താളുകള്‍

പി.സുശീല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പി.സുശീല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013

കറുത്ത ചക്രവാള...

ചിത്രം : അശ്വമേധം(1967)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : ജി ദേവരാജന്‍ 
ആലാപനം : പി സുശീല  

കറുത്ത ചക്രവാള മതിലുകള്‍ ചൂളും 
കാരാഗൃഹമാണ് ഭൂമി...ഒരു-
കാരാഗൃഹമാണ് ഭൂമി...
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴേ...നിഴലുകളിഴയും നരകം...

വര്‍ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന 
വൈശാഖസന്ധ്യകളേ...
ഞങ്ങളെ മാത്രം കറുത്തചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു...വികൃതമായ്
എന്തിനീ മണ്ണില്‍ വരച്ചൂ...

വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
വാസന്ത ശില്‍പ്പികളേ...
പൂജയ്ക്കെടുക്കാതെ പുഴുകുത്തി നില്‍ക്കുമീ 
പൂക്കളെ നിങ്ങള്‍ മറന്നോ...കൊഴിയുമീ
പൂക്കളെ നിങ്ങള്‍ മറന്നോ...            



തിങ്കളാഴ്‌ച, നവംബർ 12, 2012

പ്രണയഗാനം പാടുവാനായ്...

ചിത്രം : അനാര്‍ക്കലി(1966)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : എം എസ് ബാബുരാജ്‌ 
ആലാപനം : പി സുശീല  

പ്രണയഗാനം പാടുവാനായ്
പ്രമദവനത്തില്‍ വന്നു ഞാന്‍... 
വിരഹഗാനം പാടിപ്പാടി
പിരിഞ്ഞുപോവുകയാണു ഞാന്‍...

ഇവിടെ വിരിയും വെണ്ണിലാവും
ഈ യമുനാതീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ...
തേടിവരുമോ...തേടിവരുമോ...

മലര്‍മിഴികള്‍ തുറക്കുകില്ലേ 
മന്ദഹാസം വിരിയുകില്ലേ 
ഉണരുകില്ലേ പ്രേമഗായകന്‍
ഉണരുകില്ലേ... ഉണരുകില്ലേ...
ഉണരുകില്ലേ...

സ്മരണകള്‍ തന്‍ മണ്‍വിളക്കില്‍ 
തിരികൊളുത്തും കാലമേ
ഇനിയൊരിക്കല്‍ ജീവിതത്തിന്‍
ജനലരികില്‍ തേടിവരുമോ...  
തേടിവരുമോ...തേടിവരുമോ...




ശനിയാഴ്‌ച, മാർച്ച് 24, 2012

കണ്ണുതുറക്കാത്ത ദൈവങ്ങളേ...

ചിത്രം : അഗ്നിപുത്രി(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : പി സുശീല


കണ്ണുതുറക്കാത്ത ദൈവങ്ങളേ...
കരയാനറിയാത്ത ചിരിക്കാനറിയാത്ത  
കളിമണ്‍ പ്രതിമകളേ...
മറക്കൂ നിങ്ങളീ ദേവദാസിയെ-
മറക്കൂ...മറക്കൂ...


ആയിരമായിരമന്തപ്പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍-നിങ്ങളെ-
ആരാധിച്ചവള്‍ ഞാന്‍...
നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു      
നിശാഗന്ധിയാണു ഞാന്‍...


കര്‍പ്പൂരനാളമായ്  നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍-ഒരുനാള്‍-
കത്തിയെരിഞ്ഞവള്‍ ഞാന്‍...
കണ്ണീരില്‍ മുങ്ങിയ തുളസ്സിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍...    



തിങ്കളാഴ്‌ച, മാർച്ച് 19, 2012

ഋതുകന്യകയുടെ...

ചിത്രം : കൊടുങ്ങല്ലൂരമ്മ(1968) 
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : കെ രാഘവന്‍ 
ആലാപനം : പി സുശീല 


ഋതുകന്യകയുടെ ലതാഗൃഹത്തിലെ
ഋഷികുമാരാ...
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍ 
ഭക്തിയോ...?സ്വപ്നമോ...?
പരമഹംസപദനിര്‍വൃതിയോ...?  


ഭക്തിയെങ്കില്‍ നിന്‍ തിരുമുമ്പില്‍
വല്ക്കലമണിഞ്ഞു നില്‍ക്കും...
തുടിക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസ്സിപ്പൂമാല ചാര്‍ത്തും...ഞാനാ-
തുളസ്സിപ്പൂമാല ചാര്‍ത്തും


സ്വപ്നമെങ്കില്‍ മദനനയ്ക്കും
അപ്സരസ്സായി ഞാന്‍ നില്‍ക്കും...
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തതു മുറിക്കും...രാത്രിയില്‍-
മലരമ്പെയ്തതു മുറിക്കും...






തിങ്കളാഴ്‌ച, നവംബർ 07, 2011

ആകാശങ്ങളില്‍ ഇരിക്കും...

ചിത്രം : നാടന്‍ പെണ്ണ്(1967)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗേതം : ജി ദേവരാജന്‍
ആലാപനം : പി സുശീല 

ആകാശങ്ങളില്‍ ഇരിക്കും ഞങ്ങടെ 
അനശ്വരനായ പിതാവേ 
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ...
അവിടുത്തെ രാജ്യം വരേണമേ...


സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിന്‍റെ സ്വപ്‌നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍   
അപ്പം നല്‍കേണമേ...
ആമേന്‍...ആമേന്‍...ആമേന്‍...


ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ 
അങ്ങ് ഞങ്ങളെ നയിക്കേണമേ...
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ...
ആമേന്‍...ആമേന്‍...ആമേന്‍...




          

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ഏഴു സുന്ദരരാത്രികള്‍…

ചിത്രം : അശ്വമേധം(1967).
രചന : വയലാര്‍ രാമവര്‍മ.
സംഗീതം : ജി ദേവരാജന്‍.
ആലാപനം : പി സുശീല.

ഏഴു സുന്ദരരാത്രികള്‍…
ഏകാന്ത സുന്ദരരാത്രികള്‍…
വികാര തരളിത ഗാത്രികള്‍-
വിവാഹപൂര്‍വ്വരാത്രികള്‍ …
ഇനി ഏഴു സുന്ദരരാത്രികള്‍

മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ...മനോഹരാംഗികളേ…
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ...
ഈ പൂ...ഇത്തിരിപ്പൂ…
പകരമിപ്പൂവു തരാം...

വാസരസ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്തദൂതികളേ…വിരുന്നുകാരികളേ …
നിങ്ങടെ സ്വര്‍ണ്ണത്തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ…
ഈ പൂ... ഇത്തിരിപ്പൂ...
പകരമിപ്പൂവു തരാം


ശനിയാഴ്‌ച, ജൂലൈ 16, 2011

കണ്മണി നീയെന്‍ കരം പിടിച്ചാല്‍...

ചിത്രം : കുപ്പിവള(1965)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : എ എം രാജ,പി സുശീല


കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...എനിക്ക്
കണ്ണുകളെന്തിനു വേറെ.
കാണാനുള്ളത് കരളില്‍ പകരാന്‍ 
ഞാനുണ്ടല്ലോ ചാരെ...കണ്ണായ്
ഞാനുണ്ടല്ലോ ചാരെ.


കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ...
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ തൂ-         
വസന്തമെന്തെന്നറിയും ഞാന്‍...


കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ 
കളിചിരി നാദം കേള്‍പ്പിക്കാം...
സുന്ദരരാവില്‍ നൃത്തം ചെയ്യൂ
ചന്ദ്രികയെന്തെന്നറിയും ഞാന്‍-വെണ്‍-
ചന്ദ്രികയെന്തെന്നറിയും ഞാന്‍...



തിങ്കളാഴ്‌ച, ജൂലൈ 19, 2010

ഹൃദയഗീതമായ് കേള്‍പ്പു...

ചിത്രം : അമ്മക്കിളിക്കൂട്(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : രവീന്ദ്രന്‍
ആലാപനം : പി.സുശീല




ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ
സ്നേഹഗാനധാര...
വിശ്വമാകവേ പുല്കിനില്‍ക്കുമാ
ജീവരാഗധാര...
അലയാഴി പോലെ....തൊഴു കൈകളോടെ....
ആ പ്രേമമന്ത്രനെടുവീര്‍പ്പു ഞങ്ങള്‍ പാടുന്നൂ...

നിന്‍റെ മനോഹര നാമാവലികള്‍
പാടി,കടലും തിരയും...
നിന്നോടലിയാന്‍ ശ്രുതിമീട്ടുന്നൂ
പാവം മാനവജന്‍മം.
ഒന്നു നീ കൈചേര്‍ക്കുകില്‍
കരളില്‍ നിറയുമമൃതം...അമൃതം...

ജീവിതവീഥിയില്‍ ഇരുളണയുമ്പോള്‍
സാന്ത്വനഗാനം നീളേ...
കണ്ണുംകരളും കര്‍മ്മകാണ്ഡങ്ങളും
കനിവും പൊരുളും നീയേ...
ശ്വാസവും ആശ്വാസവും
തവപദങ്ങള്‍ മാത്രം...