താളുകള്‍

ബുധനാഴ്‌ച, ഫെബ്രുവരി 17, 2010

ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന...

ചിത്രം : ഇരുട്ടിന്‍റെ ആത്മാവ്(1967)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : എസ് ജാനകി

ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്‍മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റീടുന്നു....വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ...

കൊട്ടിയടച്ചൊരീ കോവിലിന്‍ മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷതന്‍ വാസന്തിപ്പൂമാല
വാങ്ങുവാന്‍ ആരാരും അണയില്ലല്ലോ...

മാനവഹൃദയത്തില്‍ നൊമ്പരമേല്‍ക്കാതെ
മാനത്തുചിരിക്കുന്ന വാര്‍തിങ്കളേ...
മൂടുപടമണിഞ്ഞ മൂഡവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തുപോയോതാനേ തിരിഞ്ഞും മറിഞ്ഞും...

ചിത്രം : അമ്പലപ്പ്രാവ്(1970)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എസ് ജാനകി


താനേ തിരിഞ്ഞും മറിഞ്ഞും
തന്‍ താമരമെത്തയിലുരുണ്ടും
മയക്കംവരാതെ മാനത്തുകിടക്കുന്നു
മധുമാസസുന്ദരചന്ദ്രലേഖ...

ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട
ചെമ്പകനിര്‍മ്മലര്‍ തൂവിരിപ്പില്‍
മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ-
മകരന്ദമഞ്ഞതിലേന്തി...

പ്രേമതപസ്വിനീ.....പ്രേമതപസ്വിനീ
കാമുകസംഗമവേളയില്‍...
നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍മുകിലിന്നലെ...
ചക്രവര്‍ത്തിനീ...

ചിത്രം : ചെമ്പരത്തി(1972)
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നൂ…
പുഷ്പപാദുകം പുറത്തുവെയ്ക്കു നീ
നഗ്നപാദയായ്‌ അകത്തുവരൂ…

സാലഭഞ്ചികകള്‍ കൈകളില്‍ കുസുമ-
താലമേന്തി വരവേല്‍ക്കും.
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും…
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും…താനേ പാടും…

ശാരദേന്ദുകല ചുറ്റിലും കനക-
പാരിജാതമലര്‍ തൂകും…
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും…
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോകസഖിയാക്കും…
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജ കൊണ്ടു ഞാന്‍ മൂടും…നിന്നെ മൂടും…