താളുകള്‍

തിങ്കളാഴ്‌ച, നവംബർ 03, 2014

കണ്മണീ നിന്നെ ഞാൻ...

ചിത്രം : നമുക്ക് പാർക്കാൻ (2012)
രചന : അനൂൂപ് മേനോൻ  
സംഗീതം : രതീഷ് വേഗ 
ആലാപനം : വിജയ്‌ യേശുദാസ് 

കണ്മണീ നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ 
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..
ഒരു വേനൽ മഴയായ് നീ 
മുകിൽ താഴും കൂടൊന്നിൽ... 
നിൻ മൌനമായ് മാരിവിൽ
മൂടൽ മഞ്ഞലയിൽ...    

താരഹാരം ചൂടി നിൽക്കും പാതിരാവനിയിൽ
ഒരു കന്നിമണ്‍ തോണിയിൽ കൊണ്ടുപോകാം ഞാൻ...  
നിൻ തൂവൽ മെയ്യിൽ...ഒരു തൂവൽക്കാറ്റായ്...
താരിളം സ്വപ്നമേ...മയങ്ങു നീ നെഞ്ചിൽ...

കാണെക്കാണെ നീ നിറയും എൻ കിനാവലയിൽ 
ഒരു പട്ടുനൂൽ തൊട്ടിലിൽ താരാട്ടാം ഞാൻ...
പൊൻ ചുണ്ടിൻ തുമ്പിൽ...നറുതേനിൻ ഗന്ധം...
മാറിലെ മോഹമേ...മയങ്ങു നീ മെല്ലെ...       
    

ഈ കടലും മറുകടലും

ചിത്രം : കടൽപ്പാലം(1969) 
രചന : വയലാർ രാമവർമ്മ 
സംഗീതം : ജി ദേവരാജൻ 
ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം

ഈ കടലും മറുകടലും 
ഭൂമിയും മാനവും കടന്ന് 
ഈരേഴു പതിനാല് ലോകങ്ങൾ കാണാൻ 
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ...?
അവിടെ മതങ്ങളുണ്ടോ...?
  
ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ...
ഈശ്വരനെ കണ്ടൂ...
ഇബലീസിനെ കണ്ടൂ...
ഇതുവരെ മനുഷ്യനെ കണ്ടില്ല...
കണ്ടില്ല...കണ്ടില്ല...
മനുഷ്യനെ കണ്ടില്ല...

ഇവിടെ സമത്വം പൂവിട്ടിരുന്നതായ് 
വെറുതെ മതങ്ങൾ നുണ പറഞ്ഞൂ...
ഹിന്ദുവിനെ കണ്ടൂ...
മുസൽമാനെ കണ്ടൂ...
ഇതുവരെ മനുഷ്യനെ കണ്ടില്ല...     
കണ്ടില്ല...കണ്ടില്ല...
മനുഷ്യനെ കണ്ടില്ല...


പൂമിഴിയാൽ പുഷ്പാഭിഷേകം

ചിത്രം : ലോട്ടറി ടിക്കറ്റ് (1970)
രചന :  ശ്രീകുമാരൻ തമ്പി 
സംഗീതം : വി ദക്ഷിണാമൂർത്തി 
ആലാപനം : കെ ജെ യേശുദാസ് 

പൂമിഴിയാൽ പുഷ്പാഭിഷേകം 
പുഞ്ചിരിയാൽ പുളകാഭിഷേകം
ആരോമലേ നീ അരികത്തു വന്നാല്‍
ആത്മാവിലാകെ അമൃതാഭിഷേകം..

മഴമേഘക്കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍
മതിലേഖപോൽ നെറ്റി തെളിയുന്നു മുന്നിൽ 
തിരനോട്ടം നടത്തുന്നോരളകങ്ങൾ തുള്ളി 
കുളിർത്തെന്നൽ അതിൽനിന്നു രോമാഞ്ചം നുള്ളി

അരിമുല്ല ച്ചിരി പൂക്കും അധരത്തിൽ നിന്നും 
അടരുന്ന കതിർ മാല കടം വാങ്ങുവാനായ് 
ഉയരുന്നുവോ തിങ്ങിപ്പിടയുന്നുവോ
നിന് മണി മാറിൽ മറയുന്ന തളിർപ്പങ്കജങ്ങൾ   



ആയിരം ഇതളുള്ള താമരപ്പൂവിൽ

ചിത്രം : അമ്മേ ഭഗവതീ (1986)
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : കെ ജെ യേശുദാസ് , എസ് ജാനകി   

ആയിരം ഇതളുള്ള താമരപ്പൂവിൽ 
അമരുമെന്നമ്മയെ കൈതൊഴുന്നേൻ 
അഭയം തരൂ ലളിതാംബികയേ
ആദിപ്രകൃതിയെ കൈതൊഴുന്നേൻ
ആ മൂലപ്രകൃതിയെ കൈതൊഴുന്നേൻ
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

സത്യമായ് വന്നെന്നെ പുല്കിയതും 

അസത്യമായ് വന്നെന്നെ തള്ളിയതും 
സ്വപ്‌നങ്ങൾ തൻ മാനം കാണിച്ചതും 
ദുഃഖത്തിൻ കടലിൽ നീന്തിച്ചതും 
നീ തന്നെയല്ലേ എൻ അംബികേ 
നീ തന്നെയല്ലേ മൂകാംബികേ 
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

ദാരിദ്ര്യദുഃഖമകറ്റിടേണം

നിരാമയീ നീയെന്നെ കാത്തിടേണം 
എൻറെ നിശ്വാസമേ നിൻറെ ഗാനം 
എൻറെ വിശ്വാസമേ നിൻറെ നാമം 
കൊല്ലൂരിൽ വാഴുന്ന വരദായിനീ 
ചോറ്റാനിക്കര മേവും നാരായണീ