താളുകള്‍

സത്യന്‍ അന്തിക്കാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സത്യന്‍ അന്തിക്കാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

മോഹം മുഖപടമണിഞ്ഞൂ...

ചിത്രം : ആരും അന്യരല്ല (1978)
രചന  : സത്യന്‍ അന്തിക്കാട് 
സംഗീതം : എം കെ അര്‍ജുനന്‍ 
ആലാപനം‌ : കെ ജെ യേശുദാസ്  

മോഹം മുഖപടമണിഞ്ഞൂ...
മൌനം തേങ്ങിക്കരഞ്ഞൂ...
ഇന്നെന്റെ  നൊമ്പരമെന്നോടു ചൊല്ലീ-
'ആരും അന്യരല്ലാ...','ആരും അന്യരല്ലാ...'      

നിഴല്‍ വീണുറങ്ങുമീ വഴിയമ്പലത്തില്‍
നിന്നെ ഞാനിന്നു കണ്ടൂ...-ഞാന്‍-
നിന്റെ മൃദുസ്വരം കേട്ടൂ...
എന്റെ പ്രതിച്ഛായയല്ലേ നീ 
എന്റെ പ്രതിസ്വരമല്ലേ... 
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...              

എനിക്കായ് മാത്രമീ സൂര്യനുദിക്കില്ല
എനിക്കായ് അമ്പിളി ഉണരില്ലാ-എങ്ങും -
എനിക്കായ് പൂക്കള്‍ വിടരില്ലാ... 
എന്നാത്മസംഗീതമല്ലേ-നീ-
എന്റെ പ്രതിരൂപമല്ലേ...       
ആരും അന്യരല്ല... നമ്മളാരും അന്യരല്ല...              






തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

രജനീ...പറയൂ...


ചിത്രം : ഞാന്‍ ഏകനാണ് (1982)
രചന : സത്യന്‍ അന്തിക്കാട് 
സംഗീതം : എം ജി രാധാകൃഷ്ണന്‍ 
ആലാപനം : കെ എസ് ചിത്ര 

രജനീ...പറയൂ...

പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...?
  
ഓര്‍മ്മകള്‍ തന്‍ ജാലകങ്ങള്‍ 
വെറുതെയെന്നോ മൂടി ഞാന്‍...
ഇനിയുമീപ്പൂവല്ലിയില്‍ 
മോഹപുഷ്പം വിടരുമോ...?
മനസ്സേ...മനസ്സേ...
   
വീണപൂവിന്‍ ഗാനമോര്‍ക്കെ 
മിഴികളെന്തേ നിറയുവാന്‍...
പിരിയുമോരോ വീഥികള്‍ 
അകലെയൊന്നായ് ചേരുമോ...?
മനസ്സേ...മനസ്സേ...


ബുധനാഴ്‌ച, ജനുവരി 18, 2012

നിലാവിന്‍റെ ചുംബനമേറ്റ്...

ചിത്രം : അവതാരം(1981) 
രചന : സത്യന്‍ അന്തിക്കാട് 
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : കെ ജെ യേശുദാസ്


നിലാവിന്‍റെ ചുംബനമേറ്റ്   
തുഷാരമണികളുറങ്ങീ...
നിശീഥപുഷ്പദലം വിടര്‍ന്നൂ
സ്വപ്നശലഭമുണര്‍ന്നു...എന്‍റെ-
സ്വപ്നശലഭമുണര്‍ന്നൂ...


നിദ്രതന്‍ മുഖപടമഴിഞ്ഞു വീഴും
എത്ര ഏകാന്തരാവുകളില്‍...
നിത്യഹരിതകിനാവുകള്‍പോലെ
നിരുപമേ...നിരുപമേ നീ വന്നു
എന്നില്‍ നിര്‍വൃതികള്‍ പകര്‍ന്നു...


നിന്‍മലര്‍മിഴികളിലലിഞ്ഞു ചേരും 
എന്‍റെയജ്ഞാത ഭാവനകള്‍...
നിന്‍റെ സ്മൃതികളെ പൂവണിയിക്കും
ഓമനേ...ഓമനേ എന്‍ രാഗം
എന്‍റെ ഹൃദയസംഗീതം...