താളുകള്‍

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

അരയന്നമേ...ഇണയരയന്നമേ...

ചിത്രം : വിവാഹിത (1970)
രചന : വയലാര്‍ രാമവര്‍മ്മ  
സംഗീതം : ജി ദേവരാജന്‍ 
ആലാപനം‌ : കെ ജെ യേശുദാസ് 

അരയന്നമേ...ഇണയരയന്നമേ...  
തിരിച്ചുവരുമോ ചെന്താമാരകള്‍ 
തപസ്സിരിക്കും പൊയ്കയില്‍ നീ... 

തടാക തീരത്തൊരു യുവഗായകന്‍ 
താമസിച്ചിരുന്നൊരു കാലം... 
കിളി,നിന്‍ ഹൃദയം കവര്‍ന്നിരുന്നില്ലേ
ജലതരംഗ സംഗീതം... 
പറന്നേ പോയ്‌ നീയകന്നേ പോയ്‌
മറ്റാരുടെയോ വളര്‍ത്തു കിളിയായ്... 

തുഷാരബാഷ്പതിരുമിഴികളുമായ്‌
തേടുന്നൂ ദിവസവും പൂക്കള്‍...
പ്രപഞ്ചം മുഴുവന്‍ നിറയുകയല്ലേ 
വിരഹമൂകസംഗീതം... 
പറന്നേ പോയ്‌ നീയകന്നേ പോയ്‌
മറ്റാരുടെയോ വളര്‍ത്തു കിളിയായ്... 

             

ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി...

ചിത്രം : ചന്ദ്രകാന്തം(1974)
രചന : ശ്രീകുമാരന്‍ തമ്പി   
സംഗീതം : എം എസ് വിശ്വനാഥന്‍ 
ആലാപനം‌ : കെ പി ബ്രഹ്മാനന്ദന്‍ 

ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി...  
കരയുമ്പോള്‍ നീയൊരു കതിരാമ്പല്‍...  
ഉറങ്ങുമ്പോള്‍ എന്‍പ്രിയ രാത്രിഗന്ധി...  
ഉണരുമ്പോള്‍ ഓമന ഉഷമലരി... 

പാടുമ്പോള്‍ നീയൊരു പാലരുവി... 
പളുങ്കൊളി ചിന്നുന്ന തേനരുവീ...
പരിഭവം കൊള്ളുമ്പോള്‍ തേന്‍കുരുവീ...
പഴിചൊല്ലി ചിലക്കുന്ന പൂങ്കുരുവീ...

ചിന്തയില്‍ നീയൊരു നവഹേമന്തം  
ശൃംഗാരസോപാന മണിമകുടം... 
എന്‍ മണിയറയിലെ രതി ലഹരീ...
എന്‍ പ്രേമവീണയിലെ സ്വരലഹരി...

            






മോഹം മുഖപടമണിഞ്ഞൂ...

ചിത്രം : ആരും അന്യരല്ല (1978)
രചന  : സത്യന്‍ അന്തിക്കാട് 
സംഗീതം : എം കെ അര്‍ജുനന്‍ 
ആലാപനം‌ : കെ ജെ യേശുദാസ്  

മോഹം മുഖപടമണിഞ്ഞൂ...
മൌനം തേങ്ങിക്കരഞ്ഞൂ...
ഇന്നെന്റെ  നൊമ്പരമെന്നോടു ചൊല്ലീ-
'ആരും അന്യരല്ലാ...','ആരും അന്യരല്ലാ...'      

നിഴല്‍ വീണുറങ്ങുമീ വഴിയമ്പലത്തില്‍
നിന്നെ ഞാനിന്നു കണ്ടൂ...-ഞാന്‍-
നിന്റെ മൃദുസ്വരം കേട്ടൂ...
എന്റെ പ്രതിച്ഛായയല്ലേ നീ 
എന്റെ പ്രതിസ്വരമല്ലേ... 
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...              

എനിക്കായ് മാത്രമീ സൂര്യനുദിക്കില്ല
എനിക്കായ് അമ്പിളി ഉണരില്ലാ-എങ്ങും -
എനിക്കായ് പൂക്കള്‍ വിടരില്ലാ... 
എന്നാത്മസംഗീതമല്ലേ-നീ-
എന്റെ പ്രതിരൂപമല്ലേ...       
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...              






പ്രഭാതത്തിലെ നിഴലുപോലെ...

ചിത്രം : മധുരനൊമ്പരക്കാറ്റ്(2000)
രചന : യൂസഫലി കേച്ചേരി 
സംഗീതം : വിദ്യാസാഗര്‍
ആലാപനം :കെ ജെ യേശുദാസ്,കെ എസ്  ചിത്ര 

പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീയകന്നു നിന്നൂ...
മധ്യാഹ്ന നിഴലുപോലെ പിന്നെ നീ,യടുത്തു വന്നൂ...
നമ്മളൊന്നായ് ചേര്‍ന്നൂ...
പ്രദോഷത്തിലെ നിഴലുപോലെ ദൂരെയിരുളില്‍ മായല്ലെ...
ഓമലാളേ...ഇനിയെന്‍ ഓമലാളേ...

നീണ്ട വനവാസം കഴിഞ്ഞു വീണ്ടുമുഷസ്സു തെളിഞ്ഞൂ 
കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര... 
തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരളതംബുരു മീട്ടാം... 
കദനമൊഴുകും ഹൃദയമിനി നാം കവനസുന്ദരമാക്കാം... 

കാത്തുകാത്തീ മരുവിലിന്നൊരു വേനല്‍മഴയും വന്നൂ....
പ്രാണനാളം വേണുവാക്കി പാട്ടുപാടിത്തന്നൂ... 
ഭാവപുഷ്കലലോചനങ്ങള്‍ ഭദ്രദീപികയേന്തീ
നിശിതനിശയിലെ ഇരുളുനീക്കി കളഭകൌമുദി ചാര്‍ത്തി...                  


          

വയല്‍വരമ്പില്‍ ചിലമ്പുതുള്ളി

ചിത്രം : കല്പവൃക്ഷം(1978) 
രചന : ശ്രീകുമാരന്‍ തമ്പി 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : കെ ജെ യേശുദാസ് 

വയല്‍വരമ്പില്‍ ചിലമ്പുതുള്ളി 
വയല്‍പ്പൂക്കളില്‍ തേന്‍ തുളുമ്പി
ഇലയനങ്ങിയ താളമോ ഇളംകാറ്റിന്‍ രാഗമൊ      
കണങ്കാലിലെ കൊലുസുകളോ...കളിയാക്കിയതാര്-
എന്നെ കളിയാക്കിയതാര്...?    

ഇടവപ്പാതിമേഘമേ... ഇതിലെ വാ-എന്‍-

ഇടനെഞ്ചിലെ മിന്നല്‍പ്പൂ ചൂടിപ്പോകാം... 
മടമുറിഞ്ഞ മനസ്സിലെ കൈത്തോടിന്നലകളില്‍
കനവൊഴുകും കളിവഞ്ചികള്‍ കണ്ടുപോകാം...

തിരുവാതിര ഞാറ്റുവേലപ്പൂക്കളേ-ഈ-

തിരുമധുരം നേദിക്കാന്‍ കൂടെവരൂ... 
പ്രണയമെന്ന ദേവത വരമരുളും കോവിലില്‍ 
തിരുവിളക്ക് കൊളുത്തുവാന്‍ കൂട്ടുപോരൂ...