ചിത്രം : വിലാപങ്ങള്‍ക്കപ്പുറം(2008)
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എം ജയചന്ദ്രന്‍
ആലാപനം : മഞ്ജരി
മുള്ളുള്ള മുരിക്കിന്‍മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തോരു പനിനീര്...പനിനീര്...
കാറ്റൊന്നനങ്ങിയാല്‍ കരള്‍ നൊന്തുപിടയുന്ന
കണ്ണാടിക്കവിളത്തെ കണ്ണുനീര്...കണ്ണുനീര്...
മാടപ്പിറാവിന്‍റെ മനസ്സുള്ള നിന്‍റെ മാറില്‍
മൈലാഞ്ചിച്ചോരകൊണ്ട് വരഞ്ഞതാര്...
മൊഞ്ചേറും ചിറകിന്‍റെ തൂവല്‍ നുള്ളിയെടുത്തിട്ട്
പഞ്ചാരവിശറി വീശി തണുത്തതാര്...
നെഞ്ചില് തിളയ്ക്കണ സങ്കടക്കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ,
മൈമായും മിഴിത്തുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം പൊന്നേ...
മൊഞ്ചേറും ചിറകിന്‍റെ തൂവല്‍ നുള്ളിയെടുത്തിട്ട്
പഞ്ചാരവിശറി വീശി തണുത്തതാര്...
നെഞ്ചില് തിളയ്ക്കണ സങ്കടക്കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ,
മൈമായും മിഴിത്തുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം പൊന്നേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ