ചിത്രം : ചാപ്റ്റേഴ്സ് (2012)
രചന : റഫീക്ക് അഹമ്മദ്
സംഗീതം : മെജോ ജോസഫ്
ആലാപനം : പ്രമോദ്,മഞ്ജരി
സന്ധ്യാസുന്ദരലിപിയില്‍
ഒരു താരമനോഹരകവിത
അതു നീര്‍മിഴിത്തുമ്പിനാലെഴുതൂ....
നിന്‍ ജീവരാഗം പകരൂ...
എന്നോടോതിയ വരിയില്‍
പതിനായിരം രാവുകള്‍ കലരും
ഇനി ഈ അനുരാഗവും കടലായ്...
എന്നാത്മതാളം നിറയും...
മണ്ണിന്‍ വിസ്മയം തരുനിരയില്‍
നീളേ പൂവുകളായ്...
വിണ്ണിന്‍ സുസ്മിതം ഇരുളലയില്‍
ഏതോ നെയ്ത്തിരിയായ്...
ഒഴുകിടുമൊരു കുളിരലയിലെ
മധുമലര്‍മണമായ്...
തഴുകിടുമൊരു പുതുമഴയുടെ
പരിഭവസുഖമായ്...
ആദ്യാനുരാഗാര്‍ദ്ര ഭാവങ്ങളാലേ
അത്മാവിലാളുന്നൊരീണങ്ങള്‍...
ഏതോ പൂവണിത്താഴ്വരയില്‍
മായാവാഹിനിയായ്...
മേലേ കാര്‍മുകില്‍ത്തോണിയിലേ
ഈറന്‍വാര്‍മതിയായ്...
ജനലഴികളില്‍ ഒരുകിളിയുടെ
മൃദുകരമൊഴിയായ്...
നടവഴിയിലെ പരിചിതമൊരു
പദമലരിതളായ്...
ഓരോ ദിനാന്തങ്ങള്‍ വാചാലമായി
മായാമയൂരങ്ങളായ് മാറി...