ചിത്രം : രാത്രിവണ്ടി(1971)
രചന : വയലാര്‍ രാമവര്‍മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : കെ ജെ യേശുദാസ്
വിജനതീരമേ എവിടെ...
രജതമേഘമേ എവിടെ...
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയായൊരു ഗായികയെ
മരണകുടീരത്തില്‍ മാസ്മരനിദ്ര വിട്ടു
മടങ്ങിവന്നോരെന്‍ പ്രിയസഖിയെ
രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ഞികയെ
മുനിയുടെ മാളത്തില്‍ വീണു തളര്‍ന്നു
ചിറകുപോയൊരെന്‍ പൈങ്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയില്‍ എന്നെ തള്ളി
പറന്നുപോയൊരെന്‍ രാക്കിളിയെ
രചന : വയലാര്‍ രാമവര്‍മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : കെ ജെ യേശുദാസ്
വിജനതീരമേ എവിടെ...
രജതമേഘമേ എവിടെ...
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയായൊരു ഗായികയെ
മരണകുടീരത്തില്‍ മാസ്മരനിദ്ര വിട്ടു
മടങ്ങിവന്നോരെന്‍ പ്രിയസഖിയെ
രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ഞികയെ
മുനിയുടെ മാളത്തില്‍ വീണു തളര്‍ന്നു
ചിറകുപോയൊരെന്‍ പൈങ്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയില്‍ എന്നെ തള്ളി
പറന്നുപോയൊരെന്‍ രാക്കിളിയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ