താളുകള്‍

ബി എ ചിദംബരനാഥ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബി എ ചിദംബരനാഥ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

കളിത്തോഴിമാരെന്നെ കളിയാക്കി...

ചിത്രം : മുറപ്പെണ്ണ്(1965)
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : ബി എ ചിദംബരനാഥ് 
ആലാപനം : എസ് ജാനകി


കളിത്തോഴിമാരെന്നെ കളിയാക്കി-എന്‍റെ-
കളിത്തോഴിമാരെന്നെ കളിയാക്കി...
ഇടത്തുകണ്ണിടയ്ക്കിടെയിന്നലെ തുടിച്ചപ്പോള്‍    
കളിയാക്കി എന്നെ കളിയാക്കി-എന്‍റെ-
കളിത്തോഴിമാരെന്നെ കളിയാക്കി...

മാനസസരസിങ്കല്‍ പ്രേമത്തിന്‍ കളഹംസം
താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കീ-
അവര്‍ പറഞ്ഞുണ്ടാക്കി...


അയലത്തെ കല്യാണത്തി-
ന്നവിടുന്നു മുമ്പില്‍ നില്‍ക്കെ
അവരെന്നെ ചൂണ്ടിക്കാട്ടി കളിയാക്കി...
കളഭത്തിന്‍ കിണ്ണമെന്‍റെ കൈതട്ടി മറിഞ്ഞപ്പോള്‍
കിലുകിലെയവര്‍ മണിച്ചിരിമുഴക്കീ...
അവര്‍ ചിരി മുഴക്കി...


          

     
          

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

പടച്ചവന്‍ പടച്ചപ്പോള്‍...

ചിത്രം : കായംകുളം കൊച്ചുണ്ണി(1966) 
രചന : പി ഭാസ്കരന്‍
സംഗീതം : ബി എ ചിദംബരനാഥ് 
ആലാപനം : കമുകറ പുരുഷോത്തമന്‍


പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യരെപ്പടച്ചു
മനുജന്‍മാര്‍ മണ്ണിതില്‍ പണക്കാരെപ്പടച്ചു
പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു
പാവങ്ങളെന്നവരെ കളിയാക്കി ചിരിച്ചു


ഉലകിതു നന്നാക്കും പണ്ഡിതപ്രസംഗം
അലയടിച്ചെത്തുന്നു കവലകള്‍ തോറും
പശിതിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍
തുനിയുന്നവനേ ദേവദൂതന്‍ 


പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും
കൊടുക്കുന്ന കയ്യാ,ണവന്‍റെതെങ്കില്‍
അള്ളാവിന്‍ പ്രിയപുത്രനവ,നാണല്ലോ
സ്വര്‍ല്ലോകകൊട്ടാരം അവന്‍റെതല്ലോ