താളുകള്‍

കെ എസ് ചിത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കെ എസ് ചിത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

പ്രഭാതത്തിലെ നിഴലുപോലെ...

ചിത്രം : മധുരനൊമ്പരക്കാറ്റ്(2000)
രചന : യൂസഫലി കേച്ചേരി 
സംഗീതം : വിദ്യാസാഗര്‍
ആലാപനം :കെ ജെ യേശുദാസ്,കെ എസ്  ചിത്ര 

പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീയകന്നു നിന്നൂ...
മധ്യാഹ്ന നിഴലുപോലെ പിന്നെ നീ,യടുത്തു വന്നൂ...
നമ്മളൊന്നായ് ചേര്‍ന്നൂ...
പ്രദോഷത്തിലെ നിഴലുപോലെ ദൂരെയിരുളില്‍ മായല്ലെ...
ഓമലാളേ...ഇനിയെന്‍ ഓമലാളേ...

നീണ്ട വനവാസം കഴിഞ്ഞു വീണ്ടുമുഷസ്സു തെളിഞ്ഞൂ 
കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര... 
തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരളതംബുരു മീട്ടാം... 
കദനമൊഴുകും ഹൃദയമിനി നാം കവനസുന്ദരമാക്കാം... 

കാത്തുകാത്തീ മരുവിലിന്നൊരു വേനല്‍മഴയും വന്നൂ....
പ്രാണനാളം വേണുവാക്കി പാട്ടുപാടിത്തന്നൂ... 
ഭാവപുഷ്കലലോചനങ്ങള്‍ ഭദ്രദീപികയേന്തീ
നിശിതനിശയിലെ ഇരുളുനീക്കി കളഭകൌമുദി ചാര്‍ത്തി...                  


          

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

രജനീ...പറയൂ...


ചിത്രം : ഞാന്‍ ഏകനാണ് (1982)
രചന : സത്യന്‍ അന്തിക്കാട് 
സംഗീതം : എം ജി രാധാകൃഷ്ണന്‍ 
ആലാപനം : കെ എസ് ചിത്ര 

രജനീ...പറയൂ...

പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...?
  
ഓര്‍മ്മകള്‍ തന്‍ ജാലകങ്ങള്‍ 
വെറുതെയെന്നോ മൂടി ഞാന്‍...
ഇനിയുമീപ്പൂവല്ലിയില്‍ 
മോഹപുഷ്പം വിടരുമോ...?
മനസ്സേ...മനസ്സേ...
   
വീണപൂവിന്‍ ഗാനമോര്‍ക്കെ 
മിഴികളെന്തേ നിറയുവാന്‍...
പിരിയുമോരോ വീഥികള്‍ 
അകലെയൊന്നായ് ചേരുമോ...?
മനസ്സേ...മനസ്സേ...


ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

ആറ്റുനോറ്റുണ്ടായൊരുണ്ണി...

ചിത്രം : ശാന്തം(2000)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ആലാപനം : കെ എസ് ചിത്ര
  
ആറ്റുനോറ്റുണ്ടായൊരുണ്ണി 
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി 
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ 
അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വയ്ക്കുമ്പോള്‍
അമ്മയ്ക്കു നെഞ്ചില്‍
കുളിരാംകുരുന്നാകുമുണ്ണീ   

കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ 
മോതിരമിട്ടു തരാം...
നാക്കത്തു തേനും വയമ്പും തേച്ചമ്മ
മാറോടു ചേര്‍ത്തുറക്കാം... 
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം...

വീടോളം നീ തെളിഞ്ഞുണരുണ്ണീ    
നാടോളം നീ വളര്...
മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്കുണ്ണി  
അമ്മയോളം നീ സഹിക്ക്...
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
കാലത്തിനറ്റത്തുപോകാന്‍...     


വെള്ളിയാഴ്‌ച, മാർച്ച് 09, 2012

മംഗളം പാടുന്ന സംഗീതം...

ചിത്രം : പത്താമുദയം(1985)
രചന: എസ് രമേശന്‍ നായര്‍
സംഗീതം : ദര്‍ശന്‍ രാമന്‍ 
ആലാപനം : കെ ജെ യേശുദാസ്,കെ എസ് ചിത്ര 


മംഗളം പാടുന്ന സംഗീതം-നവ-
വത്സരം വാഴ്ത്തുന്ന സന്ദേശം...
നാദം തേടുമ്പോള്‍...
താളം മൂടുമ്പോള്‍...
വീണ്ടും....


പാതിരാകാറ്റുമ്മ വയ്ക്കും-ഒരു-
പാലാഴിയുണ്ടെന്റെ മനസ്സില്‍   
അരയന്നമൊഴുകുന്ന ശ്രുതിയില്‍
ആകാശം താനേ കാതോര്‍ക്കും...


സ്വരരാഗകന്യകള്‍ നീന്തും ഒരു-
സ്വര്‍ഗംഗയുണ്ടെന്റെ  മനസ്സില്‍...
അവര്‍ ചൂടുമീറന്‍ നിലാവില്‍
ആവേശം നീലപ്പൂതേടും...