താളുകള്‍

പൂവച്ചല്‍ ഖാദര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൂവച്ചല്‍ ഖാദര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജനുവരി 18, 2012

ആരോരുമില്ലാതെ ഏതോ...

ചിത്രം : മകന്‍ എന്‍റെ മകന്‍(1985) 
രചന : പൂവച്ചല്‍ ഖാദര്‍ 
സംഗീതം : ജോണ്‍സണ്‍ 
ആലാപനം : കെ ജെ യേശുദാസ് 


ആരോരുമില്ലാതെ ഏതോ 
ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം...
കാറുള്ള കോളുള്ള രാവില്‍
ഇളംചില്ലയില്‍ കേണിരുന്നൂ...
കനിഞ്ഞാ,ക്കിളിയെ-
അന്നൊരജ്ഞാതസഞ്ചാരി...


പിഞ്ചുപാദം കാണുവാന്‍
കാത്തിരുന്ന കണ്‍കളില്‍...     
പൂവിരിച്ചൂ...തൂവലാല്‍
കുരുന്നിളം പക്ഷി...
പ്രാണനില്‍ പ്രകാശവും പ്രസൂനവും തൂകീ...
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങി...


ഉള്ളിന്നാഴം കാണുവാന്‍
കണ്ണില്ലാത്ത ജീവികള്‍...
കല്ലെറിഞ്ഞൂ...വാക്കിനാല്‍
നിരന്തരം കൂട്ടില്‍...
പാവം ആ പൈങ്കിളി അനാഥമായ് തന്നെ...
ഇരുണ്ടതാമീ ഭൂമിയില്‍ ഇന്നെങ്ങുപോയിടാന്‍...       

              
     
      

വ്യാഴാഴ്‌ച, മേയ് 05, 2011

ശരരാന്തല്‍ തിരി താണു...

ചിത്രം : കായലും കയറും(1979)
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : കെ വി മഹാദേവന്‍
ആലാപനം : കെ ജെ യേശുദാസ്


ശരരാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു...
മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു
വരുകില്ലേ നീ...
അലയുടെ കൈകള്‍ കരുതും തരിവള
അണിയാന്‍ വരുകില്ലേ...


അലര്‍ വിടര്‍ന്ന മടിയില്‍
അവളുടെ അഴിഞ്ഞ വാര്‍മുടിച്ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍
കിളിര്‍ത്തു നില്‍ക്കുന്നു
കേള്‍ക്കില്ലേ നീ...
കരയുടെ നെഞ്ചില്‍ പടരും തിരയുടെ
ഗാനം കേള്‍ക്കില്ലേ...

ശനിയാഴ്‌ച, ഒക്‌ടോബർ 23, 2010

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം...


ചിത്രം : സന്ദര്‍ഭം(1984).
രചന : പൂവച്ചല്‍ ഖാദര്‍. 
സംഗീതം : ജോണ്‍സന്‍.
ആലാപനം : കെ ജെ യേശുദാസ്. 

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം
മദിച്ചുവാണിരുന്നു...
ജീവികള്‍ക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നു...സിംഹം
എങ്ങും മേഞ്ഞിരുന്നു...

കാനനം മഞ്ഞില്‍മുങ്ങും നാളൊന്നില്‍
കണ്ടെത്തീ സിംഹം ഒരു മാന്‍പേടയെ...
രണ്ടുപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം....

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
പേറിയാ സിംഹം നൊന്തുനീറീടവേ
ഒന്നുമൊന്നും മിണ്ടാതെ
വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായ് സിംഹമോ ഇന്നും കേഴുന്നൂ...
കാടും തേങ്ങുന്നൂ...