താളുകള്‍

ബുധനാഴ്‌ച, മാർച്ച് 20, 2013

ഈശ്വര ചിന്തയിതൊന്നേ...

ചിത്രം : ഭക്തകുചേല(1961)
രചന : തിരുനയനാര്‍ കുറിച്ചി മാധവൻ നായർ     
സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍ 
ആലാപനം : കമുകറ പുരുഷോത്തമന്‍

ഈശ്വര ചിന്തയിതൊന്നേ മനുജന്

ശാശ്വതമീയുലകിൽ... 
ഇഹപരസുകൃതം ഏകിടുമാർക്കും 
ഇതു സംസാര വിമോചനമാർഗ്ഗം...

കണ്ണിൽ കാണ്മതു കളിയായ്‌ മറയും 

കാണാത്തതു നാം എങ്ങനെ അറിയും?
ഒന്നു നിനയ്ക്കും മറ്റൊന്നാകും 
മന്നിതു മായാനാടകരംഗം... 

പത്തു ലഭിക്കിൽ നൂറിനു ദാഹം...  

നൂറിനെ ആയിരമാക്കാൻ മോഹം...  
ആയിരമോ പതിനായിരമാകണം...  
ആശയ്ക്കുലകിതിൽ അളവുണ്ടാമോ? 

കിട്ടും വകയിൽ തൃപ്തിയാകാതെ, 

കിട്ടാത്തതിനായ് കൈനീട്ടാതെ, 
കർമ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം 
കർമ്മഫലം തരും ഈശ്വരനല്ലോ! 


  

1 അഭിപ്രായം:

Unknown പറഞ്ഞു...

ഈ 2020 വർഷത്തിൽ ഏറ്റവും ഉചിതമായ ഗാനം...കൊറോണ ഭീതിയിൽ ഈശ്വര ചിന്ത മാത്രമേ രക്ഷയായുള്ളൂ