ചിത്രം : ആരും അന്യരല്ല (1978)
രചന : സത്യന്‍ അന്തിക്കാട്
സംഗീതം : എം കെ അര്‍ജുനന്‍
ആലാപനം : കെ ജെ യേശുദാസ്
മോഹം മുഖപടമണിഞ്ഞൂ...
മൌനം തേങ്ങിക്കരഞ്ഞൂ...
ഇന്നെന്റെ നൊമ്പരമെന്നോടു ചൊല്ലീ-
'ആരും അന്യരല്ലാ...','ആരും അന്യരല്ലാ...'
നിഴല്‍ വീണുറങ്ങുമീ വഴിയമ്പലത്തില്‍
നിന്നെ ഞാനിന്നു കണ്ടൂ...-ഞാന്‍-
നിന്റെ മൃദുസ്വരം കേട്ടൂ...
എന്റെ പ്രതിച്ഛായയല്ലേ നീ
എന്റെ പ്രതിസ്വരമല്ലേ...
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...
എനിക്കായ് മാത്രമീ സൂര്യനുദിക്കില്ല
എനിക്കായ് അമ്പിളി ഉണരില്ലാ-എങ്ങും -
എനിക്കായ് പൂക്കള്‍ വിടരില്ലാ...
എന്നാത്മസംഗീതമല്ലേ-നീ-
എന്റെ പ്രതിരൂപമല്ലേ...
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ