താളുകള്‍

എം ബി ശ്രീനിവാസന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എം ബി ശ്രീനിവാസന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 29, 2013

പ്രഭാമയീ...പ്രഭാമയീ...

ചിത്രം : ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983)
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : പി ജയചന്ദ്രന്‍ 

പ്രഭാമയീ...പ്രഭാമയീ... 
സുവര്‍ണമുഖി നിന്‍ നെറ്റിയിലാരീ
സൂര്യതിലകം ചാര്‍ത്തി...
പ്രകൃതിയൊരുക്കിയ പന്തലിലാരുടെ 
പ്രതിശ്രുതവധുവായ് നീ വന്നൂ...
വന്നൂ...വന്നൂ...നീ വന്നൂ...

അരുമയായനന്തന്‍ മന്ത്രങ്ങളെഴുതിയ 
അഴകോലും ഒരു തങ്കക്കതിരല്ലെ നീ...
മടിയില്‍ വച്ചതിലെഴും മധുരമാം മന്ത്രങ്ങള്‍
മനസിജ മന്ത്രങ്ങള്‍ ഉരുവിടും ഞാന്‍...പാരില്‍-
മനസിജ മന്ത്രങ്ങള്‍ ഉരുവിടും ഞാന്‍...

ഒളിചിന്നും അരയിലെ കാഞ്ചന കാഞ്ചിയില്‍ 
കളിയാടും ഒരു മുത്തായ്‌ ഇരുന്നെങ്കില്‍...
കളിയാടും ഒരു മുത്തായ്‌ ഇരുന്നെങ്കില്‍...ഞാന്‍
അതിനുള്ളില്‍ പുണരുമീ ഉടയാടത്തളിരിലെ
ഒരു വെറും ഇഴയായ് ഞാന്‍ പടര്‍ന്നുവെങ്കില്‍...



ഞായറാഴ്‌ച, മാർച്ച് 03, 2013

പൊട്ടിക്കാന്‍ ചെന്നപ്പോള്‍...

ചിത്രം : ഓപ്പോള്‍ (1981) 
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : കെ ജെ യേശുദാസ് 

പൊട്ടിക്കാന്‍ ചെന്നപ്പോള്‍ പൂങ്കൊടി ചോദിച്ചൂ 
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ...?
കെട്ടിപ്പിടിച്ചുകൊണ്ടിളം കാറ്റ് പറഞ്ഞൂ 
മുറ്റത്തെ മുല്ലയ്ക്കേ മണമുള്ളൂ...!   

മുത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങു ചൊല്ലീ 
തെക്കേലെ കരിക്കിനെ മധുരമുള്ളൂ...
ആഞ്ഞിലിക്കൊമ്പത്തെ മുളന്തത്ത പാടി 
അങ്ങേലെപ്പെണ്ണിനേ അഴകുള്ളൂ...

ഇന്നലെ കണ്ട കിനാവുകള്‍ ഞാനെന്റെ 
പൊന്നിട്ട പെട്ടകത്തില്‍ പൂട്ടിവച്ചൂ... 
കണ്ടാല്‍ ചിരിക്കുന്ന കള്ളത്തിയൊരുത്തി
കണ്മുനത്താക്കോലാല്‍ കവര്‍ന്നെടുത്തൂ...

        



ശനിയാഴ്‌ച, മാർച്ച് 02, 2013

ശുഭരാത്രി...

ചിത്രം : വളര്‍ത്തുമൃഗങ്ങള്‍(1981)
രചന : എം ടി വാസുദേവന്‍ നായര്‍
സംഗീതം : എം ബി ശ്രീനിവാസന്‍
ആലാപനം : കെ ജെ യേശുദാസ്

ശുഭരാത്രി...ശുഭരാത്രി...
നിങ്ങള്‍ക്കു നേരുന്നൂ...ശുഭരാത്രി...
ഊരുതെണ്ടുമൊരേകാന്തപഥികനു
കാവല്‍നില്‍ക്കും താരസഖികളേ...
നിങ്ങള്‍ക്കു നന്ദീ...ശുഭരാത്രി...        

പുരാണകിലയുടെ മൈതാനത്തില്‍
ചുവന്നജയപുരിയില്‍...
സിന്ധുതടത്തില്‍ പൂര്‍ണീകരയില്‍
എന്നും മേല്‍പ്പുരയെനിക്കുനല്‍കിയ
നീലവാനമേ...
നിന്‍റെ കൈവിളക്കൊളി കണ്ടുമയങ്ങാന്‍
അനുമതി തന്ന മനസ്സിനു നന്ദി...ശുഭരാത്രി...      

പകലുകള്‍ വെള്ളിപ്പറവകളെങ്ങോ
പറന്നകന്നൂ...
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം
കഴിഞ്ഞു തേങ്ങീ...
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങീ...
അഭയം കാണാതുഴറും പഥികന്
കൂട്ടിരിക്കും താരസഖികളേ...
നിങ്ങള്‍ക്കു നന്ദീ...
ശുഭരാത്രി...      
                                       

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

മാറില്‍ ചാര്‍ത്തിയ...

ചിത്രം : ഒരു കൊച്ചു സ്വപ്നം(1984)
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : എം ബി ശ്രീനിവാസന്‍  
ആലാപനം : കെ ജെ യേശുദാസ്


മാറില്‍ ചാര്‍ത്തിയ മരതക കഞ്ജുക-
മഴിഞ്ഞു വീഴുന്നൂ...
മാരകരാംഗുലി കളഭം പൂശി-
പൂവുടലുഴിയുന്നൂ...


നഖക്ഷതങ്ങള്‍ സുഖകരമായൊരു 
വേദന പകരുന്നൂ...
സഖി...നീ അടിമുടിയുരുകും 
സ്വര്‍ണത്തകിടായ് മാറുന്നൂ...


അവന്‍റെ ദാഹം തീര്‍ക്കാന്‍ നീയൊരു
തേനുറവാകുന്നൂ...
അവന്‍റെ ചൊടികളി,ലലിയാന്‍ നീയാം
മാമ്പൂവുരുകുന്നൂ...


അലസം...മധുരം...
വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നൂ...
സുഖനിശ്വസിതം...
സുരഭിലമായൊരു കാറ്റായ് പടരുന്നൂ...  
         


തിങ്കളാഴ്‌ച, നവംബർ 07, 2011

ഉദ്യാനദേവിതന്‍...

ചിത്രം : ഒരു കൊച്ചു സ്വപ്നം(1984) 
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : കെ ജെ യേശുദാസ്


ഉദ്യാനദേവിതന്‍ ഉത്സവമായ് 
നയനോത്സവമായ്...വന്ന പൂമകളേ
സുഖമോ...?സുഖമോ...?
കുശലം ചോദിപ്പൂ സഖികള്‍
നിന്‍ സഖികള്‍...
      
പാലുപോലെ നിലാവുപോലെ
വെണ്‍മയോലുന്ന നിന്‍ മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്ത പൂക്കള്‍
നിന്‍ മനസ്സില്‍-
വിരിയുന്നതെല്ലാം വെളുത്ത പൂക്കള്‍    
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്‍ മനസ്സില്‍-
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍


കൂടെവന്ന കിനാവുപോലെ 
ആരെ പാടുന്നു നിന്‍ മനസ്സില്‍
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍ 
നിന്‍ മനസ്സില്‍-
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
നിന്‍ മനസ്സില്‍-      

തേനുതിരുന്നതെന്നോ മാമ്പൂക്കള്‍


ശനിയാഴ്‌ച, ഒക്‌ടോബർ 23, 2010

മനസ്സൊരു മാന്ത്രികക്കുതിരയായ്...

ചിത്രം : മേള(1980)
രചന : മുല്ലനേഴി 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : യേശുദാസ്

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍...
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി....

കാലമേ...നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍പുഷ്പങ്ങള്‍...ആ...ആ...
കണ്ണുനീര്‍പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു...
കാതോര്‍ത്തു കാതോര്‍ത്തു നിന്നൂ...
ജീവിത താളങ്ങളേറ്റുവാങ്ങാന്‍

മോഹമേ...നിന്‍ ആരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍...ആ...ആ..
ആരിലും രോമാഞ്ചങ്ങള്‍...
അവരോഹണങ്ങളില്‍
ചിറകുകളെരിയുന്ന
ആത്മാവിന്‍ വേദനകള്‍...


(മമ്മൂട്ടി ആദ്യമായി അഭിനയിച്ച ഗാനരംഗമാണ് ഇത്)

തിങ്കളാഴ്‌ച, ജൂലൈ 19, 2010

മിഴികളില്‍ നിറകതിരായി...

ചിത്രം : യവനിക(1982)
രചന : എം ബി ശ്രീനിവാസന്‍ 
സംഗീതം :  ഓ എന്‍ വി കുറുപ്പ് 
ആലാപനം : കെ ജെ യേശുദാസ്

മിഴികളില്‍ നിറകതിരായി,സ്നേഹം-
മോഹികളില്‍ സംഗീതമായി...
മൃദുകരസ്പര്‍ശനം പോലും
മധുരമൊരനുഭൂതിയായി...ആ....
മധുരമൊരനുഭൂതിയായി...

ചിരികളില്‍ മണിനാദമായി,സ്നേഹം-
അനുപദമൊരുതാളമായി...
കരളിന്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍തന്‍ കുറുമൊഴിയായി...

ഒരു വാക്കില്‍ തേന്‍കണമായി,സ്നേഹം-
ഒരു നോക്കില്‍ ഉത്സവമായി...
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമലിഖിതത്തിന്‍ പൊന്‍നിധിയായി...