താളുകള്‍

ബുധനാഴ്‌ച, മേയ് 27, 2015

കാണാൻ പറ്റാത്ത...

ചിത്രം : കുപ്പിവള (1965)
രചന : പി. ഭാസ്ക്കരൻ 
സംഗീതം : എം. എസ്. ബാബുരാജ്‌ 
ആലാപനം : എ. എം. രാജ   

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിൻറെ കൂട്ടിലെ കുഞ്ഞിത്തത്തേ...
കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിൻറെ കണ്ണേ ഉറങ്ങുറങ്ങ്‌...   

കണ്ണില്ലാ ബാപ്പക്ക് കൈവന്ന കണ്ണല്ലേ 
മണ്ണിതിലുണ്ടായ വിണ്ണല്ലേ...
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ...   

കണ്മണീ നിൻമലർ പൂമുഖം കാണാതെ 
കണ്ണടച്ചീടും ഞാൻ എന്നാലും...
ഉമ്മാൻറെ കണ്ണനു ഉപ്പാൻറെ കരളാണ് 
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ...


അഭിപ്രായങ്ങളൊന്നുമില്ല: