താളുകള്‍

ചൊവ്വാഴ്ച, ജൂൺ 13, 2017

ആകാശമകലേ....

ചിത്രം : വേനലിൽ ഒരു മഴ (1979)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : വാണി ജയറാം


ആകാശമകലേയെന്നാരു പറഞ്ഞൂ
ആ നീലമേഘങ്ങള്‍ അരികിലണഞ്ഞൂ
ആനന്ദവാനത്തിന്‍ പട്ടം പറന്നൂ
ഞാനുമെന്‍ ഗാനവും ചേര്‍ന്ന് പറന്നൂ

ആലോലമാലോലം ഇളകിയാടും
ആ വര്‍ണ്ണ കടലാസ്സിന്‍ പൂഞ്ഞൊറികള്‍
അവനെന്നും സ്വപ്നത്തില്‍ എനിക്ക് തരും
അരമനക്കട്ടിലിന്‍ തോരണങ്ങള്‍...
ആ മണിയറക്കട്ടിലിന്‍ തോരണങ്ങള്‍...

അംബരസീമയെന്‍ മനസ്സ് പോലെ
അനുരാഗപതംഗത്തിന്‍ നൂലുപോലെ
അവിടേക്ക് മോഹത്തെ നയിച്ചവനോ   
അലയടിച്ചുയരുന്ന തെന്നല്‍ പോലെ..എന്‍
ചിറകടിച്ചുയരുന്ന തെന്നല്‍ പോലെ...


മുട്ടിവിളിക്കുന്നു...

ചിത്രം : മനസ്വിനി (1968)
രചന : പി ഭാസ്‌ക്കരൻ
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എസ് ജാനകി   


മുട്ടിവിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ... ഉണരുണരൂ... ഉണരുണരൂ..
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ... ഉണരുണരൂ...

മരതകക്കാടുകള്‍ ആയിരമായിരം
നവരത്ന മണിദീപം കൊളുത്തി വച്ചു..
പരിമളതൈലം പൂശി പവിഴമല്ലികള്‍ കയ്യില്‍
പനിനീര്‍ വീശറിയേന്തി ഒരുങ്ങിയല്ലോ.. 

സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന
അപ്സരരമണിയാണീ വസന്തം...
മുഗ്ദ്ധമാം പ്രേമത്തിന്‍റെ മുത്തുക്കുടയുമായി
എത്തുക നീ ഇവളെ എതിരേൽക്കുവാൻ.. 


  


          

ബുധനാഴ്‌ച, മേയ് 27, 2015

മറക്കുമോ നീയെൻറെ...

ചിത്രം : കാരുണ്യം (1997) 
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി 
സംഗീതം : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം‌ : കെ ജെ യേശുദാസ് 

മറക്കുമോ നീയെൻറെ മൗനഗാനം 
ഒരുനാളും നിലയ്ക്കാത്ത വേണുഗാനം...
കാണാതിരുന്നാൽ കരയുന്ന മിഴികളേ 
കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ...

തെളിയാത്ത പേന കൊ,ണ്ടെൻറെ കൈവെള്ളയിൽ 
എഴുതിയ ചിത്രങ്ങൾ മറന്നുപോയോ...?
വടക്കിണി കോലായിൽ വിഷുവിളക്കറിയാതെ 
ഞാൻ തന്ന കൈനീട്ടമോർമ്മയില്ലേ...?
വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു 
മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ...

ഒന്നുതൊടുമ്പോൾ നീ താമരപ്പൂപോലെ 
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും,
മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ 
ആയിരം നാവുള്ള സാന്ത്വനവും,
മറക്കാൻ കൊതിച്ചാലും തിരിനീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം...

പൂജയ്ക്കൊരുങ്ങി നിൽക്കും...

ചിത്രം : വേനലിൽ ഒരു മഴ (1979)
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : എം എസ് വിശ്വനാഥൻ 
ആലാപനം : കെ ജെ യേശുദാസ് 

പൂജയ്ക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്...
പൂത്താലമേന്തി നിൽക്കും പൊന്നാര്യൻ കാവ്...
പൂവിളിപ്പാട്ടിൽ പൂന്തെന്നൽത്തേരിൽ
പൂക്കാലം വന്നു...പൂക്കാലം...  

പ്രദക്ഷിണം വയ്ക്കുന്ന പനിനീർപ്പൂഞ്ചോല
മലയോരം ചാർത്തുന്ന മണിമുത്തുമാല...
വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത
മൌനങ്ങൾ മൂളുന്ന യൗവനഗാഥ...            

നറുമലർക്കുടചൂടും പൊടിക്കടമ്പകലെ 
നാണത്തിൽ മുങ്ങിയ കന്യകയിവളേ...    
പതിവായ് പാടുന്ന പവിഴപ്പൂങ്കുരുവി 
പരിഭവം പറയുന്ന കാമുകിയിവളേ...  

  

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ...

ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ് (1992)
രചന : ബിച്ചു തിരുമല 
സംഗീതം : ഇളയരാജ 
ആലാപനം : കെ ജെ യേശുദാസ്  

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ  
നാമെത്തും നേരം...ഇന്നേരം...
മോഹത്തിൻ പൂനുള്ളി 
മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം...
പൂജിപ്പൂ നീ...പൂജിപ്പൂ ഞാൻ...
പനിനീരും തേനും കണ്ണീരായ് താനേ...  

വെള്ളിനിലാ നാട്ടിലെ പൌർണമി തൻ വീട്ടിലെ 

പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീയിങ്ങു താ...      
മേഘപ്പൂങ്കാറ്റിൻറെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ...
ആലംബം നീയേ...ആധാരം നീയേ...       

ഏതമൃതും തോൽക്കുമീ തേനിനെ നീ തന്നുപോയ് 

ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ 
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം 
പുന്നാരത്തേനേ നിൻ ഏതിഷ്ടംപോലും
എന്നെക്കൊണ്ടാവുംപോൽ എല്ലാം ഞാൻ ചെയ്യാം    
വീഴല്ലേ തേനേ...വാടല്ലേ പൂവേ...       


കാണാൻ പറ്റാത്ത...

ചിത്രം : കുപ്പിവള (1965)
രചന : പി. ഭാസ്ക്കരൻ 
സംഗീതം : എം. എസ്. ബാബുരാജ്‌ 
ആലാപനം : എ. എം. രാജ   

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിൻറെ കൂട്ടിലെ കുഞ്ഞിത്തത്തേ...
കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിൻറെ കണ്ണേ ഉറങ്ങുറങ്ങ്‌...   

കണ്ണില്ലാ ബാപ്പക്ക് കൈവന്ന കണ്ണല്ലേ 
മണ്ണിതിലുണ്ടായ വിണ്ണല്ലേ...
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ...   

കണ്മണീ നിൻമലർ പൂമുഖം കാണാതെ 
കണ്ണടച്ചീടും ഞാൻ എന്നാലും...
ഉമ്മാൻറെ കണ്ണനു ഉപ്പാൻറെ കരളാണ് 
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ...


അഴലിന്‍റെ ആഴങ്ങളില്‍...

ചിത്രം : അയാളും ഞാനും തമ്മില്‍ (2012)
രചന : ശരത് വയലാര്‍ 
സംഗീതം : ഔസേപ്പച്ചന്‍ 
ആലാപനം : നിഖില്‍ മാത്യു 

അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്‌
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞൂ... 
ചിതല്‍ പ്രാണനില്‍ മേഞ്ഞൂ...  
കിതയ്ക്കുന്നു നീ ശ്വാസമേ... 

പിന്നോട്ടു നോക്കാതെ പോകുന്നു നീ... 
മറയുന്നു ജീവന്‍റെ പിറയായ നീ... 
അന്നെന്‍റെ ഉള്‍ച്ചുണ്ടില്‍ തേന്‍തുള്ളി നീ...
ഇനിയെന്‍റെ ഉള്‍പ്പൂവില്‍ മിഴിനീരു നീ... 
എന്തിനു വിതുമ്പലായ് ചേരുന്നു നീ - 
പോകൂ...വിഷാദരാവേ...ഈ നിദ്രയില്‍...
ഉണരാതെ നീ...   

പണ്ടെന്‍റെ ഈണം നീ മൌനങ്ങളില്‍... 
പതറുന്ന രാഗം നീ എരിവേനലില്‍... 
അത്തറായ് നീ പ്രേമം നാള്‍ ദൂരെയായ്... 
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍... 
പൊന്‍കൊലുസു കൊഞ്ചുമാ നിമിഷങ്ങളെന്‍ 
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ...
നീ എങ്ങോ പോയ്‌...        

തിങ്കളാഴ്‌ച, നവംബർ 03, 2014

കണ്മണീ നിന്നെ ഞാൻ...

ചിത്രം : നമുക്ക് പാർക്കാൻ (2012)
രചന : അനൂൂപ് മേനോൻ  
സംഗീതം : രതീഷ് വേഗ 
ആലാപനം : വിജയ്‌ യേശുദാസ് 

കണ്മണീ നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ 
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..
ഒരു വേനൽ മഴയായ് നീ 
മുകിൽ താഴും കൂടൊന്നിൽ... 
നിൻ മൌനമായ് മാരിവിൽ
മൂടൽ മഞ്ഞലയിൽ...    

താരഹാരം ചൂടി നിൽക്കും പാതിരാവനിയിൽ
ഒരു കന്നിമണ്‍ തോണിയിൽ കൊണ്ടുപോകാം ഞാൻ...  
നിൻ തൂവൽ മെയ്യിൽ...ഒരു തൂവൽക്കാറ്റായ്...
താരിളം സ്വപ്നമേ...മയങ്ങു നീ നെഞ്ചിൽ...

കാണെക്കാണെ നീ നിറയും എൻ കിനാവലയിൽ 
ഒരു പട്ടുനൂൽ തൊട്ടിലിൽ താരാട്ടാം ഞാൻ...
പൊൻ ചുണ്ടിൻ തുമ്പിൽ...നറുതേനിൻ ഗന്ധം...
മാറിലെ മോഹമേ...മയങ്ങു നീ മെല്ലെ...       
    

ഈ കടലും മറുകടലും

ചിത്രം : കടൽപ്പാലം(1969) 
രചന : വയലാർ രാമവർമ്മ 
സംഗീതം : ജി ദേവരാജൻ 
ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം

ഈ കടലും മറുകടലും 
ഭൂമിയും മാനവും കടന്ന് 
ഈരേഴു പതിനാല് ലോകങ്ങൾ കാണാൻ 
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ...?
അവിടെ മതങ്ങളുണ്ടോ...?
  
ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ...
ഈശ്വരനെ കണ്ടൂ...
ഇബലീസിനെ കണ്ടൂ...
ഇതുവരെ മനുഷ്യനെ കണ്ടില്ല...
കണ്ടില്ല...കണ്ടില്ല...
മനുഷ്യനെ കണ്ടില്ല...

ഇവിടെ സമത്വം പൂവിട്ടിരുന്നതായ് 
വെറുതെ മതങ്ങൾ നുണ പറഞ്ഞൂ...
ഹിന്ദുവിനെ കണ്ടൂ...
മുസൽമാനെ കണ്ടൂ...
ഇതുവരെ മനുഷ്യനെ കണ്ടില്ല...     
കണ്ടില്ല...കണ്ടില്ല...
മനുഷ്യനെ കണ്ടില്ല...


പൂമിഴിയാൽ പുഷ്പാഭിഷേകം

ചിത്രം : ലോട്ടറി ടിക്കറ്റ് (1970)
രചന :  ശ്രീകുമാരൻ തമ്പി 
സംഗീതം : വി ദക്ഷിണാമൂർത്തി 
ആലാപനം : കെ ജെ യേശുദാസ് 

പൂമിഴിയാൽ പുഷ്പാഭിഷേകം 
പുഞ്ചിരിയാൽ പുളകാഭിഷേകം
ആരോമലേ നീ അരികത്തു വന്നാല്‍
ആത്മാവിലാകെ അമൃതാഭിഷേകം..

മഴമേഘക്കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍
മതിലേഖപോൽ നെറ്റി തെളിയുന്നു മുന്നിൽ 
തിരനോട്ടം നടത്തുന്നോരളകങ്ങൾ തുള്ളി 
കുളിർത്തെന്നൽ അതിൽനിന്നു രോമാഞ്ചം നുള്ളി

അരിമുല്ല ച്ചിരി പൂക്കും അധരത്തിൽ നിന്നും 
അടരുന്ന കതിർ മാല കടം വാങ്ങുവാനായ് 
ഉയരുന്നുവോ തിങ്ങിപ്പിടയുന്നുവോ
നിന് മണി മാറിൽ മറയുന്ന തളിർപ്പങ്കജങ്ങൾ   



ആയിരം ഇതളുള്ള താമരപ്പൂവിൽ

ചിത്രം : അമ്മേ ഭഗവതീ (1986)
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : എം എസ് വിശ്വനാഥൻ
ആലാപനം : കെ ജെ യേശുദാസ് , എസ് ജാനകി   

ആയിരം ഇതളുള്ള താമരപ്പൂവിൽ 
അമരുമെന്നമ്മയെ കൈതൊഴുന്നേൻ 
അഭയം തരൂ ലളിതാംബികയേ
ആദിപ്രകൃതിയെ കൈതൊഴുന്നേൻ
ആ മൂലപ്രകൃതിയെ കൈതൊഴുന്നേൻ
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

സത്യമായ് വന്നെന്നെ പുല്കിയതും 

അസത്യമായ് വന്നെന്നെ തള്ളിയതും 
സ്വപ്‌നങ്ങൾ തൻ മാനം കാണിച്ചതും 
ദുഃഖത്തിൻ കടലിൽ നീന്തിച്ചതും 
നീ തന്നെയല്ലേ എൻ അംബികേ 
നീ തന്നെയല്ലേ മൂകാംബികേ 
അമ്മേ നാരായണാ...ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ...

ദാരിദ്ര്യദുഃഖമകറ്റിടേണം

നിരാമയീ നീയെന്നെ കാത്തിടേണം 
എൻറെ നിശ്വാസമേ നിൻറെ ഗാനം 
എൻറെ വിശ്വാസമേ നിൻറെ നാമം 
കൊല്ലൂരിൽ വാഴുന്ന വരദായിനീ 
ചോറ്റാനിക്കര മേവും നാരായണീ   


  

തിങ്കളാഴ്‌ച, ഏപ്രിൽ 29, 2013

സന്ധ്യാസുന്ദരലിപിയില്‍...

ചിത്രം : ചാപ്റ്റേഴ്സ് (2012)
രചന : റഫീക്ക് അഹമ്മദ്
സംഗീതം : മെജോ ജോസഫ്
ആലാപനം : പ്രമോദ്,മഞ്ജരി  

സന്ധ്യാസുന്ദരലിപിയില്‍ 
ഒരു താരമനോഹരകവിത
അതു നീര്‍മിഴിത്തുമ്പിനാലെഴുതൂ....
നിന്‍ ജീവരാഗം പകരൂ...
എന്നോടോതിയ വരിയില്‍
പതിനായിരം രാവുകള്‍ കലരും
ഇനി ഈ അനുരാഗവും കടലായ്...
എന്നാത്മതാളം നിറയും...

മണ്ണിന്‍ വിസ്മയം തരുനിരയില്‍ 
നീളേ പൂവുകളായ്...
വിണ്ണിന്‍ സുസ്മിതം ഇരുളലയില്‍ 
ഏതോ നെയ്ത്തിരിയായ്‌...
ഒഴുകിടുമൊരു കുളിരലയിലെ
മധുമലര്‍മണമായ്...
തഴുകിടുമൊരു പുതുമഴയുടെ  
പരിഭവസുഖമായ്...
ആദ്യാനുരാഗാര്‍ദ്ര ഭാവങ്ങളാലേ 
അത്മാവിലാളുന്നൊരീണങ്ങള്‍...

ഏതോ പൂവണിത്താഴ്വരയില്‍
മായാവാഹിനിയായ്...
മേലേ കാര്‍മുകില്‍ത്തോണിയിലേ 
ഈറന്‍വാര്‍മതിയായ്...
ജനലഴികളില്‍ ഒരുകിളിയുടെ
മൃദുകരമൊഴിയായ്...
നടവഴിയിലെ പരിചിതമൊരു
പദമലരിതളായ്...
ഓരോ ദിനാന്തങ്ങള്‍ വാചാലമായി
മായാമയൂരങ്ങളായ് മാറി...


ആഴിക്കങ്ങേ കരയുണ്ടോ...

ചിത്രം : പടയോട്ടം(1982)
രചന : കാവാലം നാരായണപണിക്കര്‍
സംഗീതം : ഗുണസിംഗ് 
ആലാപനം : കെ ജെ യേശുദാസ്

ആഴിക്കങ്ങേ കരയുണ്ടോ...?
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ...?  
അടങ്ങാത്തിരമാലവഴിയേ ചെന്നാലീ 
അല്ലിനു തീരമുണ്ടോ...?

നീലമേലാപ്പിന്‍ കീഴിലാലസ്യമാളും ഭൂമിയല്ലേ... 
വേനല്‍ച്ചൂടേറ്റു ദാഹനീരിനു പിടയും ഭൂമിയല്ലേ...
വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും
തിരകളൊടുവില്‍ പകരും കദനം ചൂടുന്നൂ...
അല്ലിനു തീരമുണ്ടോ...അല്ലിനു തീരമുണ്ടോ...

അന്തിവിണ്ണിന്‍റെ തങ്കത്താഴിക പൊന്തീ...കാറ്റുറങ്ങീ...
കാവല്‍ കാക്കുന്ന നീലനിഴലുകള്‍ മോഹം പൂണ്ടുനിന്നൂ...
ഉള്ളമുണര്‍ന്നൂ...ചിറകിലുയര്‍ന്നൂ...
തളര്‍ന്നു തനുവിലവശമിവിടെ വീഴുന്നൂ...
അല്ലിനു തീരമുണ്ടോ...അല്ലിനു തീരമുണ്ടോ...
         
                                         

എന്നിട്ടും നീയെന്നെ...

ചിത്രം : നസീമ (1983)
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : ജോണ്‍സണ്‍ 
ആലാപനം : എസ് ജാനകി 

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...!
എന്നാര്‍ദ്രനയനങ്ങള്‍ തുടച്ചില്ലല്ലോ...!
എന്നാത്മവിപഞ്ചികാ തന്ത്രികള്‍ മീട്ടിയ 
സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...!    

അറിയാതെയവിടുന്നെന്‍ അടുത്തുവന്നൂ  
അറിയാതെ തന്നെയെന്നകത്തുവന്നൂ...
ജീവന്‍റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നൂ...

നിന്‍ സ്നേഹമകറ്റാനെന്‍ സുന്ദരസങ്കല്‍പം 
ചന്ദനവിശറികൊണ്ട് വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍ ഞാന്‍ 
അടിമുടി പൊള്ളുകയായിരുന്നൂ...
         


വിണ്ണിലുള്ള താരകമേ...

ചിത്രം : ഉമ്മിണിത്തങ്ക (1961) 
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി 
ആലാപനം : പി ലീല 

വിണ്ണിലുള്ള താരകമേ 
കണ്മഷി കടം തരുമോ 
വെണ്ണിലാവേ നിന്‍റെ
കണ്ണാടി നീ തരുമോ  

ചമഞ്ഞിട്ടും ചമഞ്ഞിട്ടും
ചന്തം വരുന്നില്ലല്ലോ
ചന്ദനത്താലവുമായ്
ചന്ദ്രാ നീ വന്നിടുമോ

വാടാത്ത പുഷ്പമാല 
തിരുമാറില്‍ ചാര്‍ത്തിടുവാന്‍
കാട്ടുമുല്ലേ കൈനിറയെ
പൂവുകള്‍ നീ തന്നിടേണം
മനതാരിന്‍ മണിവീണ
മായാമനോഹരമായ്   
തിരുമുമ്പില്‍ മീട്ടി മീട്ടി
പാടിടേണം

പ്രേമത്തിന്‍ കൊട്ടാരത്തില്‍
പട്ടാഭിഷേകമല്ലോ
മാരനെപ്പോല്‍ സുന്ദരനാം 
മന്നവനും വന്നുവല്ലോ
ചിരി വേണം കളിവേണം
പൊന്നിന്‍ ചിലങ്കകളേ
മുരളിതന്‍ ഗാനം വേണം
രാക്കുയിലേ..   



പ്രഭാമയീ...പ്രഭാമയീ...

ചിത്രം : ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983)
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : പി ജയചന്ദ്രന്‍ 

പ്രഭാമയീ...പ്രഭാമയീ... 
സുവര്‍ണമുഖി നിന്‍ നെറ്റിയിലാരീ
സൂര്യതിലകം ചാര്‍ത്തി...
പ്രകൃതിയൊരുക്കിയ പന്തലിലാരുടെ 
പ്രതിശ്രുതവധുവായ് നീ വന്നൂ...
വന്നൂ...വന്നൂ...നീ വന്നൂ...

അരുമയായനന്തന്‍ മന്ത്രങ്ങളെഴുതിയ 
അഴകോലും ഒരു തങ്കക്കതിരല്ലെ നീ...
മടിയില്‍ വച്ചതിലെഴും മധുരമാം മന്ത്രങ്ങള്‍
മനസിജ മന്ത്രങ്ങള്‍ ഉരുവിടും ഞാന്‍...പാരില്‍-
മനസിജ മന്ത്രങ്ങള്‍ ഉരുവിടും ഞാന്‍...

ഒളിചിന്നും അരയിലെ കാഞ്ചന കാഞ്ചിയില്‍ 
കളിയാടും ഒരു മുത്തായ്‌ ഇരുന്നെങ്കില്‍...
കളിയാടും ഒരു മുത്തായ്‌ ഇരുന്നെങ്കില്‍...ഞാന്‍
അതിനുള്ളില്‍ പുണരുമീ ഉടയാടത്തളിരിലെ
ഒരു വെറും ഇഴയായ് ഞാന്‍ പടര്‍ന്നുവെങ്കില്‍...



പദ്മതീര്‍ത്ഥക്കരയില്‍...

ചിത്രം : ബാബുമോന്‍ (1975)
രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം : എം എസ് വിശ്വനാഥന്‍ 
ആലാപനം : വാണി ജയറാം 

പദ്മതീര്‍ത്ഥക്കരയില്‍ 
ഒരു പച്ചിലമാളികക്കാട്...
പച്ചിലമാളികക്കാട്ടില്‍ 
ഒരു പിച്ചകപ്പൂമരക്കൊമ്പ്...
പിച്ചകപ്പൂമരക്കൊമ്പില്‍
രണ്ടുചിത്തിരമാസക്കിളികള്‍...
ഓരോ കിളിയെയും പാടിയുറക്കാന്‍ 
ഓമനത്തിങ്കള്‍ത്താരാട്ട്...

ആണ്ടോടാണ്ടെന്‍ പിറന്നാള് 
ആട്ടപ്പിറന്നാള്‍ തിരുനാള് 
അമ്മ ഇടംകവിളുമ്മ വയ്ക്കും
അച്ഛന്‍ വലംകവിളുമ്മ വയ്ക്കും 
താലോചിച്ചു വളര്‍ത്തും ഞാനൊരു-
കടിഞ്ഞൂല്‍ മുത്തല്ലോ-ഞാന്‍-
കടിഞ്ഞൂല്‍ മുത്തല്ലോ..

തുമ്പപ്പൂ വിതറും നീലരാവില്‍
തുള്ളിക്കളിക്കുന്ന പൂനിലാവില്‍  
തുണതേടി പെണ്‍കിളി കാത്തിരിക്കും
ഇണകളില്‍ ആണ്‍കിളി അരികില്‍ വരും
രാവിലുറങ്ങാന്‍ പാട്ടുപാടും 
രാഗവും താളവും ചേര്‍ത്തുപാടും
ഞാന്‍ ചേര്‍ത്തുപാടും...
ആരാരോ ആരീരാരോ...

   

വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013

മദ്യപാത്രം മധുരകാവ്യം ...

ചിത്രം : അമ്മയെന്ന സ്ത്രീ(1970)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : എ എം രാജ 
ആലാപനം : കെ ജെ യേശുദാസ്  


മദ്യപാത്രം മധുരകാവ്യം 
മത്സഖീ നിന്നനുരാഗം... 
എല്ലാമരികില്‍ എനിക്കുള്ളപ്പോള്‍ 
എന്തിനു മറ്റൊരു സ്വര്‍ഗലോകം...

വെണ്ണിലാവിനെ ലജ്ജയില്‍ മുക്കും
വൈഡൂര്യമല്ലികപ്പൂവേ...
നിന്‍റെ ചൊടികളില്‍ മഞ്ഞുതുള്ളിയോ 
നിന്നിലെ സ്വപ്നത്തിന്‍ വീഞ്ഞോ...
ഇരിക്കൂ...അടുത്തിരിക്കൂ...
എനിക്കു ദാഹിക്കുന്നൂ...

ചുംബനത്തിന് ചുണ്ടുവിടര്‍ത്തും
സിന്ദൂരമുന്തിരിപ്പൂവേ...
എന്‍റെ യൗവനം എന്‍റെ വികാരം
എല്ലാം നിനക്കുമാത്രം...
നിറയ്ക്കൂ...മധു നിറയ്ക്കൂ...
എനിക്കു ദാഹിക്കുന്നൂ...



കറുത്ത ചക്രവാള...

ചിത്രം : അശ്വമേധം(1967)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : ജി ദേവരാജന്‍ 
ആലാപനം : പി സുശീല  

കറുത്ത ചക്രവാള മതിലുകള്‍ ചൂളും 
കാരാഗൃഹമാണ് ഭൂമി...ഒരു-
കാരാഗൃഹമാണ് ഭൂമി...
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴേ...നിഴലുകളിഴയും നരകം...

വര്‍ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന 
വൈശാഖസന്ധ്യകളേ...
ഞങ്ങളെ മാത്രം കറുത്തചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു...വികൃതമായ്
എന്തിനീ മണ്ണില്‍ വരച്ചൂ...

വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
വാസന്ത ശില്‍പ്പികളേ...
പൂജയ്ക്കെടുക്കാതെ പുഴുകുത്തി നില്‍ക്കുമീ 
പൂക്കളെ നിങ്ങള്‍ മറന്നോ...കൊഴിയുമീ
പൂക്കളെ നിങ്ങള്‍ മറന്നോ...            



അനുപമേ...അഴകേ...

ചിത്രം : അര നാഴിക നേരം(1970)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്

അനുപമേ...അഴകേ...
അല്ലിക്കുടങ്ങളില്‍ അമൃതുമായ് നില്‍ക്കും
അജന്താശില്‍പമേ...
അലങ്കരിക്കൂ എന്‍ അന്തപ്പുരം
അലങ്കരിക്കൂ നീ...

നിത്യതാരുണ്യമേ...നീയെന്‍റെ രാത്രികള്‍ 
നൃത്തം കൊണ്ടു നിറയ്ക്കൂ...ഉന്മാദ- 
നൃത്തം കൊണ്ടു നിറയ്ക്കൂ...
മനസ്സില്‍ മധുമയമന്ദഹാസങ്ങളാല്‍ 
മണിപ്രവാളങ്ങള്‍ പതിക്കൂ...
പതിക്കൂ...പതിക്കൂ...

സ്വര്‍ഗലാവണ്യമേ...നീയെന്‍റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്ക്കൂ...അനുരാഗ-
പുഷ്പം കൊണ്ടു നിറയ്ക്കൂ...
വിടരും കവിളിലെ മുഗ്ദമാം ലജ്ജയാല്‍ 
വിവാഹമാല്യങ്ങള്‍ കൊരുക്കൂ....
കൊരുക്കൂ....കൊരുക്കൂ....