താളുകള്‍

ബോംബെ രവി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബോംബെ രവി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

കേവല മര്‍ത്യഭാഷ...

ചിത്രം : നഖക്ഷതങ്ങള്‍(1986)
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : പി ജയചന്ദ്രന്‍

കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത 
ദേവദൂതികയാണു നീ...ഒരു- 
ദേവദൂതികയാണു നീ...

ചിത്രവര്‍ണങ്ങള്‍ നൃത്തമാടും നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍...
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ 
സ്വരവര്‍ണ്ണരാജികളില്ലയോ...
ഇല്ലയോ...

അന്തരശ്രുസരസ്സില്‍ നീന്തിടും 
ഹംസഗീതങ്ങളില്ലയോ...
ശബ്ദസാഗരത്തിന്‍ അഗാധ-
നിശ്ശബ്ദശാന്തതയില്ലയോ...
ഇല്ലയോ...    



ബുധനാഴ്‌ച, ജൂലൈ 11, 2012

എന്നോടൊത്തുണരുന്ന...

ചിത്രം : സുകൃതം(1994) 
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : ബോംബെ രവി 
ആലാപനം : കെ ജെ യേശുദാസ് 

പോരൂ...പോരൂ...
എന്നൊടൊത്തുണരുന്ന പുലരികളേ...
എന്നൊടൊത്തു കിനാവുകണ്ടു-
ചിരിക്കുമിരവുകളേ...    
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ... 

ഒരു കുടന്ന നിലാവു കൊണ്ടെന്‍
നെറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ... 
നിഴലുമായിണചേര്‍ന്നു നൃത്തംചെയ്ത പകലുകളേ...
പോരൂ...പോരൂ...
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ... 

തുളസി വെറ്റില തിന്നു ചുണ്ടു
തുടുത്ത സന്ധ്യകളേ...
തുയിലുണര്‍ത്താന്‍ വന്നൊരോണ-
ക്കിളികളേ നന്ദി...
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളേ...
ഹൃദയമെരിയേ അലരിമലരായ്
പൂത്തിറങ്ങിയ വേനലേ...
നന്ദി...നന്ദി...
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ...