താളുകള്‍

ചൊവ്വാഴ്ച, ജൂൺ 13, 2017

ആകാശമകലേ....

ചിത്രം : വേനലിൽ ഒരു മഴ (1979)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : വാണി ജയറാം


ആകാശമകലേയെന്നാരു പറഞ്ഞൂ
ആ നീലമേഘങ്ങള്‍ അരികിലണഞ്ഞൂ
ആനന്ദവാനത്തിന്‍ പട്ടം പറന്നൂ
ഞാനുമെന്‍ ഗാനവും ചേര്‍ന്ന് പറന്നൂ

ആലോലമാലോലം ഇളകിയാടും
ആ വര്‍ണ്ണ കടലാസ്സിന്‍ പൂഞ്ഞൊറികള്‍
അവനെന്നും സ്വപ്നത്തില്‍ എനിക്ക് തരും
അരമനക്കട്ടിലിന്‍ തോരണങ്ങള്‍...
ആ മണിയറക്കട്ടിലിന്‍ തോരണങ്ങള്‍...

അംബരസീമയെന്‍ മനസ്സ് പോലെ
അനുരാഗപതംഗത്തിന്‍ നൂലുപോലെ
അവിടേക്ക് മോഹത്തെ നയിച്ചവനോ   
അലയടിച്ചുയരുന്ന തെന്നല്‍ പോലെ..എന്‍
ചിറകടിച്ചുയരുന്ന തെന്നല്‍ പോലെ...


മുട്ടിവിളിക്കുന്നു...

ചിത്രം : മനസ്വിനി (1968)
രചന : പി ഭാസ്‌ക്കരൻ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എസ് ജാനകി   


മുട്ടിവിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ... ഉണരുണരൂ... ഉണരുണരൂ..
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ... ഉണരുണരൂ...

മരതകക്കാടുകള്‍ ആയിരമായിരം
നവരത്ന മണിദീപം കൊളുത്തി വച്ചു..
പരിമളതൈലം പൂശി പവിഴമല്ലികള്‍ കയ്യില്‍
പനിനീര്‍ വീശറിയേന്തി ഒരുങ്ങിയല്ലോ.. 

സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന
അപ്സരരമണിയാണീ വസന്തം...
മുഗ്ദ്ധമാം പ്രേമത്തിന്‍റെ മുത്തുക്കുടയുമായി
എത്തുക നീ ഇവളെ എതിരേൽക്കുവാൻ..