താളുകള്‍

ചൊവ്വാഴ്ച, ജൂൺ 13, 2017

ആകാശമകലേ....

ചിത്രം : വേനലിൽ ഒരു മഴ (1979)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : വാണി ജയറാം


ആകാശമകലേയെന്നാരു പറഞ്ഞൂ
ആ നീലമേഘങ്ങള്‍ അരികിലണഞ്ഞൂ
ആനന്ദവാനത്തിന്‍ പട്ടം പറന്നൂ
ഞാനുമെന്‍ ഗാനവും ചേര്‍ന്ന് പറന്നൂ

ആലോലമാലോലം ഇളകിയാടും
ആ വര്‍ണ്ണ കടലാസ്സിന്‍ പൂഞ്ഞൊറികള്‍
അവനെന്നും സ്വപ്നത്തില്‍ എനിക്ക് തരും
അരമനക്കട്ടിലിന്‍ തോരണങ്ങള്‍...
ആ മണിയറക്കട്ടിലിന്‍ തോരണങ്ങള്‍...

അംബരസീമയെന്‍ മനസ്സ് പോലെ
അനുരാഗപതംഗത്തിന്‍ നൂലുപോലെ
അവിടേക്ക് മോഹത്തെ നയിച്ചവനോ   
അലയടിച്ചുയരുന്ന തെന്നല്‍ പോലെ..എന്‍
ചിറകടിച്ചുയരുന്ന തെന്നല്‍ പോലെ...


മുട്ടിവിളിക്കുന്നു...

ചിത്രം : മനസ്വിനി (1968)
രചന : പി ഭാസ്‌ക്കരൻ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എസ് ജാനകി   


മുട്ടിവിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ... ഉണരുണരൂ... ഉണരുണരൂ..
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ... ഉണരുണരൂ...

മരതകക്കാടുകള്‍ ആയിരമായിരം
നവരത്ന മണിദീപം കൊളുത്തി വച്ചു..
പരിമളതൈലം പൂശി പവിഴമല്ലികള്‍ കയ്യില്‍
പനിനീര്‍ വീശറിയേന്തി ഒരുങ്ങിയല്ലോ.. 

സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന
അപ്സരരമണിയാണീ വസന്തം...
മുഗ്ദ്ധമാം പ്രേമത്തിന്‍റെ മുത്തുക്കുടയുമായി
എത്തുക നീ ഇവളെ എതിരേൽക്കുവാൻ.. 


  


          

ബുധനാഴ്‌ച, മേയ് 27, 2015

മറക്കുമോ നീയെൻറെ...

ചിത്രം : കാരുണ്യം (1997) 
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി 
സംഗീതം : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം‌ : കെ ജെ യേശുദാസ് 

മറക്കുമോ നീയെൻറെ മൗനഗാനം 
ഒരുനാളും നിലയ്ക്കാത്ത വേണുഗാനം...
കാണാതിരുന്നാൽ കരയുന്ന മിഴികളേ 
കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ...

തെളിയാത്ത പേന കൊ,ണ്ടെൻറെ കൈവെള്ളയിൽ 
എഴുതിയ ചിത്രങ്ങൾ മറന്നുപോയോ...?
വടക്കിണി കോലായിൽ വിഷുവിളക്കറിയാതെ 
ഞാൻ തന്ന കൈനീട്ടമോർമ്മയില്ലേ...?
വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു 
മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ...

ഒന്നുതൊടുമ്പോൾ നീ താമരപ്പൂപോലെ 
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും,
മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ 
ആയിരം നാവുള്ള സാന്ത്വനവും,
മറക്കാൻ കൊതിച്ചാലും തിരിനീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം...

പൂജയ്ക്കൊരുങ്ങി നിൽക്കും...

ചിത്രം : വേനലിൽ ഒരു മഴ (1979)
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : എം എസ് വിശ്വനാഥൻ 
ആലാപനം : കെ ജെ യേശുദാസ് 

പൂജയ്ക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്...
പൂത്താലമേന്തി നിൽക്കും പൊന്നാര്യൻ കാവ്...
പൂവിളിപ്പാട്ടിൽ പൂന്തെന്നൽത്തേരിൽ
പൂക്കാലം വന്നു...പൂക്കാലം...  

പ്രദക്ഷിണം വയ്ക്കുന്ന പനിനീർപ്പൂഞ്ചോല
മലയോരം ചാർത്തുന്ന മണിമുത്തുമാല...
വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത
മൌനങ്ങൾ മൂളുന്ന യൗവനഗാഥ...            

നറുമലർക്കുടചൂടും പൊടിക്കടമ്പകലെ 
നാണത്തിൽ മുങ്ങിയ കന്യകയിവളേ...    
പതിവായ് പാടുന്ന പവിഴപ്പൂങ്കുരുവി 
പരിഭവം പറയുന്ന കാമുകിയിവളേ...  

  

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ...

ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ് (1992)
രചന : ബിച്ചു തിരുമല 
സംഗീതം : ഇളയരാജ 
ആലാപനം : കെ ജെ യേശുദാസ്  

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ  
നാമെത്തും നേരം...ഇന്നേരം...
മോഹത്തിൻ പൂനുള്ളി 
മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം...
പൂജിപ്പൂ നീ...പൂജിപ്പൂ ഞാൻ...
പനിനീരും തേനും കണ്ണീരായ് താനേ...  

വെള്ളിനിലാ നാട്ടിലെ പൌർണമി തൻ വീട്ടിലെ 

പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീയിങ്ങു താ...      
മേഘപ്പൂങ്കാറ്റിൻറെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ...
ആലംബം നീയേ...ആധാരം നീയേ...       

ഏതമൃതും തോൽക്കുമീ തേനിനെ നീ തന്നുപോയ് 

ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ 
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം 
പുന്നാരത്തേനേ നിൻ ഏതിഷ്ടംപോലും
എന്നെക്കൊണ്ടാവുംപോൽ എല്ലാം ഞാൻ ചെയ്യാം    
വീഴല്ലേ തേനേ...വാടല്ലേ പൂവേ...       


കാണാൻ പറ്റാത്ത...

ചിത്രം : കുപ്പിവള (1965)
രചന : പി. ഭാസ്ക്കരൻ 
സംഗീതം : എം. എസ്. ബാബുരാജ്‌ 
ആലാപനം : എ. എം. രാജ   

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിൻറെ കൂട്ടിലെ കുഞ്ഞിത്തത്തേ...
കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിൻറെ കണ്ണേ ഉറങ്ങുറങ്ങ്‌...   

കണ്ണില്ലാ ബാപ്പക്ക് കൈവന്ന കണ്ണല്ലേ 
മണ്ണിതിലുണ്ടായ വിണ്ണല്ലേ...
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ...   

കണ്മണീ നിൻമലർ പൂമുഖം കാണാതെ 
കണ്ണടച്ചീടും ഞാൻ എന്നാലും...
ഉമ്മാൻറെ കണ്ണനു ഉപ്പാൻറെ കരളാണ് 
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ...


അഴലിന്‍റെ ആഴങ്ങളില്‍...

ചിത്രം : അയാളും ഞാനും തമ്മില്‍ (2012)
രചന : ശരത് വയലാര്‍ 
സംഗീതം : ഔസേപ്പച്ചന്‍ 
ആലാപനം : നിഖില്‍ മാത്യു 

അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്‌
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞൂ... 
ചിതല്‍ പ്രാണനില്‍ മേഞ്ഞൂ...  
കിതയ്ക്കുന്നു നീ ശ്വാസമേ... 

പിന്നോട്ടു നോക്കാതെ പോകുന്നു നീ... 
മറയുന്നു ജീവന്‍റെ പിറയായ നീ... 
അന്നെന്‍റെ ഉള്‍ച്ചുണ്ടില്‍ തേന്‍തുള്ളി നീ...
ഇനിയെന്‍റെ ഉള്‍പ്പൂവില്‍ മിഴിനീരു നീ... 
എന്തിനു വിതുമ്പലായ് ചേരുന്നു നീ - 
പോകൂ...വിഷാദരാവേ...ഈ നിദ്രയില്‍...
ഉണരാതെ നീ...   

പണ്ടെന്‍റെ ഈണം നീ മൌനങ്ങളില്‍... 
പതറുന്ന രാഗം നീ എരിവേനലില്‍... 
അത്തറായ് നീ പ്രേമം നാള്‍ ദൂരെയായ്... 
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍... 
പൊന്‍കൊലുസു കൊഞ്ചുമാ നിമിഷങ്ങളെന്‍ 
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ...
നീ എങ്ങോ പോയ്‌...