താളുകള്‍

ചൊവ്വാഴ്ച, നവംബർ 08, 2011

മുറ്റത്തെ മുല്ലയില്‍...

ചിത്രം : ഓടയില്‍ നിന്ന്(1965)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : എസ് ജാനകി


മുറ്റത്തെ മുല്ലയില്‍ മുത്തശ്ശി മുല്ലയില്‍
മുത്തുപോലെ മണിമുത്തുപോലെ
ഇത്തിരിപ്പൂ വിരിഞ്ഞു...പണ്ടൊ-
രിത്തിരിപ്പൂ വിരിഞ്ഞൂ...


മഞ്ഞില്‍ കുളിപ്പിച്ചു വെയിലത്തു തോര്‍ത്തിക്കും 
മടിയിലിരുത്തി പൂമുല്ല...
മുത്തണികിങ്ങിണിയരമണി കെട്ടിച്ച്  
നൃത്തം പഠിപ്പിച്ചു പൂക്കാലം...

നര്‍ത്തകിപ്പൂവിനെ പന്തലില്‍ കണ്ടൊരു
ചിത്രശലഭം വന്നൂപോല്‍
മുത്തം മേടിച്ച് മോതിരമണിയിച്ച് 
നൃത്തം കണ്ടു മയങ്ങിപ്പോയ്...

ചിത്രവിമാനത്തില്‍ മാനത്തുയര്‍ന്നപ്പോള്‍      
ഇത്തിരിപ്പൂവു പറഞ്ഞൂപോല്‍...
മുത്തില്ല മലരില്ല മുന്തിരിത്തേനില്ല
മുറ്റത്തെ മുല്ലക്കു മണമില്ല...  

തിങ്കളാഴ്‌ച, നവംബർ 07, 2011

എകാന്തമാം ഈ ഭൂമിയില്‍...

ചിത്രം : ശ്യാമ(1986)
രചന :  ഷിബു ചക്രവര്‍ത്തി 
സംഗീതം : രഘുകുമാര്‍
ആലാപനം : പി ജയചന്ദ്രന്‍

എകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി...
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായ്‌ നീ നില്‍ക്കുന്നു...

മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ 
ഉള്ളിലൂറും മിഴിനീരു മാത്രം...
ഹേമന്തവും ഈ മൂടലും- 
നീങ്ങി നീലാംബരം
നിറമണിയില്ലേ ഇന്നെന്‍ മാനസം

പോയ രാവാകെ ഞാന്‍ നോക്കിനിന്നൂ
ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ...
ആരോമലേ...ആമന്ദ്രമാം 
നീല നേത്രങ്ങളോ
സ്മൃതികളാകുന്നു ഇന്നെന്നുള്ളില്‍...       

നീലാംബരമേ...

ചിത്രം : ശരശയ്യ(1971)  
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി


നീലാംബരമേ താരാപഥമേ
ഭൂമിയില്‍ ഞങ്ങള്‍ക്ക് ദുഃഖങ്ങള്‍ നല്‍കിയ
ദൈവമിപ്പൊഴും അവിടെയുണ്ടോ...അവിടെയുണ്ടോ...


വെള്ളിച്ചൂരലും ചുഴറ്റി വെള്ളത്താടിയും പറത്തി
നക്ഷത്രപ്പളുങ്കുകള്‍ പാകിയ വഴിയില്‍
നടക്കാനിറങ്ങാറുണ്ടോ...ദൈവം-
നടക്കാനിറങ്ങാറുണ്ടോ...
കണ്ണീരിവിടെ കടലായി-ഞങ്ങള്‍-
കണ്ടിട്ടൊരുപാടു നാളായി...


എല്ലാ പൂക്കളും വിടര്‍ത്തീ എല്ലാ മോഹവുമുണര്‍ത്തീ
കര്‍പ്പൂരവിളക്കുമായ്‌ നില്‍ക്കുന്ന ഞങ്ങളെ 
കടക്കണ്ണെറിയാറുണ്ടോ...ദൈവം 
കടക്കണ്ണെറിയാറുണ്ടോ...
കണ്ണീരിവിടെ കടലായി...ഞങ്ങള്‍- 
കണ്ടിട്ടൊരുപാടു നാളായി...
    

ആരണ്യകാണ്ഡത്തിലൂടെ...

ചിത്രം : ലക്ഷ്മണരേഖ(1984)
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : കെ ജെ യേശുദാസ്


ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ
ഒരു യുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ് 


സ്വയംവരം കഴിഞ്ഞതു മുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാമാരീചന്‍
മോഹമാം പൊന്‍മാനായ്‌ മാറി...
ഒരു നിമിഷം...മാത്രം


വരുംഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി 
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണൂ...
അകലങ്ങളില്‍...താനേ...
   


മൌനം തളരും തണലില്‍...

ചിത്രം : രതിനിര്‍വേദം(1978)
രചന : കാവാലം നാരായണപ്പണിക്കര്‍
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്

മൌനം...
മൌനം തളരും തണലില്‍
നീളും നിഴലിന്‍ വഴിയില്‍
കാറ്റു വീശി...ഇല കൊഴിഞ്ഞു...
കാത്തിരിപ്പിന്‍റെ വീര്‍പ്പുലഞ്ഞൂ...
മൌനം...


മലയാളിയും കുളിരലകള്‍
പോരും വഴിക്ക് പാടി
ഒഴുകിവരും ചുരുളലിയും
മൂകവിലാപകാവ്യം...
മൌനം...


കളപൊഴിയും ഞൊറിയലകള്‍ 
തേങ്ങിപ്പിടഞ്ഞു വീണൂ...
അലഞ്ഞടിയും കനലൊളിയായ്
ദൂരെ ദിനാന്തതീരം...
മൌനം...





ഉദ്യാനദേവിതന്‍...

ചിത്രം : ഒരു കൊച്ചു സ്വപ്നം(1984) 
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : കെ ജെ യേശുദാസ്


ഉദ്യാനദേവിതന്‍ ഉത്സവമായ് 
നയനോത്സവമായ്...വന്ന പൂമകളേ
സുഖമോ...?സുഖമോ...?
കുശലം ചോദിപ്പൂ സഖികള്‍
നിന്‍ സഖികള്‍...
      
പാലുപോലെ നിലാവുപോലെ
വെണ്‍മയോലുന്ന നിന്‍ മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്ത പൂക്കള്‍
നിന്‍ മനസ്സില്‍-
വിരിയുന്നതെല്ലാം വെളുത്ത പൂക്കള്‍    
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്‍ മനസ്സില്‍-
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍


കൂടെവന്ന കിനാവുപോലെ 
ആരെ പാടുന്നു നിന്‍ മനസ്സില്‍
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍ 
നിന്‍ മനസ്സില്‍-
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
നിന്‍ മനസ്സില്‍-      

തേനുതിരുന്നതെന്നോ മാമ്പൂക്കള്‍


ആകാശങ്ങളില്‍ ഇരിക്കും...

ചിത്രം : നാടന്‍ പെണ്ണ്(1967)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗേതം : ജി ദേവരാജന്‍
ആലാപനം : പി സുശീല 

ആകാശങ്ങളില്‍ ഇരിക്കും ഞങ്ങടെ 
അനശ്വരനായ പിതാവേ 
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ...
അവിടുത്തെ രാജ്യം വരേണമേ...


സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിന്‍റെ സ്വപ്‌നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍   
അപ്പം നല്‍കേണമേ...
ആമേന്‍...ആമേന്‍...ആമേന്‍...


ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ 
അങ്ങ് ഞങ്ങളെ നയിക്കേണമേ...
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ...
ആമേന്‍...ആമേന്‍...ആമേന്‍...




          

ശനിയാഴ്‌ച, നവംബർ 05, 2011

മധുരമീനാക്ഷി...

ചിത്രം : യൌവനം(1974) 
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : എസ് ജാനകി 


മധുരമീനാക്ഷി അനുഗ്രഹിക്കും 
എന്‍റെ മാനസവീണയില്‍ ശ്രുതിയുണരും    
നിര്‍മലസ്നേഹത്തിന്‍ പൂജാവീഥിയില്‍ 
എന്‍റെ സങ്കല്പങ്ങള്‍ തേര്‍തെളിക്കും.


പൂവിടാന്‍ ദാഹിച്ചോരെന്‍റെ തൈമുല്ലയില്‍
പുലരിയിലിന്നൊരു പൂ വിരിഞ്ഞൂ...
എന്നാത്മദാഹത്തിന്‍ ബിന്ദുവാണാമലര്‍
എന്‍ ജന്‍മസാഫല്യകാന്തിയല്ലോ...


എത്ര ജന്‍മങ്ങള്‍ കഴിഞ്ഞാലുമീസത്യ-
രക്തബന്ധത്തിന്‍ ചിറകുകളില്‍...
നമ്മളില്‍ മിന്നുന്ന ധന്യമാം ചൈതന്യം
ഒന്നായി നിര്‍ത്താന്‍ കൊതിക്കുന്നു ഞാന്‍....   
            

കഥയ മമ കഥയ മമ...

ചിത്രം : കേരള കഫേ(2009)
രചന : റഫീക്ക് അഹമ്മദ്‌
സംഗീതം : ബിജിബാല്‍
ആലാപനം : പി ജയചന്ദ്രന്‍


കഥയ മമ കഥയ മമ കഥകളതിസാദരം...  
കഥകളതിസാദരം...  
പലകോടി ജന്‍മങ്ങള്‍ കുമിളകളായുതിര്‍ന്നുടയും 
കഥാസരിത്‌സാഗരസീമയില്‍,
കഥകളാകുന്നു നാ,മറിവീലയെങ്കിലും
അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുമിയുള്‍കഥ
കഥകളാല്‍ നീഭൃതമീ പ്രകൃതിയും...


കഥകളീ കടലുകള്‍ കുലശൈലശൃംഗങ്ങള്‍
കഥതന്നെ വഴിനീളെ യടരുമീ ഇലകളും..
കദനമായെരിയുമായുസ്സിന്‍റെ തിരികെട്ടു-
കഥകഴിയുമ്പോള്‍ തുടങ്ങുന്നു പുതിയതൊ-
ന്നവസാനമില്ലാതെ കഥനമോ തുടരുന്നു..
തുടരുന്നു...തുടരുന്നു...

വഴിയോരസത്രത്തിലപരാഹ്നവേളയില്‍
ഒരുമിച്ചുകൂടിപ്പിരിഞ്ഞു പോകുംവരെ
പറയുക...പറയുക...കഥകള്‍ നിരന്തരം
കഥ പറഞ്ഞങ്ങനെ കഥകളായ് കാലത്തി-
ലലിയുക അതിലൊരു കഥയില്ലയെങ്കിലും
കഥകളേക്കാള്‍ ഭാരമില്ല ഭൂമിക്കുമെന്നറിയുക...
ആഴമില്ലൊരു സമുദ്രത്തിനും...      
           
    

വെള്ളിയാഴ്‌ച, നവംബർ 04, 2011

മുള്ളുള്ള മുരിക്കിന്‍മേല്‍...

ചിത്രം : വിലാപങ്ങള്‍ക്കപ്പുറം(2008)
രചന : ഗിരീഷ്‌ പുത്തഞ്ചേരി 
സംഗീതം : എം ജയചന്ദ്രന്‍
ആലാപനം : മഞ്ജരി

മുള്ളുള്ള മുരിക്കിന്‍മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തോരു പനിനീര്...പനിനീര്...
കാറ്റൊന്നനങ്ങിയാല്‍ കരള്‍ നൊന്തുപിടയുന്ന
കണ്ണാടിക്കവിളത്തെ കണ്ണുനീര്...കണ്ണുനീര്...

മാടപ്പിറാവിന്‍റെ മനസ്സുള്ള നിന്‍റെ മാറില്‍ 
മൈലാഞ്ചിച്ചോരകൊണ്ട് വരഞ്ഞതാര്...
മൊഞ്ചേറും ചിറകിന്‍റെ തൂവല്‍ നുള്ളിയെടുത്തിട്ട്
പഞ്ചാരവിശറി വീശി തണുത്തതാര്...


നെഞ്ചില് തിളയ്ക്കണ സങ്കടക്കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ,
മൈമായും മിഴിത്തുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം പൊന്നേ...