ചിത്രം : ചെമ്പരത്തി(1972)
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നൂ…
പുഷ്പപാദുകം പുറത്തുവെയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ…
സാലഭഞ്ചികകള്‍ കൈകളില്‍ കുസുമ-
താലമേന്തി വരവേല്‍ക്കും.
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും…
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും…താനേ പാടും…
ശാരദേന്ദുകല ചുറ്റിലും കനക-
പാരിജാതമലര്‍ തൂകും…
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും…
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോകസഖിയാക്കും…
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജ കൊണ്ടു ഞാന്‍ മൂടും…നിന്നെ മൂടും…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ