താളുകള്‍

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

അമ്പാടി തന്നിലൊരുണ്ണി,,,

ചിത്രം : ചെമ്പരത്തി(1972) 
രചന : വയലാര്‍ രാമവര്‍മ 
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി


അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണി
ഉണ്ണിക്ക് നെറ്റിയില്‍ ഗോപിപ്പൂ...
ഉണ്ണിക്ക് മുടിയില്‍ പീലിപ്പൂ... 


ഉണ്ണിക്ക് തിരുമാറില്‍ വനമാല...
ഉണ്ണിക്ക് തൃക്കയ്യില്‍ മുളമുരളി...
അരയില്‍ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം...
ഉണ്ണീ വാ...ഉണ്ണാന്‍ വാ...
കണ്ണനാമുണ്ണീ വാ...


ഉണ്ണിക്ക് കണങ്കാലില്‍ പാദസരം
ഉണ്ണിക്ക് പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്‍മോതിരം
കരിവള മണിവള വൈഡൂര്യം...
ഉണ്ണീ വാ...ഉറങ്ങാന്‍ വാ...
കണ്ണനാമുണ്ണീ വാ...


ഉണ്ണിക്ക് കളിക്കാന്‍ വൃന്ദാവനം
ഉണ്ണിക്ക് കുളിക്കാന്‍ യമുനാജലം
ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖി രാധ
യദുകുലരാഗിണി പ്രിയരാധ...
ഉണ്ണീ വാ...ഉണര്‍ത്താന്‍ വാ...
കണ്ണനാമുണ്ണീ വാ...

         




അഭിപ്രായങ്ങളൊന്നുമില്ല: