താളുകള്‍

ഞായറാഴ്‌ച, മാർച്ച് 25, 2012

കരിവരിവണ്ടുകള്‍...

ചിത്രം : ദേവരാഗം(1996)
രചന : എം ഡി രാജേന്ദ്രന്‍ 
സംഗീതം : കീരവാണി
ആലാപനം : പി ജയചന്ദ്രന്‍


കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലകള്‍
നീലോല്പലങ്ങള്‍ നീര്‍മിഴികള്‍


മാന്തളിരധരം കവിളുകളില്‍
ചെന്താമരവിടരും ദളസൌഭഗം 
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍


ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ     
നിറമാറില്‍ യൌവനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍ 


അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ച്ചുഴിപ്പോയ്കയോ
പ്രാണഹര്‍ഷങ്ങള്‍ തന്‍ തൂണീരമോ
നാഭീതടനീലിമയോ


പിന്നഴകോ മണിത്തംബുരുവോ
പൊന്‍ത്താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരീ...                   
നീ സുരസുന്ദരീ...നീ സുരസുന്ദരീ


അഭിപ്രായങ്ങളൊന്നുമില്ല: