താളുകള്‍

ചൊവ്വാഴ്ച, മാർച്ച് 27, 2012

മനസ്സൊരു മായാപ്രപഞ്ചം...

ചിത്രം : എതിര്‍പ്പുകള്‍(1984) 
രചന : ഉണ്ണി ആറന്മുള 
സംഗീതം : ടി എസ് രാധാകൃഷ്ണന്‍ 
ആലാപനം : കെ ജെ യേശുദാസ് 


മനസ്സൊരു മായാപ്രപഞ്ചം-അതില്‍
ആയിരമായിരം അവ്യക്ത ചിത്രങ്ങള്‍-
വരയ്ക്കുന്നു...മായ്ക്കുന്നു...കാലം...


ജന്മാന്തരങ്ങളിലൂടെ പാടി മറന്ന മന്ത്രങ്ങള്‍
എന്നിലെ മോഹമായ്,ദാഹമായി,
ഒരിക്കലും തീരാത്ത സത്യമായി...
ഇവിടൊരു ദൈവമുണ്ടോ...?
ഇനിയൊരു ജന്മമുണ്ടോ...?


സഹ്യാദ്രിസാനുവിലൂടെ ഒഴുകിനടന്ന സൂക്തങ്ങള്‍
എന്നിലെ മൌനമായ്,തേങ്ങലായി
ഒരിക്കലും മാറാത്ത ദുഖമായി...
ഇവിടെ മനുഷ്യരുണ്ടോ...?
ഇവിടെ ജന്മമുണ്ടോ...?



ഞായറാഴ്‌ച, മാർച്ച് 25, 2012

കരിവരിവണ്ടുകള്‍...

ചിത്രം : ദേവരാഗം(1996)
രചന : എം ഡി രാജേന്ദ്രന്‍ 
സംഗീതം : കീരവാണി
ആലാപനം : പി ജയചന്ദ്രന്‍


കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലകള്‍
നീലോല്പലങ്ങള്‍ നീര്‍മിഴികള്‍


മാന്തളിരധരം കവിളുകളില്‍
ചെന്താമരവിടരും ദളസൌഭഗം 
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍


ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ     
നിറമാറില്‍ യൌവനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍ 


അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ച്ചുഴിപ്പോയ്കയോ
പ്രാണഹര്‍ഷങ്ങള്‍ തന്‍ തൂണീരമോ
നാഭീതടനീലിമയോ


പിന്നഴകോ മണിത്തംബുരുവോ
പൊന്‍ത്താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരീ...                   
നീ സുരസുന്ദരീ...നീ സുരസുന്ദരീ


ശനിയാഴ്‌ച, മാർച്ച് 24, 2012

കണ്ണുതുറക്കാത്ത ദൈവങ്ങളേ...

ചിത്രം : അഗ്നിപുത്രി(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : പി സുശീല


കണ്ണുതുറക്കാത്ത ദൈവങ്ങളേ...
കരയാനറിയാത്ത ചിരിക്കാനറിയാത്ത  
കളിമണ്‍ പ്രതിമകളേ...
മറക്കൂ നിങ്ങളീ ദേവദാസിയെ-
മറക്കൂ...മറക്കൂ...


ആയിരമായിരമന്തപ്പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍-നിങ്ങളെ-
ആരാധിച്ചവള്‍ ഞാന്‍...
നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു      
നിശാഗന്ധിയാണു ഞാന്‍...


കര്‍പ്പൂരനാളമായ്  നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍-ഒരുനാള്‍-
കത്തിയെരിഞ്ഞവള്‍ ഞാന്‍...
കണ്ണീരില്‍ മുങ്ങിയ തുളസ്സിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍...    



അളകങ്ങള്‍ മാടി,യെന്‍...

ചിത്രം : ശിങ്കാരി ബോലോന(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : മോഹന്‍ സിതാര 
ആലാപനം : സുജാത


അളകങ്ങള്‍ മാടി,യെന്‍ നെറുകയില്‍ ചുംബിച്ചു
പുഞ്ചിരിച്ചകലുന്ന കൈത്തെന്നലേ...
പുഴകളില്‍ ഗാനമായ് ഒഴുകുമാ മധുരം
കോരിക്കുടിക്കുവാന്‍ തോന്നും-കയ്യില്‍-
കോരിക്കുടിക്കുവാന്‍ തോന്നും...


സായന്തനത്തിന്റെ നിഴലാനയേറിയെ-
ന്നരികിലിന്നെത്തുന്ന സന്ധ്യേ...സന്ധ്യേ...
പ്രകൃതിയെ കുങ്കുമം ചാര്‍ത്തുമാ കൈകളെ  
മാറോടു ചേര്‍ക്കുവാന്‍ തോന്നും-എന്നും-  
മാറോടു ചേര്‍ക്കുവാന്‍ തോന്നും...


കാടിനെ കുളിരില്‍ക്കുളിപ്പിച്ചു നൃത്തം-
പഠിപ്പിച്ച മൃദുവര്‍ഷമേ...
നിന്‍ മഴത്തുള്ളിതന്‍ നെഞ്ചില്‍ കിരണമായ്
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും-എന്നും-      
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും...









തിങ്കളാഴ്‌ച, മാർച്ച് 19, 2012

ഋതുകന്യകയുടെ...

ചിത്രം : കൊടുങ്ങല്ലൂരമ്മ(1968) 
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : കെ രാഘവന്‍ 
ആലാപനം : പി സുശീല 


ഋതുകന്യകയുടെ ലതാഗൃഹത്തിലെ
ഋഷികുമാരാ...
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍ 
ഭക്തിയോ...?സ്വപ്നമോ...?
പരമഹംസപദനിര്‍വൃതിയോ...?  


ഭക്തിയെങ്കില്‍ നിന്‍ തിരുമുമ്പില്‍
വല്ക്കലമണിഞ്ഞു നില്‍ക്കും...
തുടിക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസ്സിപ്പൂമാല ചാര്‍ത്തും...ഞാനാ-
തുളസ്സിപ്പൂമാല ചാര്‍ത്തും


സ്വപ്നമെങ്കില്‍ മദനനയ്ക്കും
അപ്സരസ്സായി ഞാന്‍ നില്‍ക്കും...
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തതു മുറിക്കും...രാത്രിയില്‍-
മലരമ്പെയ്തതു മുറിക്കും...






ശനിയാഴ്‌ച, മാർച്ച് 17, 2012

ഒരിടത്തു ജനനം ഒരിടത്തു മരണം...

ചിത്രം : അശ്വമേധം(1967)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിതഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍  നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍


ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ...! 
ഇനിയൊരു വിശ്രമമെവിടെ ചെന്നോ...!
മോഹങ്ങളവസാന നിമിഷംവരെ...
മനുഷ്യബന്ധങ്ങള്‍ ചുടലവരെ...
ഒരു ചുടല വരെ...  


കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
കള്ളനാണയമിട്ടതാര്...? 
കണ്ടാലകലുന്ന കൂട്ടുകാരോ...! 
കല്ലെറിയാന്‍ വന്ന നാട്ടുകാരോ...! 


ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍-
ഇതുവഴി പോയവര്‍തന്‍ കാലടികള്‍...
അക്കരെ മരണത്തിനിരുള്‍ മുറിയില്‍- 
അഴുക്കുവസ്ത്രങ്ങള്‍ മാറിവരും...
അവര്‍ മടങ്ങിവരും...  



വെള്ളിയാഴ്‌ച, മാർച്ച് 16, 2012

ചുംബനപ്പൂകൊണ്ടുമൂടി...

ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം: ശ്രീകുമാരന്‍ തമ്പി 
ആലാപനം : കെ ജെ യേശുദാസ്‌ 


ചുംബനപ്പൂകൊണ്ടുമൂടി
എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം...
ഉമ്മതന്‍ ഉണ്മയാം കണ്ണുനീ-
രനുരാഗത്തേനെന്നു ചൊല്ലി ഞാനൂട്ടാം...


കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം...
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍...
നെടുവീര്‍പ്പു ഞാനിനി പൂമാലയാക്കും
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും


കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം...
മങ്ങിയ നിന്മനം വീണ്ടും തെളിഞ്ഞതില്‍ 
പൂര്‍ണബിംബം പതിഞ്ഞേക്കാം...
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത്ത കുഞ്ഞായിരിക്കും