താളുകള്‍

തിങ്കളാഴ്‌ച, ഏപ്രിൽ 29, 2013

വിണ്ണിലുള്ള താരകമേ...

ചിത്രം : ഉമ്മിണിത്തങ്ക (1961) 
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : പി ലീല 

വിണ്ണിലുള്ള താരകമേ 
കണ്മഷി കടം തരുമോ 
വെണ്ണിലാവേ നിന്‍റെ
കണ്ണാടി നീ തരുമോ  

ചമഞ്ഞിട്ടും ചമഞ്ഞിട്ടും
ചന്തം വരുന്നില്ലല്ലോ
ചന്ദനത്താലവുമായ്
ചന്ദ്രാ നീ വന്നിടുമോ

വാടാത്ത പുഷ്പമാല 
തിരുമാറില്‍ ചാര്‍ത്തിടുവാന്‍
കാട്ടുമുല്ലേ കൈനിറയെ
പൂവുകള്‍ നീ തന്നിടേണം
മനതാരിന്‍ മണിവീണ
മായാമനോഹരമായ്   
തിരുമുമ്പില്‍ മീട്ടി മീട്ടി
പാടിടേണം

പ്രേമത്തിന്‍ കൊട്ടാരത്തില്‍
പട്ടാഭിഷേകമല്ലോ
മാരനെപ്പോല്‍ സുന്ദരനാം 
മന്നവനും വന്നുവല്ലോ
ചിരി വേണം കളിവേണം
പൊന്നിന്‍ ചിലങ്കകളേ
മുരളിതന്‍ ഗാനം വേണം
രാക്കുയിലേ..   



അഭിപ്രായങ്ങളൊന്നുമില്ല: