ചിത്രം : കൊടുങ്ങല്ലൂരമ്മ(1968)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : കെ രാഘവന്‍
ആലാപനം : പി സുശീല
ഋതുകന്യകയുടെ ലതാഗൃഹത്തിലെ
ഋഷികുമാരാ...
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍
ഭക്തിയോ...?സ്വപ്നമോ...?
പരമഹംസപദനിര്‍വൃതിയോ...?
ഭക്തിയെങ്കില്‍ നിന്‍ തിരുമുമ്പില്‍
വല്ക്കലമണിഞ്ഞു നില്‍ക്കും...
തുടിക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസ്സിപ്പൂമാല ചാര്‍ത്തും...ഞാനാ-
തുളസ്സിപ്പൂമാല ചാര്‍ത്തും
സ്വപ്നമെങ്കില്‍ മദനനയ്ക്കും
അപ്സരസ്സായി ഞാന്‍ നില്‍ക്കും...
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തതു മുറിക്കും...രാത്രിയില്‍-
മലരമ്പെയ്തതു മുറിക്കും...
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : കെ രാഘവന്‍
ആലാപനം : പി സുശീല
ഋതുകന്യകയുടെ ലതാഗൃഹത്തിലെ
ഋഷികുമാരാ...
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍
ഭക്തിയോ...?സ്വപ്നമോ...?
പരമഹംസപദനിര്‍വൃതിയോ...?
ഭക്തിയെങ്കില്‍ നിന്‍ തിരുമുമ്പില്‍
വല്ക്കലമണിഞ്ഞു നില്‍ക്കും...
തുടിക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസ്സിപ്പൂമാല ചാര്‍ത്തും...ഞാനാ-
തുളസ്സിപ്പൂമാല ചാര്‍ത്തും
സ്വപ്നമെങ്കില്‍ മദനനയ്ക്കും
അപ്സരസ്സായി ഞാന്‍ നില്‍ക്കും...
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തതു മുറിക്കും...രാത്രിയില്‍-
മലരമ്പെയ്തതു മുറിക്കും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ