താളുകള്‍

തിങ്കളാഴ്‌ച, നവംബർ 03, 2014

ആയിരം ഇതളുള്ള താമരപ്പൂവിൽ

ചിത്രം : അമ്മേ ഭഗവതീ (1986)
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : കെ ജെ യേശുദാസ് , എസ് ജാനകി   

ആയിരം ഇതളുള്ള താമരപ്പൂവിൽ 
അമരുമെന്നമ്മയെ കൈതൊഴുന്നേൻ 
അഭയം തരൂ ലളിതാംബികയേ
ആദിപ്രകൃതിയെ കൈതൊഴുന്നേൻ
ആ മൂലപ്രകൃതിയെ കൈതൊഴുന്നേൻ
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

സത്യമായ് വന്നെന്നെ പുല്കിയതും 

അസത്യമായ് വന്നെന്നെ തള്ളിയതും 
സ്വപ്‌നങ്ങൾ തൻ മാനം കാണിച്ചതും 
ദുഃഖത്തിൻ കടലിൽ നീന്തിച്ചതും 
നീ തന്നെയല്ലേ എൻ അംബികേ 
നീ തന്നെയല്ലേ മൂകാംബികേ 
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

ദാരിദ്ര്യദുഃഖമകറ്റിടേണം

നിരാമയീ നീയെന്നെ കാത്തിടേണം 
എൻറെ നിശ്വാസമേ നിൻറെ ഗാനം 
എൻറെ വിശ്വാസമേ നിൻറെ നാമം 
കൊല്ലൂരിൽ വാഴുന്ന വരദായിനീ 
ചോറ്റാനിക്കര മേവും നാരായണീ   


  

അഭിപ്രായങ്ങളൊന്നുമില്ല: