താളുകള്‍

1950-1960 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
1950-1960 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ആത്മവിദ്യാലയമേ...

ചിത്രം : ഹരിശ്ചന്ദ്ര(1955)
രചന : തിരുനൈനാര്‍ കുറിച്ചി
സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍
ആലാപനം : കമുകറ പുരുഷോത്തമന്‍    
   
ആത്മവിദ്യാലയമേ...
അവനിയില്‍ ആത്മവിദ്യാലയമേ
അഴിനിലയില്ല ജീവിതമെല്ലാം 
ആറടിമണ്ണില്‍ നീറിയൊടുങ്ങും

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ 
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി

ഇല്ലാ ജാതികള്‍ ഭേദവിചാരം
ഇവിടെ പൂക്കവര്‍ ഒരു പിടിചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍