ചിത്രം : അക്കല്‍ദാമ(1975)
രചന : ഭരണിക്കാവ് ശിവകുമാര്‍
സംഗീതം : ശ്യാം
ആലാപനം : കെ പി ബ്രഹ്മാനന്ദന്‍,എസ് ജാനകി
അക്കല്‍ദാമ തന്‍ താഴ്വരയില്‍
പണ്ടൊരിടയപ്പെണ്‍കുഞ്ഞുണ്ടായിരുന്നൂ...
അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
മാതപിതാക്കളില്ലായിരുന്നു...
ശ്രീ തുളുമ്പും പൈതലിനെ
ആരുമാരും കൈക്കൊണ്ടില്ലാ
ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം
വെള്ളിക്കാശിന്നന്നു വിറ്റിരുന്നൂ...
കാനായിലെ പൂപ്പന്തലില്‍
കരുണവര്‍ഷം ചെയ്ത ദേവന്‍...
ആ പിഞ്ചുപൈതലിന്‍ പ്രാര്‍ത്ഥന കേട്ടു
അരുമക്കുഞ്ഞിന്‍ ദുഃഖം പാടെ തീര്‍ന്നു...
ഭൂമിയിലെ നല്ലവര്‍ക്കും
ദുഖിതര്‍ക്കും പീഡിതര്‍ക്കും
നിന്ദിതന്മാര്‍ക്കും നിത്യസഹായം
പരിശുദ്ധാത്മാവെന്നും നല്കീടുന്നൂ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ