താളുകള്‍

കീരവാണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കീരവാണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

തരളിത രാവില്‍ മയങ്ങിയോ...


ചിത്രം : സൂര്യമാനസം(1992)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എം എം കീരവാണി 
ആലാപനം : കെ ജെ യേശുദാസ് 

തരളിത രാവില്‍ മയങ്ങിയോ
സൂര്യമാനസം...?
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം...?
ഏതു വിമൂകതലങ്ങളില്‍
ജീവിതനൌകയിതേറുമോ...?  
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

എവിടേ...ശ്യാമകാനനരംഗം...?
എവിടേ...തൂവലൊഴിയും സ്വപ്നം...?
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം...
ഹൃദയം നിറയുമാര്‍ദ്രതയില്‍ 
പറയൂ  സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

ഉണരൂ...മോഹവീണയിലുണരൂ...
സ്വരമായ് രാഗസൗരഭമണിയൂ...
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍    
കരളില്‍ വിടരുമാശകളായ്...
മൊഴിയൂ...സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...? 


ഞായറാഴ്‌ച, മാർച്ച് 25, 2012

കരിവരിവണ്ടുകള്‍...

ചിത്രം : ദേവരാഗം(1996)
രചന : എം ഡി രാജേന്ദ്രന്‍ 
സംഗീതം : കീരവാണി
ആലാപനം : പി ജയചന്ദ്രന്‍


കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലകള്‍
നീലോല്പലങ്ങള്‍ നീര്‍മിഴികള്‍


മാന്തളിരധരം കവിളുകളില്‍
ചെന്താമരവിടരും ദളസൌഭഗം 
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍


ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ     
നിറമാറില്‍ യൌവനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍ 


അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ച്ചുഴിപ്പോയ്കയോ
പ്രാണഹര്‍ഷങ്ങള്‍ തന്‍ തൂണീരമോ
നാഭീതടനീലിമയോ


പിന്നഴകോ മണിത്തംബുരുവോ
പൊന്‍ത്താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരീ...                   
നീ സുരസുന്ദരീ...നീ സുരസുന്ദരീ