താളുകള്‍

ബിച്ചു തിരുമല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബിച്ചു തിരുമല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മേയ് 27, 2015

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ...

ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ് (1992)
രചന : ബിച്ചു തിരുമല 
സംഗീതം : ഇളയരാജ 
ആലാപനം : കെ ജെ യേശുദാസ്  

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ  
നാമെത്തും നേരം...ഇന്നേരം...
മോഹത്തിൻ പൂനുള്ളി 
മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം...
പൂജിപ്പൂ നീ...പൂജിപ്പൂ ഞാൻ...
പനിനീരും തേനും കണ്ണീരായ് താനേ...  

വെള്ളിനിലാ നാട്ടിലെ പൌർണമി തൻ വീട്ടിലെ 

പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീയിങ്ങു താ...      
മേഘപ്പൂങ്കാറ്റിൻറെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ...
ആലംബം നീയേ...ആധാരം നീയേ...       

ഏതമൃതും തോൽക്കുമീ തേനിനെ നീ തന്നുപോയ് 

ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ 
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം 
പുന്നാരത്തേനേ നിൻ ഏതിഷ്ടംപോലും
എന്നെക്കൊണ്ടാവുംപോൽ എല്ലാം ഞാൻ ചെയ്യാം    
വീഴല്ലേ തേനേ...വാടല്ലേ പൂവേ...       


തിങ്കളാഴ്‌ച, നവംബർ 07, 2011

ആരണ്യകാണ്ഡത്തിലൂടെ...

ചിത്രം : ലക്ഷ്മണരേഖ(1984)
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : കെ ജെ യേശുദാസ്


ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ
ഒരു യുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ് 


സ്വയംവരം കഴിഞ്ഞതു മുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാമാരീചന്‍
മോഹമാം പൊന്‍മാനായ്‌ മാറി...
ഒരു നിമിഷം...മാത്രം


വരുംഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി 
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണൂ...
അകലങ്ങളില്‍...താനേ...