താളുകള്‍

ജോണ്‍സന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജോണ്‍സന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 29, 2013

എന്നിട്ടും നീയെന്നെ...

ചിത്രം : നസീമ (1983)
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : ജോണ്‍സണ്‍ 
ആലാപനം : എസ് ജാനകി 

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...!
എന്നാര്‍ദ്രനയനങ്ങള്‍ തുടച്ചില്ലല്ലോ...!
എന്നാത്മവിപഞ്ചികാ തന്ത്രികള്‍ മീട്ടിയ 
സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...!    

അറിയാതെയവിടുന്നെന്‍ അടുത്തുവന്നൂ  
അറിയാതെ തന്നെയെന്നകത്തുവന്നൂ...
ജീവന്‍റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നൂ...

നിന്‍ സ്നേഹമകറ്റാനെന്‍ സുന്ദരസങ്കല്‍പം 
ചന്ദനവിശറികൊണ്ട് വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍ ഞാന്‍ 
അടിമുടി പൊള്ളുകയായിരുന്നൂ...
         


ഞായറാഴ്‌ച, മാർച്ച് 03, 2013

കറുത്ത രാവിന്റെ...

ചിത്രം : നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക(2001) 
രചന : മുല്ലനേഴി 
സംഗീതം : ജോണ്‍സന്‍ 
ആലാപനം : ജി വേണുഗോപാല്‍ 

കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്തമുത്ത് 
കടല്‍ കടന്നും കണ്ണീര്‍ കടഞ്ഞും പിറന്ന മുത്ത് 
വെളുത്തമുത്തിനു തണലു നല്‍കാന്‍ നീലക്കുടയുണ്ട് 
വെളുത്തമുത്തിനു കിടന്നുറങ്ങാന്‍ വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിന് തപസ്സിരുന്നൂ താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാന്‍ താരകപ്പൊന്ന്
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി 
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ

കണ്ണുതുറന്നപ്പോള്‍ അന്തിപ്പെണ്ണിനെ കണ്ടുമോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവന്‍ കുതികുതിച്ചു
കുതിച്ചുചെന്നപ്പോള്‍ ഇരുളിന്‍ കൂരയില്‍ അവളൊളിച്ചൂ
മദിച്ചുവന്നൊരു മുത്തോ കടലിന്‍ മടിയില്‍ വീണൂ

                  

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

കരയുടെ മാറില്‍ തലോടി...

ചിത്രം : തിരകള്‍ക്കപ്പുറം(1998)
രചന :  യൂസഫലി കേച്ചേരി 
സംഗീതം : ജോണ്‍സന്‍
ആലാപനം : പി ലീല,കെ ജെ യേശുദാസ് 

കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ  സീതമ്മ...
കാവലിനുണ്ടല്ലോ കടലമ്മ... 
ആരീരാരോ...ആരാരോ...

നീറുംമനസ്സിലും നീരാഴിച്ചുണ്ടിലും  
നില്‍ക്കാത്ത പാട്ടാണ്...
പെണ്ണിന്‍ കരളിലെ പാട്ടിനു താളമായ്
കണ്ണീരു കൂട്ടാണ്...
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും 
ദുഃഖത്തിന്‍ കൂടാണ്... പെരും-
ദുഃഖത്തിന്‍ കൂടാണ് 

തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യകൊട്ടാരം...
അതിനുള്ളില്‍ കടലമ്മ മക്കള്‍ തന്‍ നോവാറ്റാന്‍
പാടുന്നു രാരീരം...നീട്ടി-
പാടുന്നു രാരീരം



ബുധനാഴ്‌ച, ജനുവരി 18, 2012

ആരോരുമില്ലാതെ ഏതോ...

ചിത്രം : മകന്‍ എന്‍റെ മകന്‍(1985) 
രചന : പൂവച്ചല്‍ ഖാദര്‍ 
സംഗീതം : ജോണ്‍സണ്‍ 
ആലാപനം : കെ ജെ യേശുദാസ് 


ആരോരുമില്ലാതെ ഏതോ 
ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം...
കാറുള്ള കോളുള്ള രാവില്‍
ഇളംചില്ലയില്‍ കേണിരുന്നൂ...
കനിഞ്ഞാ,ക്കിളിയെ-
അന്നൊരജ്ഞാതസഞ്ചാരി...


പിഞ്ചുപാദം കാണുവാന്‍
കാത്തിരുന്ന കണ്‍കളില്‍...     
പൂവിരിച്ചൂ...തൂവലാല്‍
കുരുന്നിളം പക്ഷി...
പ്രാണനില്‍ പ്രകാശവും പ്രസൂനവും തൂകീ...
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങി...


ഉള്ളിന്നാഴം കാണുവാന്‍
കണ്ണില്ലാത്ത ജീവികള്‍...
കല്ലെറിഞ്ഞൂ...വാക്കിനാല്‍
നിരന്തരം കൂട്ടില്‍...
പാവം ആ പൈങ്കിളി അനാഥമായ് തന്നെ...
ഇരുണ്ടതാമീ ഭൂമിയില്‍ ഇന്നെങ്ങുപോയിടാന്‍...       

              
     
      

ശനിയാഴ്‌ച, ഒക്‌ടോബർ 23, 2010

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം...


ചിത്രം : സന്ദര്‍ഭം(1984).
രചന : പൂവച്ചല്‍ ഖാദര്‍. 
സംഗീതം : ജോണ്‍സന്‍.
ആലാപനം : കെ ജെ യേശുദാസ്. 

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം
മദിച്ചുവാണിരുന്നു...
ജീവികള്‍ക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നു...സിംഹം
എങ്ങും മേഞ്ഞിരുന്നു...

കാനനം മഞ്ഞില്‍മുങ്ങും നാളൊന്നില്‍
കണ്ടെത്തീ സിംഹം ഒരു മാന്‍പേടയെ...
രണ്ടുപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം....

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
പേറിയാ സിംഹം നൊന്തുനീറീടവേ
ഒന്നുമൊന്നും മിണ്ടാതെ
വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായ് സിംഹമോ ഇന്നും കേഴുന്നൂ...
കാടും തേങ്ങുന്നൂ...