ചിത്രം : മേള(1980)
രചന : മുല്ലനേഴി
സംഗീതം : എം ബി ശ്രീനിവാസന്‍
ആലാപനം : യേശുദാസ്
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍...
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി....
കാലമേ...നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍പുഷ്പങ്ങള്‍...ആ...ആ...
കണ്ണുനീര്‍പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു...
കാതോര്‍ത്തു കാതോര്‍ത്തു നിന്നൂ...
ജീവിത താളങ്ങളേറ്റുവാങ്ങാന്‍
മോഹമേ...നിന്‍ ആരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍...ആ...ആ..
ആരിലും രോമാഞ്ചങ്ങള്‍...
അവരോഹണങ്ങളില്‍
ചിറകുകളെരിയുന്ന
ആത്മാവിന്‍ വേദനകള്‍...
(മമ്മൂട്ടി ആദ്യമായി അഭിനയിച്ച ഗാനരംഗമാണ് ഇത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ