താളുകള്‍

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍...

ചിത്രം : ദിവ്യദര്‍ശനം(1973) 
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം എസ് വിശ്വനാഥന്‍
ആലാപനം : പി ജയചന്ദ്രന്‍,പി വസന്ത


കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍
കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍
ദീപാരാധന നേരത്ത് നിന്മിഴി-
ദീപങ്ങള്‍ തൊഴുതു ഞാന്‍ നിന്നൂ...


സ്വര്‍ണക്കൊടിമരച്ഛായയില്‍
നിന്നൂനീ,യന്നൊരു സന്ധ്യയില്‍ 
ഏതോ മാസ്മര ലഹരിയിലെന്‍മനം
ഏകാന്തമന്ദിരമായ്...എന്‍ മനം 
ഏകാന്തമന്ദിരമായ്...


ആശ്വതിയുത്സവത്തേരു കണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപ്പൊയ്ക തന്‍ അരമതിലില്‍ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു...
ആ രാവിലറിയാതെ ഞാന്‍ കരഞ്ഞൂ...
അനുരാഗനൊമ്പരം ഞാന്‍ നുകര്‍ന്നൂ...


കൂത്തമ്പലത്തിലെ പൂത്തറയില്‍
കൂടിയാട്ടം കണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍ തന്‍ പാട്ടിലൂടോമന-
രാത്രിസന്ദേശം അയച്ചു തന്നൂ...
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നൂ....
കാവിലിലഞ്ഞികള്‍ പൂ ചൊരിഞ്ഞൂ...        
         
            

അഭിപ്രായങ്ങളൊന്നുമില്ല: