ചിത്രം : അനാര്‍ക്കലി(1966)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : പി സുശീല
പ്രണയഗാനം പാടുവാനായ്
പ്രമദവനത്തില്‍ വന്നു ഞാന്‍...
വിരഹഗാനം പാടിപ്പാടി
പിരിഞ്ഞുപോവുകയാണു ഞാന്‍...
ഇവിടെ വിരിയും വെണ്ണിലാവും
ഈ യമുനാതീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ...
തേടിവരുമോ...തേടിവരുമോ...
മലര്‍മിഴികള്‍ തുറക്കുകില്ലേ
മന്ദഹാസം വിരിയുകില്ലേ
ഉണരുകില്ലേ പ്രേമഗായകന്‍
ഉണരുകില്ലേ... ഉണരുകില്ലേ...
ഉണരുകില്ലേ...
സ്മരണകള്‍ തന്‍ മണ്‍വിളക്കില്‍
തിരികൊളുത്തും കാലമേ
ഇനിയൊരിക്കല്‍ ജീവിതത്തിന്‍
ജനലരികില്‍ തേടിവരുമോ...
തേടിവരുമോ...തേടിവരുമോ...