താളുകള്‍

തിങ്കളാഴ്‌ച, നവംബർ 12, 2012

പ്രണയഗാനം പാടുവാനായ്...

ചിത്രം : അനാര്‍ക്കലി(1966)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : എം എസ് ബാബുരാജ്‌ 
ആലാപനം : പി സുശീല  

പ്രണയഗാനം പാടുവാനായ്
പ്രമദവനത്തില്‍ വന്നു ഞാന്‍... 
വിരഹഗാനം പാടിപ്പാടി
പിരിഞ്ഞുപോവുകയാണു ഞാന്‍...

ഇവിടെ വിരിയും വെണ്ണിലാവും
ഈ യമുനാതീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ...
തേടിവരുമോ...തേടിവരുമോ...

മലര്‍മിഴികള്‍ തുറക്കുകില്ലേ 
മന്ദഹാസം വിരിയുകില്ലേ 
ഉണരുകില്ലേ പ്രേമഗായകന്‍
ഉണരുകില്ലേ... ഉണരുകില്ലേ...
ഉണരുകില്ലേ...

സ്മരണകള്‍ തന്‍ മണ്‍വിളക്കില്‍ 
തിരികൊളുത്തും കാലമേ
ഇനിയൊരിക്കല്‍ ജീവിതത്തിന്‍
ജനലരികില്‍ തേടിവരുമോ...  
തേടിവരുമോ...തേടിവരുമോ...




ദേവദാരു പൂത്തു...

ചിത്രം : എങ്ങനെ നീ മറക്കും (1983)
രചന : ചുനക്കര രാമന്‍കുട്ടി   
സംഗീതം : ശ്യാം 
ആലാപനം : കെ ജെ യേശുദാസ് 

ദേവദാരു പൂത്തു എന്‍ 
മനസ്സിന്‍ താഴ്വരയില്‍     
നിതാന്തമാം തെളിമാനം 
പൂത്ത നിശീഥിനിയില്‍

നിഴലും പൂനിലാവുമായി 
ദൂരേ വന്നു ശശികല...
മഴവില്ലിന്‍ അഴകായി, 
ഒരുനാളില്‍ വരവായി,
ഏഴഴകുള്ളൊരു തേരില്‍ 
എന്‍റെ ഗായകന്‍...

വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നൂ തപസ്വിനി...
പുളകത്തിന്‍ സഖിയായി,
വിരിമാറില്‍ കുളിരായി,
എഴുസ്വരങ്ങള്‍ പാടാന്‍ 
വന്നൂ ഗായകന്‍....      


തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

രജനീ...പറയൂ...


ചിത്രം : ഞാന്‍ ഏകനാണ് (1982)
രചന : സത്യന്‍ അന്തിക്കാട് 
സംഗീതം : എം ജി രാധാകൃഷ്ണന്‍ 
ആലാപനം : കെ എസ് ചിത്ര 

രജനീ...പറയൂ...

പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...?
  
ഓര്‍മ്മകള്‍ തന്‍ ജാലകങ്ങള്‍ 
വെറുതെയെന്നോ മൂടി ഞാന്‍...
ഇനിയുമീപ്പൂവല്ലിയില്‍ 
മോഹപുഷ്പം വിടരുമോ...?
മനസ്സേ...മനസ്സേ...
   
വീണപൂവിന്‍ ഗാനമോര്‍ക്കെ 
മിഴികളെന്തേ നിറയുവാന്‍...
പിരിയുമോരോ വീഥികള്‍ 
അകലെയൊന്നായ് ചേരുമോ...?
മനസ്സേ...മനസ്സേ...


തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

പ്രഭാതം വിടരും...

ചിത്രം : വെളുത്ത കത്രീന(1968)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്

പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടുനില്‍ക്കും
ഉദയാമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ...
  
മദഘോഷം മുഴക്കും  മഴമേഘജാലം
മിഴിനീരായ് ഒടുവില്‍ വീണൊഴിയും
ഒരുനാളില്‍ വളരും മറുനാളില്‍ തളരും
ഓരോ ശക്തിയും മണ്ണില്‍...

മണിവീണമീട്ടുന്ന മധുമാസകാലം
മധുരവര്‍ണ്ണങ്ങള്‍ വരച്ചുചേര്‍ക്കും  
ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുമ്പോള്‍
ഓരോ ചിത്രവും മാറും...   




ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

കേവല മര്‍ത്യഭാഷ...

ചിത്രം : നഖക്ഷതങ്ങള്‍(1986)
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : പി ജയചന്ദ്രന്‍

കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത 
ദേവദൂതികയാണു നീ...ഒരു- 
ദേവദൂതികയാണു നീ...

ചിത്രവര്‍ണങ്ങള്‍ നൃത്തമാടും നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍...
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ 
സ്വരവര്‍ണ്ണരാജികളില്ലയോ...
ഇല്ലയോ...

അന്തരശ്രുസരസ്സില്‍ നീന്തിടും 
ഹംസഗീതങ്ങളില്ലയോ...
ശബ്ദസാഗരത്തിന്‍ അഗാധ-
നിശ്ശബ്ദശാന്തതയില്ലയോ...
ഇല്ലയോ...    



തരളിത രാവില്‍ മയങ്ങിയോ...


ചിത്രം : സൂര്യമാനസം(1992)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എം എം കീരവാണി 
ആലാപനം : കെ ജെ യേശുദാസ് 

തരളിത രാവില്‍ മയങ്ങിയോ
സൂര്യമാനസം...?
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം...?
ഏതു വിമൂകതലങ്ങളില്‍
ജീവിതനൌകയിതേറുമോ...?  
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

എവിടേ...ശ്യാമകാനനരംഗം...?
എവിടേ...തൂവലൊഴിയും സ്വപ്നം...?
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം...
ഹൃദയം നിറയുമാര്‍ദ്രതയില്‍ 
പറയൂ  സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

ഉണരൂ...മോഹവീണയിലുണരൂ...
സ്വരമായ് രാഗസൗരഭമണിയൂ...
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍    
കരളില്‍ വിടരുമാശകളായ്...
മൊഴിയൂ...സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...? 


ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

കരയുടെ മാറില്‍ തലോടി...

ചിത്രം : തിരകള്‍ക്കപ്പുറം(1998)
രചന :  യൂസഫലി കേച്ചേരി 
സംഗീതം : ജോണ്‍സന്‍
ആലാപനം : പി ലീല,കെ ജെ യേശുദാസ് 

കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ  സീതമ്മ...
കാവലിനുണ്ടല്ലോ കടലമ്മ... 
ആരീരാരോ...ആരാരോ...

നീറുംമനസ്സിലും നീരാഴിച്ചുണ്ടിലും  
നില്‍ക്കാത്ത പാട്ടാണ്...
പെണ്ണിന്‍ കരളിലെ പാട്ടിനു താളമായ്
കണ്ണീരു കൂട്ടാണ്...
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും 
ദുഃഖത്തിന്‍ കൂടാണ്... പെരും-
ദുഃഖത്തിന്‍ കൂടാണ് 

തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യകൊട്ടാരം...
അതിനുള്ളില്‍ കടലമ്മ മക്കള്‍ തന്‍ നോവാറ്റാന്‍
പാടുന്നു രാരീരം...നീട്ടി-
പാടുന്നു രാരീരം