താളുകള്‍

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍...

ചിത്രം : ദിവ്യദര്‍ശനം(1973) 
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം എസ് വിശ്വനാഥന്‍
ആലാപനം : പി ജയചന്ദ്രന്‍,പി വസന്ത


കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍
കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍
ദീപാരാധന നേരത്ത് നിന്മിഴി-
ദീപങ്ങള്‍ തൊഴുതു ഞാന്‍ നിന്നൂ...


സ്വര്‍ണക്കൊടിമരച്ഛായയില്‍
നിന്നൂനീ,യന്നൊരു സന്ധ്യയില്‍ 
ഏതോ മാസ്മര ലഹരിയിലെന്‍മനം
ഏകാന്തമന്ദിരമായ്...എന്‍ മനം 
ഏകാന്തമന്ദിരമായ്...


ആശ്വതിയുത്സവത്തേരു കണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപ്പൊയ്ക തന്‍ അരമതിലില്‍ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു...
ആ രാവിലറിയാതെ ഞാന്‍ കരഞ്ഞൂ...
അനുരാഗനൊമ്പരം ഞാന്‍ നുകര്‍ന്നൂ...


കൂത്തമ്പലത്തിലെ പൂത്തറയില്‍
കൂടിയാട്ടം കണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍ തന്‍ പാട്ടിലൂടോമന-
രാത്രിസന്ദേശം അയച്ചു തന്നൂ...
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നൂ....
കാവിലിലഞ്ഞികള്‍ പൂ ചൊരിഞ്ഞൂ...        
         
            

അമ്പാടി തന്നിലൊരുണ്ണി,,,

ചിത്രം : ചെമ്പരത്തി(1972) 
രചന : വയലാര്‍ രാമവര്‍മ 
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി


അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണി
ഉണ്ണിക്ക് നെറ്റിയില്‍ ഗോപിപ്പൂ...
ഉണ്ണിക്ക് മുടിയില്‍ പീലിപ്പൂ... 


ഉണ്ണിക്ക് തിരുമാറില്‍ വനമാല...
ഉണ്ണിക്ക് തൃക്കയ്യില്‍ മുളമുരളി...
അരയില്‍ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം...
ഉണ്ണീ വാ...ഉണ്ണാന്‍ വാ...
കണ്ണനാമുണ്ണീ വാ...


ഉണ്ണിക്ക് കണങ്കാലില്‍ പാദസരം
ഉണ്ണിക്ക് പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്‍മോതിരം
കരിവള മണിവള വൈഡൂര്യം...
ഉണ്ണീ വാ...ഉറങ്ങാന്‍ വാ...
കണ്ണനാമുണ്ണീ വാ...


ഉണ്ണിക്ക് കളിക്കാന്‍ വൃന്ദാവനം
ഉണ്ണിക്ക് കുളിക്കാന്‍ യമുനാജലം
ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖി രാധ
യദുകുലരാഗിണി പ്രിയരാധ...
ഉണ്ണീ വാ...ഉണര്‍ത്താന്‍ വാ...
കണ്ണനാമുണ്ണീ വാ...

         




മാറില്‍ ചാര്‍ത്തിയ...

ചിത്രം : ഒരു കൊച്ചു സ്വപ്നം(1984)
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : എം ബി ശ്രീനിവാസന്‍  
ആലാപനം : കെ ജെ യേശുദാസ്


മാറില്‍ ചാര്‍ത്തിയ മരതക കഞ്ജുക-
മഴിഞ്ഞു വീഴുന്നൂ...
മാരകരാംഗുലി കളഭം പൂശി-
പൂവുടലുഴിയുന്നൂ...


നഖക്ഷതങ്ങള്‍ സുഖകരമായൊരു 
വേദന പകരുന്നൂ...
സഖി...നീ അടിമുടിയുരുകും 
സ്വര്‍ണത്തകിടായ് മാറുന്നൂ...


അവന്‍റെ ദാഹം തീര്‍ക്കാന്‍ നീയൊരു
തേനുറവാകുന്നൂ...
അവന്‍റെ ചൊടികളി,ലലിയാന്‍ നീയാം
മാമ്പൂവുരുകുന്നൂ...


അലസം...മധുരം...
വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നൂ...
സുഖനിശ്വസിതം...
സുരഭിലമായൊരു കാറ്റായ് പടരുന്നൂ...  
         


സ്വാതിതിരുനാളിന്‍ കാമിനീ...

ചിത്രം : സപ്തസ്വരങ്ങള്‍(1974)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : പി ജയചന്ദ്രന്‍


സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും 
തപസ്സു ചെയ്തുണര്‍ത്തിയ- 
സംഗമ മോഹിനീ...


പുരന്ദരദാസന്‍റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...
ഭക്തമീര തന്‍ ഭാവനായമുനയില്‍ 
മുഗ്ദകല്ലോലമുയര്‍ത്തിയ രാഗിണീ...


പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ...സംഗീതമേ...
നിന്നില്‍ നിര്‍ലീനമല്ലോ...


            

ചൊവ്വാഴ്ച, നവംബർ 08, 2011

മുറ്റത്തെ മുല്ലയില്‍...

ചിത്രം : ഓടയില്‍ നിന്ന്(1965)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : എസ് ജാനകി


മുറ്റത്തെ മുല്ലയില്‍ മുത്തശ്ശി മുല്ലയില്‍
മുത്തുപോലെ മണിമുത്തുപോലെ
ഇത്തിരിപ്പൂ വിരിഞ്ഞു...പണ്ടൊ-
രിത്തിരിപ്പൂ വിരിഞ്ഞൂ...


മഞ്ഞില്‍ കുളിപ്പിച്ചു വെയിലത്തു തോര്‍ത്തിക്കും 
മടിയിലിരുത്തി പൂമുല്ല...
മുത്തണികിങ്ങിണിയരമണി കെട്ടിച്ച്  
നൃത്തം പഠിപ്പിച്ചു പൂക്കാലം...

നര്‍ത്തകിപ്പൂവിനെ പന്തലില്‍ കണ്ടൊരു
ചിത്രശലഭം വന്നൂപോല്‍
മുത്തം മേടിച്ച് മോതിരമണിയിച്ച് 
നൃത്തം കണ്ടു മയങ്ങിപ്പോയ്...

ചിത്രവിമാനത്തില്‍ മാനത്തുയര്‍ന്നപ്പോള്‍      
ഇത്തിരിപ്പൂവു പറഞ്ഞൂപോല്‍...
മുത്തില്ല മലരില്ല മുന്തിരിത്തേനില്ല
മുറ്റത്തെ മുല്ലക്കു മണമില്ല...  

തിങ്കളാഴ്‌ച, നവംബർ 07, 2011

എകാന്തമാം ഈ ഭൂമിയില്‍...

ചിത്രം : ശ്യാമ(1986)
രചന :  ഷിബു ചക്രവര്‍ത്തി 
സംഗീതം : രഘുകുമാര്‍
ആലാപനം : പി ജയചന്ദ്രന്‍

എകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി...
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായ്‌ നീ നില്‍ക്കുന്നു...

മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ 
ഉള്ളിലൂറും മിഴിനീരു മാത്രം...
ഹേമന്തവും ഈ മൂടലും- 
നീങ്ങി നീലാംബരം
നിറമണിയില്ലേ ഇന്നെന്‍ മാനസം

പോയ രാവാകെ ഞാന്‍ നോക്കിനിന്നൂ
ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ...
ആരോമലേ...ആമന്ദ്രമാം 
നീല നേത്രങ്ങളോ
സ്മൃതികളാകുന്നു ഇന്നെന്നുള്ളില്‍...       

നീലാംബരമേ...

ചിത്രം : ശരശയ്യ(1971)  
രചന : വയലാര്‍ രാമവര്‍മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : പി മാധുരി


നീലാംബരമേ താരാപഥമേ
ഭൂമിയില്‍ ഞങ്ങള്‍ക്ക് ദുഃഖങ്ങള്‍ നല്‍കിയ
ദൈവമിപ്പൊഴും അവിടെയുണ്ടോ...അവിടെയുണ്ടോ...


വെള്ളിച്ചൂരലും ചുഴറ്റി വെള്ളത്താടിയും പറത്തി
നക്ഷത്രപ്പളുങ്കുകള്‍ പാകിയ വഴിയില്‍
നടക്കാനിറങ്ങാറുണ്ടോ...ദൈവം-
നടക്കാനിറങ്ങാറുണ്ടോ...
കണ്ണീരിവിടെ കടലായി-ഞങ്ങള്‍-
കണ്ടിട്ടൊരുപാടു നാളായി...


എല്ലാ പൂക്കളും വിടര്‍ത്തീ എല്ലാ മോഹവുമുണര്‍ത്തീ
കര്‍പ്പൂരവിളക്കുമായ്‌ നില്‍ക്കുന്ന ഞങ്ങളെ 
കടക്കണ്ണെറിയാറുണ്ടോ...ദൈവം 
കടക്കണ്ണെറിയാറുണ്ടോ...
കണ്ണീരിവിടെ കടലായി...ഞങ്ങള്‍- 
കണ്ടിട്ടൊരുപാടു നാളായി...