൂടിക്കിടന്നൂ...
എത്രനാള്‍
പൊടികൊണ്ടു മൂടിക്കിടന്നൂ...
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
വീണ്ടും അടുക്കാതിരുന്നെങ്കില്‍...ഭിക്ഷുകീ...

നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്റെ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപ്പൂവുകള്‍
വിധിവന്നു നുള്ളിക്കളഞ്ഞൂ...
ഇപ്പോഴും
വിധിവന്നു നുള്ളിക്കളഞ്ഞൂ...
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
വീണ്ടും അടുക്കാതിരുന്നെങ്കില്‍...ഭിക്ഷുകീ...



ഏഴു സുന്ദരരാത്രികള്‍…

ചിത്രം : അശ്വമേധം(1967).
രചന : വയലാര്‍ രാമവര്‍മ.
സംഗീതം : ജി ദേവരാജന്‍.
ആലാപനം : പി സുശീല.

ഏഴു സുന്ദരരാത്രികള്‍…
ഏകാന്ത സുന്ദരരാത്രികള്‍…
വികാര തരളിത ഗാത്രികള്‍-
വിവാഹപൂര്‍വ്വരാത്രികള്‍ …
ഇനി ഏഴു സുന്ദരരാത്രികള്‍

മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ...മനോഹരാംഗികളേ…
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ...
ഈ പൂ...ഇത്തിരിപ്പൂ…
പകരമിപ്പൂവു തരാം...

വാസരസ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്തദൂതികളേ…വിരുന്നുകാരികളേ …
നിങ്ങടെ സ്വര്‍ണ്ണത്തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ…
ഈ പൂ... ഇത്തിരിപ്പൂ...
പകരമിപ്പൂവു തരാം


ആത്മവിദ്യാലയമേ...

ചിത്രം : ഹരിശ്ചന്ദ്ര(1955)
രചന : തിരുനൈനാര്‍ കുറിച്ചി
സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍
ആലാപനം : കമുകറ പുരുഷോത്തമന്‍    
   
ആത്മവിദ്യാലയമേ...
അവനിയില്‍ ആത്മവിദ്യാലയമേ
അഴിനിലയില്ല ജീവിതമെല്ലാം 
ആറടിമണ്ണില്‍ നീറിയൊടുങ്ങും

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ 
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി

ഇല്ലാ ജാതികള്‍ ഭേദവിചാരം
ഇവിടെ പൂക്കവര്‍ ഒരു പിടിചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍  

              

വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്‍റെ...

ചിത്രം : ഇരുട്ടിന്‍റെ ആത്മാവ്(1967)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ്  ബാബുരാജ്‌
ആലാപനം : എസ് ജാനകി

വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്‍റെ
മോഹന മലര്‍മേനി കണി കാണണം
കണികാണണം...കണ്ണാ...കണികാണണം
കമനീയ മുഖപത്മം കണികാണണം.


മഞ്ഞപ്പട്ടാട ചാര്‍ത്തി       
മണിവേണു കയ്യിലേന്തി
അഞ്ജനക്കണ്ണനുണ്ണീ ഓടിവായോ...
നിറുകയില്‍ പീലികുത്തി
ചുരുള്‍മുടി മേലേകെട്ടി
നീലക്കാര്‍വര്‍ണ്ണനുണ്ണീ ഓടിവായോ...


കാലില്‍ ചിലമ്പുകെട്ടി
പാലക്കാ മോതിരമായി
കാലികള്‍ മേയ്ക്കുമുണ്ണീ ഓടിവായോ...
ദുരിതത്തില്‍ നീന്തുമെന്നെ
സുകൃതത്തിന്‍ തീരംകാട്ടാന്‍
മുരഹരമുകുന്ദാ നീ ഓടിവായോ...      
     

മലരമ്പനറിഞ്ഞില്ലാ...

ചിത്രം : രക്തപുഷ്പം(1970)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : പി ജയചന്ദ്രന്‍,എസ് ജാനകി


മലരമ്പനറിഞ്ഞില്ലാ...മധുമാസമറിഞ്ഞില്ലാ... 
മലര്‍ചൂടിയെന്‍ മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല 
അറിയാതെ മൂളിപ്പോയ് ഒരു രാഗം


ഇളംകാറ്ററിഞ്ഞില്ലാ...ഇലകളറിഞ്ഞില്ലാ...
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞു നിന്നൂ 
ചിരി തൂകി...
ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകെ മധുമാരി ചൊരിഞ്ഞു നിന്നൂ...


മലരമ്പനറിഞ്ഞില്ലാ...മധുമാസമറിഞ്ഞില്ലാ...
മലര്‍ചൂടിയൊരു മോഹം കന്യകയില്‍...
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ അവള്‍ പാടി ഹൃദയരാഗം 


കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ല...
കദനത്തിന്നുള്ളില്‍ നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍...      


       



ശനിയാഴ്‌ച, ഒക്‌ടോബർ 01, 2011

കസ്തൂരി മണക്കുന്നല്ലോ...


ചിത്രം : പിക്നിക്‌(1975)
രചന : ശ്രീകുമാരന്‍ തമ്പി.
സംഗീതം : എം കെ അര്‍ജുനന്‍.
ആലാപനം : കെ ജെ യേശുദാസ്


കസ്തൂരി മണക്കുന്നല്ലോ കാറ്റേ 
നീ വരുമ്പോള്‍
കണ്മണിയെ കണ്ടുവോ നീ 
കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി 
നീ വരുമ്പോള്‍ 
കള്ളിയവള്‍ കളി പറഞ്ഞോ 
കാമുകന്‍റെ കഥ പറഞ്ഞോ


നീലാഞ്ജന പുഴയില്‍ നീരാടി നിന്നനേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍മരമിന്നുലഞ്ഞോ
എന്‍ രാഗ മുദ്രചൂടും ചെഞ്ചുണ്ടു വിതുമ്പി നിന്നോ


നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യപൂക്കും
ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരിതേന്‍ കിനിയും 
തേന്‍ചോരും വാക്കിലെന്‍റെ പേരു തുളുമ്പിനില്‍ക്കും         




സമയമാം രഥത്തില്‍...



ചിത്രം : അരനാഴിക നേരം(1970)
രചന : വയലാര്‍ രാമവര്‍മ 
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി

സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗയാത്ര ചെയ്യുന്നു...
എന്‍ സ്വദേശം കാണ്‍മതിന്നായ്
ഞാന്‍ തനിയെ പോകുന്നു...


ആകെയല്പനേരം മാത്രം
എന്‍റെ യാത്ര തീരുവാന്‍...
ആകെയരനാഴികമാത്രം    
ഈയുടുപ്പു മാറ്റുവാന്‍...


രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളിലുറങ്ങുന്നു...
അപ്പോഴുമെന്‍ രഥത്തിന്‍റെ
ചക്രം മുമ്പോട്ടോടുന്നു...


രാവിലെ ഞാന്‍ ദൈവത്തിന്‍റെ 
കൈകളില്‍ ഉണരുന്നൂ..
അപ്പോഴുമെന്‍ മനസ്സിന്‍റെ
സ്വപ്നം മുമ്പോറ്റൊടുന്നു...
ഈ പ്രപഞ്ചസുഖം നേടാന്‍
ഇപ്പോഴല്ലാ സമയം
എന്‍ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണണം...