താളുകള്‍

എ എം രാജ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എ എം രാജ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മേയ് 27, 2015

കാണാൻ പറ്റാത്ത...

ചിത്രം : കുപ്പിവള (1965)
രചന : പി. ഭാസ്ക്കരൻ 
സംഗീതം : എം. എസ്. ബാബുരാജ്‌ 
ആലാപനം : എ. എം. രാജ   

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിൻറെ കൂട്ടിലെ കുഞ്ഞിത്തത്തേ...
കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിൻറെ കണ്ണേ ഉറങ്ങുറങ്ങ്‌...   

കണ്ണില്ലാ ബാപ്പക്ക് കൈവന്ന കണ്ണല്ലേ 
മണ്ണിതിലുണ്ടായ വിണ്ണല്ലേ...
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ...   

കണ്മണീ നിൻമലർ പൂമുഖം കാണാതെ 
കണ്ണടച്ചീടും ഞാൻ എന്നാലും...
ഉമ്മാൻറെ കണ്ണനു ഉപ്പാൻറെ കരളാണ് 
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ...


വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013

മദ്യപാത്രം മധുരകാവ്യം ...

ചിത്രം : അമ്മയെന്ന സ്ത്രീ(1970)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : എ എം രാജ 
ആലാപനം : കെ ജെ യേശുദാസ്  


മദ്യപാത്രം മധുരകാവ്യം 
മത്സഖീ നിന്നനുരാഗം... 
എല്ലാമരികില്‍ എനിക്കുള്ളപ്പോള്‍ 
എന്തിനു മറ്റൊരു സ്വര്‍ഗലോകം...

വെണ്ണിലാവിനെ ലജ്ജയില്‍ മുക്കും
വൈഡൂര്യമല്ലികപ്പൂവേ...
നിന്‍റെ ചൊടികളില്‍ മഞ്ഞുതുള്ളിയോ 
നിന്നിലെ സ്വപ്നത്തിന്‍ വീഞ്ഞോ...
ഇരിക്കൂ...അടുത്തിരിക്കൂ...
എനിക്കു ദാഹിക്കുന്നൂ...

ചുംബനത്തിന് ചുണ്ടുവിടര്‍ത്തും
സിന്ദൂരമുന്തിരിപ്പൂവേ...
എന്‍റെ യൗവനം എന്‍റെ വികാരം
എല്ലാം നിനക്കുമാത്രം...
നിറയ്ക്കൂ...മധു നിറയ്ക്കൂ...
എനിക്കു ദാഹിക്കുന്നൂ...



വ്യാഴാഴ്‌ച, ഡിസംബർ 15, 2011

വണ്ടിക്കാരാ...വണ്ടിക്കാരാ...

ചിത്രം : ഓടയില്‍ നിന്ന്(1965)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : എ എം രാജ


വണ്ടിക്കാരാ...വണ്ടിക്കാരാ...
വഴിവിളക്ക് തെളിഞ്ഞു...
സ്വപ്നം കണ്ടു നടക്കും നീയൊരു
സ്വാഗതഗാനം കേട്ടൂ...
നാളെ...നാളെ...നാളെ...


കുത്തഴിഞ്ഞു കിടന്ന നിന്‍ ജീവിത-
പ്പുസ്തകത്താളിന്‍മേല്‍-ഒരു-
കൊച്ചുകൈവിരല്‍ ആദ്യമെഴുതിയ 
ചിത്രം കണ്ടൂ നീ...
നാളെ...നാളെ...നാളെ...


ഒറ്റക്കമ്പി മുറുക്കിയ ജീവിത-
മുത്തണിവീണയിന്‍മേല്‍-ഒരു-
കൊച്ചുകൈവിരല്‍ ആദ്യമുയര്‍ത്തിയ
ശബ്ദം കേട്ടൂ നീ...
നാളെ...നാളെ...നാളെ...                    


ശനിയാഴ്‌ച, ജൂലൈ 16, 2011

കണ്മണി നീയെന്‍ കരം പിടിച്ചാല്‍...

ചിത്രം : കുപ്പിവള(1965)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : എ എം രാജ,പി സുശീല


കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...എനിക്ക്
കണ്ണുകളെന്തിനു വേറെ.
കാണാനുള്ളത് കരളില്‍ പകരാന്‍ 
ഞാനുണ്ടല്ലോ ചാരെ...കണ്ണായ്
ഞാനുണ്ടല്ലോ ചാരെ.


കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ...
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ തൂ-         
വസന്തമെന്തെന്നറിയും ഞാന്‍...


കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ 
കളിചിരി നാദം കേള്‍പ്പിക്കാം...
സുന്ദരരാവില്‍ നൃത്തം ചെയ്യൂ
ചന്ദ്രികയെന്തെന്നറിയും ഞാന്‍-വെണ്‍-
ചന്ദ്രികയെന്തെന്നറിയും ഞാന്‍...