ചിത്രം : പാദമുദ്ര(1988)
രചന : ഹരി കുടപ്പനക്കുന്ന്
സംഗീതം : വിദ്യാധരന്‍
ആലാപനമ : കെ ജെ യേശുദാസ്
നമ പാര്‍വതീപതേ
ഹര ഹര മഹാദേവ...
ശ്രീശങ്കര നാമസങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ...
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം.
മുടന്തനും കുരുടനും ഊമയും
ഈ വിധ ദുഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം...
വെള്ളിക്കുന്നും ചുടലക്കാടും
വിലാസനര്‍ത്തനരംഗങ്ങള്‍...
ഉടുക്കിലുണരും ഒംകാരത്തിന്‍
ചോടുകള്‍ ചടുലമായ് ഇളകുന്നൂ...
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാരകേളികളാടുന്നൂ...
വെള്ളിക്കുന്നും ചുടലക്കാടും
വിലാസനര്‍ത്തനരംഗങ്ങള്‍...
ഉടുക്കിലുണരും ഒംകാരത്തിന്‍
ചോടുകള്‍ ചടുലമായ് ഇളകുന്നൂ...
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാരകേളികളാടുന്നൂ...
കാമനെച്ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ!
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ!
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളിസേവ ചെയ്യുന്നൂ മുക്കണ്ണന്‍
ഒളിസേവ ചെയ്യുന്നൂ മുക്കണ്ണന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ