ചിത്രം : ഓടയില്‍ നിന്ന്(1965)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : എസ് ജാനകി
മുറ്റത്തെ മുല്ലയില്‍ മുത്തശ്ശി മുല്ലയില്‍
മുത്തുപോലെ മണിമുത്തുപോലെ
ഇത്തിരിപ്പൂ വിരിഞ്ഞു...പണ്ടൊ-
രിത്തിരിപ്പൂ വിരിഞ്ഞൂ...
മുത്തില്ല മലരില്ല മുന്തിരിത്തേനില്ല
മുറ്റത്തെ മുല്ലക്കു മണമില്ല...
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : എസ് ജാനകി
മുറ്റത്തെ മുല്ലയില്‍ മുത്തശ്ശി മുല്ലയില്‍
മുത്തുപോലെ മണിമുത്തുപോലെ
ഇത്തിരിപ്പൂ വിരിഞ്ഞു...പണ്ടൊ-
രിത്തിരിപ്പൂ വിരിഞ്ഞൂ...
മഞ്ഞില്‍ കുളിപ്പിച്ചു വെയിലത്തു തോര്‍ത്തിക്കും
മടിയിലിരുത്തി പൂമുല്ല...
മുത്തണികിങ്ങിണിയരമണി കെട്ടിച്ച്
നൃത്തം പഠിപ്പിച്ചു പൂക്കാലം...
നര്‍ത്തകിപ്പൂവിനെ പന്തലില്‍ കണ്ടൊരു
ചിത്രശലഭം വന്നൂപോല്‍
മുത്തം മേടിച്ച് മോതിരമണിയിച്ച്
നൃത്തം കണ്ടു മയങ്ങിപ്പോയ്...
ചിത്രവിമാനത്തില്‍ മാനത്തുയര്‍ന്നപ്പോള്‍
ഇത്തിരിപ്പൂവു പറഞ്ഞൂപോല്‍...മുത്തില്ല മലരില്ല മുന്തിരിത്തേനില്ല
മുറ്റത്തെ മുല്ലക്കു മണമില്ല...