താളുകള്‍

ചൊവ്വാഴ്ച, മാർച്ച് 27, 2012

മനസ്സൊരു മായാപ്രപഞ്ചം...

ചിത്രം : എതിര്‍പ്പുകള്‍(1984) 
രചന : ഉണ്ണി ആറന്മുള 
സംഗീതം : ടി എസ് രാധാകൃഷ്ണന്‍ 
ആലാപനം : കെ ജെ യേശുദാസ് 


മനസ്സൊരു മായാപ്രപഞ്ചം-അതില്‍
ആയിരമായിരം അവ്യക്ത ചിത്രങ്ങള്‍-
വരയ്ക്കുന്നു...മായ്ക്കുന്നു...കാലം...


ജന്മാന്തരങ്ങളിലൂടെ പാടി മറന്ന മന്ത്രങ്ങള്‍
എന്നിലെ മോഹമായ്,ദാഹമായി,
ഒരിക്കലും തീരാത്ത സത്യമായി...
ഇവിടൊരു ദൈവമുണ്ടോ...?
ഇനിയൊരു ജന്മമുണ്ടോ...?


സഹ്യാദ്രിസാനുവിലൂടെ ഒഴുകിനടന്ന സൂക്തങ്ങള്‍
എന്നിലെ മൌനമായ്,തേങ്ങലായി
ഒരിക്കലും മാറാത്ത ദുഖമായി...
ഇവിടെ മനുഷ്യരുണ്ടോ...?
ഇവിടെ ജന്മമുണ്ടോ...?ഞായറാഴ്‌ച, മാർച്ച് 25, 2012

കരിവരിവണ്ടുകള്‍...

ചിത്രം : ദേവരാഗം(1996)
രചന : എം ഡി രാജേന്ദ്രന്‍ 
സംഗീതം : കീരവാണി
ആലാപനം : പി ജയചന്ദ്രന്‍


കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലകള്‍
നീലോല്പലങ്ങള്‍ നീര്‍മിഴികള്‍


മാന്തളിരധരം കവിളുകളില്‍
ചെന്താമരവിടരും ദളസൌഭഗം 
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍


ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ     
നിറമാറില്‍ യൌവനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍ 


അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ച്ചുഴിപ്പോയ്കയോ
പ്രാണഹര്‍ഷങ്ങള്‍ തന്‍ തൂണീരമോ
നാഭീതടനീലിമയോ


പിന്നഴകോ മണിത്തംബുരുവോ
പൊന്‍ത്താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരീ...                   
നീ സുരസുന്ദരീ...നീ സുരസുന്ദരീ


ശനിയാഴ്‌ച, മാർച്ച് 24, 2012

കണ്ണുതുറക്കാത്ത ദൈവങ്ങളേ...

ചിത്രം : അഗ്നിപുത്രി(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : പി സുശീല


കണ്ണുതുറക്കാത്ത ദൈവങ്ങളേ...
കരയാനറിയാത്ത ചിരിക്കാനറിയാത്ത  
കളിമണ്‍ പ്രതിമകളേ...
മറക്കൂ നിങ്ങളീ ദേവദാസിയെ-
മറക്കൂ...മറക്കൂ...


ആയിരമായിരമന്തപ്പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍-നിങ്ങളെ-
ആരാധിച്ചവള്‍ ഞാന്‍...
നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു      
നിശാഗന്ധിയാണു ഞാന്‍...


കര്‍പ്പൂരനാളമായ്  നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍-ഒരുനാള്‍-
കത്തിയെരിഞ്ഞവള്‍ ഞാന്‍...
കണ്ണീരില്‍ മുങ്ങിയ തുളസ്സിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍...    അളകങ്ങള്‍ മാടി,യെന്‍...

ചിത്രം : ശിങ്കാരി ബോലോന(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : മോഹന്‍ സിതാര 
ആലാപനം : സുജാത


അളകങ്ങള്‍ മാടി,യെന്‍ നെറുകയില്‍ ചുംബിച്ചു
പുഞ്ചിരിച്ചകലുന്ന കൈത്തെന്നലേ...
പുഴകളില്‍ ഗാനമായ് ഒഴുകുമാ മധുരം
കോരിക്കുടിക്കുവാന്‍ തോന്നും-കയ്യില്‍-
കോരിക്കുടിക്കുവാന്‍ തോന്നും...


സായന്തനത്തിന്റെ നിഴലാനയേറിയെ-
ന്നരികിലിന്നെത്തുന്ന സന്ധ്യേ...സന്ധ്യേ...
പ്രകൃതിയെ കുങ്കുമം ചാര്‍ത്തുമാ കൈകളെ  
മാറോടു ചേര്‍ക്കുവാന്‍ തോന്നും-എന്നും-  
മാറോടു ചേര്‍ക്കുവാന്‍ തോന്നും...


കാടിനെ കുളിരില്‍ക്കുളിപ്പിച്ചു നൃത്തം-
പഠിപ്പിച്ച മൃദുവര്‍ഷമേ...
നിന്‍ മഴത്തുള്ളിതന്‍ നെഞ്ചില്‍ കിരണമായ്
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും-എന്നും-      
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും...

തിങ്കളാഴ്‌ച, മാർച്ച് 19, 2012

ഋതുകന്യകയുടെ...

ചിത്രം : കൊടുങ്ങല്ലൂരമ്മ(1968) 
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : കെ രാഘവന്‍ 
ആലാപനം : പി സുശീല 


ഋതുകന്യകയുടെ ലതാഗൃഹത്തിലെ
ഋഷികുമാരാ...
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍ 
ഭക്തിയോ...?സ്വപ്നമോ...?
പരമഹംസപദനിര്‍വൃതിയോ...?  


ഭക്തിയെങ്കില്‍ നിന്‍ തിരുമുമ്പില്‍
വല്ക്കലമണിഞ്ഞു നില്‍ക്കും...
തുടിക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസ്സിപ്പൂമാല ചാര്‍ത്തും...ഞാനാ-
തുളസ്സിപ്പൂമാല ചാര്‍ത്തും


സ്വപ്നമെങ്കില്‍ മദനനയ്ക്കും
അപ്സരസ്സായി ഞാന്‍ നില്‍ക്കും...
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തതു മുറിക്കും...രാത്രിയില്‍-
മലരമ്പെയ്തതു മുറിക്കും...


ശനിയാഴ്‌ച, മാർച്ച് 17, 2012

ഒരിടത്തു ജനനം ഒരിടത്തു മരണം...

ചിത്രം : അശ്വമേധം(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിതഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍  നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍


ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ...! 
ഇനിയൊരു വിശ്രമമെവിടെ ചെന്നോ...!
മോഹങ്ങളവസാന നിമിഷംവരെ...
മനുഷ്യബന്ധങ്ങള്‍ ചുടലവരെ...
ഒരു ചുടല വരെ...  


കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
കള്ളനാണയമിട്ടതാര്...? 
കണ്ടാലകലുന്ന കൂട്ടുകാരോ...! 
കല്ലെറിയാന്‍ വന്ന നാട്ടുകാരോ...! 


ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍-
ഇതുവഴി പോയവര്‍തന്‍ കാലടികള്‍...
അക്കരെ മരണത്തിനിരുള്‍ മുറിയില്‍- 
അഴുക്കുവസ്ത്രങ്ങള്‍ മാറിവരും...
അവര്‍ മടങ്ങിവരും...  വെള്ളിയാഴ്‌ച, മാർച്ച് 16, 2012

ചുംബനപ്പൂകൊണ്ടുമൂടി...

ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം: ശ്രീകുമാരന്‍ തമ്പി 
ആലാപനം : കെ ജെ യേശുദാസ്‌ 


ചുംബനപ്പൂകൊണ്ടുമൂടി
എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം...
ഉമ്മതന്‍ ഉണ്മയാം കണ്ണുനീ-
രനുരാഗത്തേനെന്നു ചൊല്ലി ഞാനൂട്ടാം...


കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം...
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍...
നെടുവീര്‍പ്പു ഞാനിനി പൂമാലയാക്കും
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും


കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം...
മങ്ങിയ നിന്മനം വീണ്ടും തെളിഞ്ഞതില്‍ 
പൂര്‍ണബിംബം പതിഞ്ഞേക്കാം...
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത്ത കുഞ്ഞായിരിക്കും
 
  

ശനിയാഴ്‌ച, മാർച്ച് 10, 2012

താരകങ്ങള്‍ കേള്‍ക്കുന്നൂ...

ചിത്രം : ശ്രീകൃഷ്ണപ്പരുന്ത്(1984)
രചന : പി ഭാസ്കരന്‍
സംഗീതം : കെ രാഘവന്‍
ആലാപനം : വാണി ജയറാം


താരകങ്ങള്‍ കേള്‍ക്കുന്നൂ...
കാറ്റിലൂടെയൊഴുകുന്നൂ...
എന്റെ ശോകസംഗീതം  
ഗദ്ഗദഗീതം...ഗദ്ഗദഗീതം...


ആശ തന്‍ ചിറകടിയില്‍
നേര്ത്തുപോയ് കൂടിതില്‍
ആധിതന്‍ സ്പന്ദനം
മാത്രമേ നെഞ്ചിതില്‍...
നിഴലില്ലാ രൂപമായ്‌
കേഴുന്നൂ ഞാനിതാ....
ദേവാ...നീ വരൂ...
മോചനം നല്‍കാന്‍   


അഴലുകള്‍ അഴികളായ്
ചൂഴുമീ ഗുഹയിതില്‍
കണ്ണുനീര്‍ത്തുള്ളികള്‍ 
മുത്തുപോല്‍ കോര്‍ത്തു ഞാന്‍...
ബന്ധിനിയായ് മരണത്തിന്‍-
നന്ദിനിയായ് കേഴുന്നൂ...
ദേവാ...നീ വരൂ...
ശാപമോക്ഷമേകാന്‍

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

മംഗളം പാടുന്ന സംഗീതം...

ചിത്രം : പത്താമുദയം(1985)
രചന: എസ് രമേശന്‍ നായര്‍
സംഗീതം : ദര്‍ശന്‍ രാമന്‍ 
ആലാപനം : കെ ജെ യേശുദാസ്,കെ എസ് ചിത്ര 


മംഗളം പാടുന്ന സംഗീതം-നവ-
വത്സരം വാഴ്ത്തുന്ന സന്ദേശം...
നാദം തേടുമ്പോള്‍...
താളം മൂടുമ്പോള്‍...
വീണ്ടും....


പാതിരാകാറ്റുമ്മ വയ്ക്കും-ഒരു-
പാലാഴിയുണ്ടെന്റെ മനസ്സില്‍   
അരയന്നമൊഴുകുന്ന ശ്രുതിയില്‍
ആകാശം താനേ കാതോര്‍ക്കും...


സ്വരരാഗകന്യകള്‍ നീന്തും ഒരു-
സ്വര്‍ഗംഗയുണ്ടെന്റെ  മനസ്സില്‍...
അവര്‍ ചൂടുമീറന്‍ നിലാവില്‍
ആവേശം നീലപ്പൂതേടും...

  

സ്വര്‍ണപ്പൂഞ്ചോല...

ചിത്രം : യൌവനം(1974)
രചന : ശ്രീകുമാരന്‍ തമ്പി 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : കെ ജെ യേശുദാസ്,എസ് ജാനകി 


സ്വര്‍ണപ്പൂഞ്ചോല-ചോലയില്‍
വര്‍ണത്തിരമാല
എന്റെ മനസ്സാം പൂഞ്ചോല...
എന്നും പാടും പൂഞ്ചോല...


സ്നേഹത്തിന്‍ ദാഹം....ആ-
ഗാനത്തിന്‍ രാഗം...
രാഗധാരയില്‍ നീന്തിയാടും
ദേവഹംസങ്ങള്‍...
ഭാവനതന്‍....വെണ്ണോടങ്ങള്‍...


ത്യാഗത്തിന്‍ സ്മേരം...ആ
ഗാനത്തിന്‍ താളം...
ചോലയോഴുകും കരയില്‍ വളരും
മോഹമല്ലികകള്‍
ആയിരമാര്‍ദ്ര...മോദിനികള്‍... 
   

ഗോപീചന്ദനക്കുറിയണിഞ്ഞൂ...

ചിത്രം : ഫുട്ബോള്‍ ചാമ്പ്യന്‍(1973)  
രചന : ശ്രീകുമാരന്‍ തമ്പി 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : കെ ജെ യേശുദാസ് 


ഗോപീചന്ദനക്കുറിയണിഞ്ഞൂ 
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പില്‍
ഗോപികരാധികയെന്നപോലെ...


തുമ്പപ്പൂപ്പല്ലുകള്‍ തൂമതന്‍ ചില്ലകള്‍
അമ്പിളിപ്പാല്‍മുത്തുമാല തീര്‍ക്കെ...   
ആ രത്നസൌന്ദര്യമാത്മാവിന്‍ കോവിലില്‍
ആയിരമാരതിയായ് വിരിഞ്ഞൂ...


ചിത്രനഖങ്ങളാല്‍ ഓമനഭൂമിയില്‍
സ്വപ്നപുഷ്പങ്ങള്‍ വരച്ചുനില്‍ക്കെ...
ഭാവിതന്‍ഗോപുര വാതില്‍ തുറക്കുന്ന
ഭാഗധേയത്തിന്‍ മുഖം വിടര്‍ന്നൂ...
വ്യാഴാഴ്‌ച, മാർച്ച് 08, 2012

കാലമൊരജ്ഞാത കാമുകന്‍...

ചിത്രം : കാലചക്രം(1973)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്  
  
കാലമൊരജ്ഞാത കാമുകന്‍
ജീവിതമോ പ്രിയകാമുകീ...
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും... 


ആകാശപ്പൂവാടി തീര്‍ത്തുതരും-പിന്നെ-
അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞുതരും...
അനുരാഗശിശുക്കളെ,യാവീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും...
കഷ്ടം...!!! സ്വപ്നങ്ങളീവിധം...


കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും-പിന്നെ-
കനകവിമാനത്ത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും...
കഷ്ടം...!!!ബന്ധങ്ങളീവിധം....