താളുകള്‍

ശനിയാഴ്‌ച, മാർച്ച് 17, 2012

ഒരിടത്തു ജനനം ഒരിടത്തു മരണം...

ചിത്രം : അശ്വമേധം(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിതഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍  നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍


ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ...! 
ഇനിയൊരു വിശ്രമമെവിടെ ചെന്നോ...!
മോഹങ്ങളവസാന നിമിഷംവരെ...
മനുഷ്യബന്ധങ്ങള്‍ ചുടലവരെ...
ഒരു ചുടല വരെ...  


കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
കള്ളനാണയമിട്ടതാര്...? 
കണ്ടാലകലുന്ന കൂട്ടുകാരോ...! 
കല്ലെറിയാന്‍ വന്ന നാട്ടുകാരോ...! 


ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍-
ഇതുവഴി പോയവര്‍തന്‍ കാലടികള്‍...
അക്കരെ മരണത്തിനിരുള്‍ മുറിയില്‍- 
അഴുക്കുവസ്ത്രങ്ങള്‍ മാറിവരും...
അവര്‍ മടങ്ങിവരും...  അഭിപ്രായങ്ങളൊന്നുമില്ല: