താളുകള്‍

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

പ്രേമ ഭിക്ഷുകീ...

ചിത്രം : പുനര്‍ജ്ജന്‍മം(1972)  
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


പ്രേമ ഭിക്ഷുകീ...ഭിക്ഷുകീ...
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വച്ചു നാം കണ്ടു
ആദ്യമായ്
എവിടെ വച്ചു നാം കണ്ടു

ചിരിച്ചും കരഞ്ഞും തലമുറകള്‍ വന്നൂ
ചവുട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടികൊണ്ടു മൂടിക്കിടന്നൂ...
എത്രനാള്‍
പൊടികൊണ്ടു മൂടിക്കിടന്നൂ...
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
വീണ്ടും അടുക്കാതിരുന്നെങ്കില്‍...ഭിക്ഷുകീ...

നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്റെ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപ്പൂവുകള്‍
വിധിവന്നു നുള്ളിക്കളഞ്ഞൂ...
ഇപ്പോഴും
വിധിവന്നു നുള്ളിക്കളഞ്ഞൂ...
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
വീണ്ടും അടുക്കാതിരുന്നെങ്കില്‍...ഭിക്ഷുകീ...



ഏഴു സുന്ദരരാത്രികള്‍…

ചിത്രം : അശ്വമേധം(1967).
രചന : വയലാര്‍ രാമവര്‍മ.
സംഗീതം : ജി ദേവരാജന്‍.
ആലാപനം : പി സുശീല.

ഏഴു സുന്ദരരാത്രികള്‍…
ഏകാന്ത സുന്ദരരാത്രികള്‍…
വികാര തരളിത ഗാത്രികള്‍-
വിവാഹപൂര്‍വ്വരാത്രികള്‍ …
ഇനി ഏഴു സുന്ദരരാത്രികള്‍

മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ...മനോഹരാംഗികളേ…
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ...
ഈ പൂ...ഇത്തിരിപ്പൂ…
പകരമിപ്പൂവു തരാം...

വാസരസ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്തദൂതികളേ…വിരുന്നുകാരികളേ …
നിങ്ങടെ സ്വര്‍ണ്ണത്തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ…
ഈ പൂ... ഇത്തിരിപ്പൂ...
പകരമിപ്പൂവു തരാം


ആത്മവിദ്യാലയമേ...

ചിത്രം : ഹരിശ്ചന്ദ്ര(1955)
രചന : തിരുനൈനാര്‍ കുറിച്ചി
സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍
ആലാപനം : കമുകറ പുരുഷോത്തമന്‍    
   
ആത്മവിദ്യാലയമേ...
അവനിയില്‍ ആത്മവിദ്യാലയമേ
അഴിനിലയില്ല ജീവിതമെല്ലാം 
ആറടിമണ്ണില്‍ നീറിയൊടുങ്ങും

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ 
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി

ഇല്ലാ ജാതികള്‍ ഭേദവിചാരം
ഇവിടെ പൂക്കവര്‍ ഒരു പിടിചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍  

              

വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്‍റെ...

ചിത്രം : ഇരുട്ടിന്‍റെ ആത്മാവ്(1967)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ്  ബാബുരാജ്‌
ആലാപനം : എസ് ജാനകി

വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്‍റെ
മോഹന മലര്‍മേനി കണി കാണണം
കണികാണണം...കണ്ണാ...കണികാണണം
കമനീയ മുഖപത്മം കണികാണണം.


മഞ്ഞപ്പട്ടാട ചാര്‍ത്തി       
മണിവേണു കയ്യിലേന്തി
അഞ്ജനക്കണ്ണനുണ്ണീ ഓടിവായോ...
നിറുകയില്‍ പീലികുത്തി
ചുരുള്‍മുടി മേലേകെട്ടി
നീലക്കാര്‍വര്‍ണ്ണനുണ്ണീ ഓടിവായോ...


കാലില്‍ ചിലമ്പുകെട്ടി
പാലക്കാ മോതിരമായി
കാലികള്‍ മേയ്ക്കുമുണ്ണീ ഓടിവായോ...
ദുരിതത്തില്‍ നീന്തുമെന്നെ
സുകൃതത്തിന്‍ തീരംകാട്ടാന്‍
മുരഹരമുകുന്ദാ നീ ഓടിവായോ...      
     

മലരമ്പനറിഞ്ഞില്ലാ...

ചിത്രം : രക്തപുഷ്പം(1970)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : പി ജയചന്ദ്രന്‍,എസ് ജാനകി


മലരമ്പനറിഞ്ഞില്ലാ...മധുമാസമറിഞ്ഞില്ലാ... 
മലര്‍ചൂടിയെന്‍ മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല 
അറിയാതെ മൂളിപ്പോയ് ഒരു രാഗം


ഇളംകാറ്ററിഞ്ഞില്ലാ...ഇലകളറിഞ്ഞില്ലാ...
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞു നിന്നൂ 
ചിരി തൂകി...
ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകെ മധുമാരി ചൊരിഞ്ഞു നിന്നൂ...


മലരമ്പനറിഞ്ഞില്ലാ...മധുമാസമറിഞ്ഞില്ലാ...
മലര്‍ചൂടിയൊരു മോഹം കന്യകയില്‍...
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ അവള്‍ പാടി ഹൃദയരാഗം 


കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ല...
കദനത്തിന്നുള്ളില്‍ നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍...      


       



ശനിയാഴ്‌ച, ഒക്‌ടോബർ 01, 2011

കസ്തൂരി മണക്കുന്നല്ലോ...


ചിത്രം : പിക്നിക്‌(1975)
രചന : ശ്രീകുമാരന്‍ തമ്പി.
സംഗീതം : എം കെ അര്‍ജുനന്‍.
ആലാപനം : കെ ജെ യേശുദാസ്


കസ്തൂരി മണക്കുന്നല്ലോ കാറ്റേ 
നീ വരുമ്പോള്‍
കണ്മണിയെ കണ്ടുവോ നീ 
കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി 
നീ വരുമ്പോള്‍ 
കള്ളിയവള്‍ കളി പറഞ്ഞോ 
കാമുകന്‍റെ കഥ പറഞ്ഞോ


നീലാഞ്ജന പുഴയില്‍ നീരാടി നിന്നനേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍മരമിന്നുലഞ്ഞോ
എന്‍ രാഗ മുദ്രചൂടും ചെഞ്ചുണ്ടു വിതുമ്പി നിന്നോ


നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യപൂക്കും
ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരിതേന്‍ കിനിയും 
തേന്‍ചോരും വാക്കിലെന്‍റെ പേരു തുളുമ്പിനില്‍ക്കും         




സമയമാം രഥത്തില്‍...



ചിത്രം : അരനാഴിക നേരം(1970)
രചന : വയലാര്‍ രാമവര്‍മ 
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി

സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗയാത്ര ചെയ്യുന്നു...
എന്‍ സ്വദേശം കാണ്‍മതിന്നായ്
ഞാന്‍ തനിയെ പോകുന്നു...


ആകെയല്പനേരം മാത്രം
എന്‍റെ യാത്ര തീരുവാന്‍...
ആകെയരനാഴികമാത്രം    
ഈയുടുപ്പു മാറ്റുവാന്‍...


രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളിലുറങ്ങുന്നു...
അപ്പോഴുമെന്‍ രഥത്തിന്‍റെ
ചക്രം മുമ്പോട്ടോടുന്നു...


രാവിലെ ഞാന്‍ ദൈവത്തിന്‍റെ 
കൈകളില്‍ ഉണരുന്നൂ..
അപ്പോഴുമെന്‍ മനസ്സിന്‍റെ
സ്വപ്നം മുമ്പോറ്റൊടുന്നു...
ഈ പ്രപഞ്ചസുഖം നേടാന്‍
ഇപ്പോഴല്ലാ സമയം
എന്‍ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണണം...