താളുകള്‍

ശനിയാഴ്‌ച, ഒക്‌ടോബർ 23, 2010

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം...


ചിത്രം : സന്ദര്‍ഭം(1984).
രചന : പൂവച്ചല്‍ ഖാദര്‍. 
സംഗീതം : ജോണ്‍സന്‍.
ആലാപനം : കെ ജെ യേശുദാസ്. 

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം
മദിച്ചുവാണിരുന്നു...
ജീവികള്‍ക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നു...സിംഹം
എങ്ങും മേഞ്ഞിരുന്നു...

കാനനം മഞ്ഞില്‍മുങ്ങും നാളൊന്നില്‍
കണ്ടെത്തീ സിംഹം ഒരു മാന്‍പേടയെ...
രണ്ടുപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം....

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
പേറിയാ സിംഹം നൊന്തുനീറീടവേ
ഒന്നുമൊന്നും മിണ്ടാതെ
വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായ് സിംഹമോ ഇന്നും കേഴുന്നൂ...
കാടും തേങ്ങുന്നൂ...


പ്രകാശനാളം ചുണ്ടില്‍ മാത്രം...


ചിത്രം : ഒരു വിളിപ്പാടകലെ(1982) 
രചന : പി ഭാസ്കരന്‍
സംഗീതം : ജെറി അമല്‍ദേവ്
ആലാപനം : എസ് ജാനകി

പ്രകാശനാളം ചുണ്ടില്‍ മാത്രം
മനസ്സിലാകെ മഹാന്ധകാരം
എല്ലാമഭിനയം പാതിരാവില്‍-
പൊലിഞ്ഞുപോയി വസന്തതാരം ...

അരങ്ങില്‍ മാത്രം...ഈ സംഗീതം...
അണിയറക്കുള്ളില്‍ വിലാപനാദം...
വിരൂപരൂപം വിഷാദവചനം
അഴിഞ്ഞ ചമയം ഇരുണ്ട വദനം...

കടമായ് വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞു വേദിയിലണഞ്ഞ നേരം
അണകളെല്ലാം തകര്‍ന്നു വീണൂ
ആത്മാവിലൊഴുകീ കണ്ണീരിന്‍ധാര...


മനസ്സൊരു മാന്ത്രികക്കുതിരയായ്...

ചിത്രം : മേള(1980)
രചന : മുല്ലനേഴി 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : യേശുദാസ്

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍...
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി....

കാലമേ...നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍പുഷ്പങ്ങള്‍...ആ...ആ...
കണ്ണുനീര്‍പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു...
കാതോര്‍ത്തു കാതോര്‍ത്തു നിന്നൂ...
ജീവിത താളങ്ങളേറ്റുവാങ്ങാന്‍

മോഹമേ...നിന്‍ ആരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍...ആ...ആ..
ആരിലും രോമാഞ്ചങ്ങള്‍...
അവരോഹണങ്ങളില്‍
ചിറകുകളെരിയുന്ന
ആത്മാവിന്‍ വേദനകള്‍...


(മമ്മൂട്ടി ആദ്യമായി അഭിനയിച്ച ഗാനരംഗമാണ് ഇത്)